ജനശതാബ്ദി ഉൾപ്പടെ മൂന്ന് ട്രെയിനുകൾ ഇന്ന് ഇല്ല; കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി
യാത്രക്കാർക്ക് ഇത് മൂലം ബുദ്ധിമുട്ടി ഇല്ലാതിരിക്കാൻ കെഎസ്ആർടിസി രംഗത്തുണ്ട്.അധിക സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

തിരുവനന്തപുരം; സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ ഇന്നും നാളെയും നിയയന്ത്രണം. ജനശതാബ്ദി ഉൾപ്പടെ നാല് ട്രെയിനുകൾ പൂർണമായും മൂന്നു ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. പുതുക്കാടിനും തൃശൂരിനും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നത് കാരണമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇന്ന് 3 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയിൽ തൃശ്ശൂരിൽ നിന്ന് രാത്രി 8.43നു പുറപ്പെടും. ഇന്ന് 2.50 നുള്ള കണ്ണൂർ- എറണാകുളം എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. ഇന്ന് 10.10ന് കന്യാകുമാരി - ബെംഗളൂരു എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി മാത്രമേ കന്യാകുമാരിയിൽ നിന്ന് പുറപ്പെടുകയൊള്ളൂ.
അതേസമയം, യാത്രക്കാർക്ക് ഇത് മൂലം ബുദ്ധിമുട്ടി ഇല്ലാതിരിക്കാൻ കെഎസ്ആർടിസി രംഗത്തുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പുറപ്പെടുന്ന കണ്ണൂർ ജനശതാബ്ദി ട്രെയിൻ റദ്ദാക്കിയ സാഹചര്യത്തിൽ അധിക സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. 26/02/2023 ക്യാൻസൽ ചെയ്ത TVM KNR ജനശതാബ്ദി ട്രെയിനിനിൻ്റെ എറണാകുളം, കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കുള്ള യാത്രക്കാരുടെ സൗകര്യർത്ഥം കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് അറിയിപ്പ്.
യാത്രക്കാർക്ക് സീറ്റുകൾ ആവശ്യാനുസരണം കെഎസ്ആർടിസിയുടെ വെബ് സൈറ്റിൽ റിസർവ് ചെയ്യാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
. യാത്രക്കാർക്ക് സീറ്റുകൾ ആവശ്യാനുസരണം കെ എസ് ആർ ടി സി യുടെ വെബ് സൈറ്റിൽ റിസർവ് ചെയ്യാവുന്നതാണ്. ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണെന്നും കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു.












Click it and Unblock the Notifications