നിസാമുദ്ദീൻ എക്സപ്രസിൽ മോഷണം: ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയെന്ന് സംശയം, ഇരയായത് സ്ത്രീകൾ
തിരുവനന്തപുരം: നിസാമുദ്ദീൻ- തിരുവനന്തുരം എക്സ്പ്രസിൽ സ്ത്രീകളെ മയക്കിക്കിടത്തി കവർച്ച നടത്തി. ട്രെയിനിലെ യാത്രക്കാരായ മൂന്ന് സ്ത്രീകളാണ് മോഷണത്തിനിരയായത്. ചെങ്ങന്നൂരിലേക്ക് യാത്ര പുറപ്പെട്ട അമ്മയെയും മകളെയും അബോധാവസ്ഥയിലാക്കിയ ശേഷം ബാഗിലുണ്ടായിരുന്ന പത്ത് പവൻ സ്വർണ്ണവും രണ്ട് മൊബൈൽ ഫോണുകളും കവർന്നിട്ടുണ്ട്. ആലുവയിൽ ഇറങ്ങേണ്ടിയിരുന്ന കൌസല്യയും മോഷണത്തിന് ഇരയായിട്ടുണ്ട്. ഇവരുടെ രണ്ട് കമ്മലുകളാണ് മോഷണം പോയിട്ടുള്ളത്.
നിസാമുദ്ദീൻ എക്സ്പ്രസിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മൂവരെയും പോലീസും അധികൃതരും ചേർന്ന് ഇവരെ തിരുവനന്തപുരം ജില്ലാ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് എത്തിയതോടെയാണ് മോഷണിത്തിനിരയായ മൂന്നുപേർക്കും ബോധം തിരിച്ചുകിട്ടിയത്. തുടർന്ന് നിസാമുദ്ദീൻ എക്സ്പ്രസ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെത്തിയപ്പോൾ മാത്രമാണ് കവർച്ച നടന്നതായുള്ള വിവരം പുറത്തറിയുന്നത്.

തിരുവല്ല സ്വദേശി രാജലക്ഷ്മി, മകൾ ഐശ്വര്യ, ആലുവ സ്വദേശി കൌസല്യ എന്നിവരെയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. എന്നാൽ ഇവർക്ക് ബോധം വന്നതോടെ മാത്രമാണ് മോഷണം നടന്ന കാര്യം സ്ഥിരീകരിക്കാൻ സാധിച്ചത്. ഇതിൽ രാജലക്ഷ്മിയും മകളും ഒരു കോച്ചിലും കൌസല്യ മറ്റൊരു കോച്ചിലുമായിരുന്നു യാത്ര ചെയ്തിരുന്നത്. എന്നാൽ തമിഴ്നാട്ടിലെ സേലത്തിനും കോയമ്പത്തൂരിനും ഇടയിൽ വെച്ചാണ് കവർച്ച നടന്നതെന്നാണ് പോലീസിന്റെ നിഗമനം.
സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍
സേലത്ത് നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചിരുന്നതായി മോഷണത്തിനിരയായവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന് ശേഷമാണ് മയക്കം അനുഭവപ്പെട്ടിട്ടുള്ളതെന്നും അതുകൊണ്ട് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയിരിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. മയക്കുമരുന്ന് നൽകിയവർ തന്നെയായിരിക്കാം ഇവരുടെ ബാഗിലുണ്ടായിരുന്ന സ്വർണ്ണവും മൊബൈൽ ഫോണുകളും കവർന്നിട്ടുണ്ടാകുകയെന്നാണ് കരുതുന്നത്. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദില്ലിയിൽ താമസിച്ചുവരുന്ന രാജലക്ഷ്മിയും മകളും ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു കേരളത്തിലേക്ക് യാത്ര പുറപ്പെട്ടത്. കായംകുളം സ്റ്റേഷനിലായിരുന്നു ഇരുവരും ഇറങ്ങേണ്ടിയിരുന്നത്.
സംഭവത്തിന് പിന്നാലെ ട്രെയിനില്‍ വെച്ച് യാത്രക്കാരായ സ്ത്രീകൾക്ക് മയക്കുമരുന്ന് നല്‍കി കവര്‍ച്ച നടത്തിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. കുപ്രസിദ്ധ മോഷ്ടാവ് അസ്ഗര്‍ ബാഗ്ഷായുടെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. കവര്‍ച്ചയ്ക്ക് ഇരയായവര്‍ ഇയാളുടെ ചിത്രം തിരിച്ചറിഞ്ഞെന്നാണ് സൂചന.
ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെത്തിയ നിസാമുദ്ദീൻ- തിരുവനന്തപുരം എക്സ്പ്രസിൽ കവർച്ച നടത്തിയത് കുപ്രസിദ്ധ മോഷ്ടാവ് അസ്ഗർ പാഷ. ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്ന് ട്രെയിനിൽ കയറിയ മോഷ്ടാവ് ആലപ്പുഴയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നുവെന്ന് അമ്മയെയും മകളെയും പരിചയപ്പെടുത്തിയിരുന്നു. ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ പോയ സമയത്ത് വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയാണ് മോഷണം നടത്തിയതെന്നാണ് സംശയിക്കുന്നത്. വെള്ളം കുടിച്ച ശേഷമാണ് ബോധം പോയതെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. ഇതിന് പുറമേ എസ് 2 കോച്ചിലെ മറ്റൊരു യാത്രക്കാരിയുടെ ഫോണും മോഷ്ടിച്ചിട്ടുണ്ട്. ഗുളിക കഴിക്കുന്നതിനായി ഇവരും കുപ്പിയിൽ വെള്ളം സൂക്ഷിച്ചിരുന്നു. ഇതാണ് വെള്ളത്തിലാണ് മയക്കുമരുന്ന് കലർത്തിയതെന്ന സംശയത്തിന് ബലം നൽകിയിട്ടുള്ളത്.
ആഗ്ര മുതൽ ഇയാൾ മോഷണത്തിനിരയായ അമ്മയ്ക്കും മകൾക്കും ഒപ്പമുണ്ടായിരുന്നു. അതേ സമയം ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നാണ് ആർപിഎഫ് നൽകുന്ന വിവരം. മോഷണത്തിനിരയായ മൂന്നുപേരുടെയും രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയത്തിട്ടുണ്ട്. എന്നാൽ കേസിന്റെ അന്വേഷണം തമിഴ്നാട് റെയിൽവേ പോലീസിന് കൈമാറും. ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തിയ ബോധരഹിതരായ നിലയിൽ റെയിൽവേ ജീവനക്കാരാണ് കണ്ടെത്തിയത്. തൈക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Recommended Video
എന്നാൽ മോഷണത്തിനിരയായ മൂന്നുപേരും മൊഴി രേഖപ്പെടുത്താനുള്ള ആരോഗ്യ സ്ഥിതിയിലല്ലെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. വിജയകുമാരിയുടെ കമ്മലും മോഷണം പോയിട്ടുണ്ട്. എസ്1, എസ് 2 കോച്ചുകളിലുമായാണ് മോഷണത്തിനിരയായവർ സഞ്ചരിച്ചിരുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്‍കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്‍കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications