ജീവനു വേണ്ടി പിടഞ്ഞ് 10 മിനിറ്റ്; നെടുമ്പാശേരി വിമാനത്താവളത്തിലെ ഓടയില്‍ വീണ് മൂന്നു വയസുകാരന് മരിച്ചു
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്ന് വയസുകാരന്റെ ജീവനെടുത്ത് മാലിന്യക്കുഴി. കേരളത്തിലേക്ക് വിനോദ യാത്രയ്ക്കു വന്ന രാജസ്ഥാന് സ്വദേശികളുടെ മകന് റിഥാന് ജാജുവിനാണ് ദാരുണാന്ത്യമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.
തുറന്നുകിടന്ന നാലടി താഴ്ചയുള്ള കുഴിയിലേക്കാണ് കുട്ടി വീണത്. പത്ത് മിനിറ്റോളം കുട്ടി കുഴിയില്‍ കിടന്നെങ്കിലും ആരും കണ്ടില്ല. പുറത്തെടുത്ത് പ്രാഥമിക ചികിത്സ നല്കി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആഭ്യന്തര ടെര്‍മിനലിന് മുന്നിലെ കഫേയുടെ സമീപം മൂടാതെ കിടന്ന ഓടയിലാണ് കുട്ടി വീണത്. കുട്ടി കുഴിയില്‍ വീണത് ആരും കണ്ടില്ല. കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ സിയാല്‍ അധികൃതരെ അറിയിച്ചു. തുടര്‍ന്ന് വിമാനത്താവളത്തിലെ സിസിടിവി പരിശോധിച്ചപ്പോള്‍ കുട്ടി മാലിന്യകുഴിയില്‍ വീണതായി കണ്ടെത്തുകയായിരുന്നു. പുറത്തെടുത്ത കുട്ടിയുടെ വായിലും മൂക്കിലും നിറയെ മാലിന്യമായിരുന്നു. വെള്ളിയാഴ്ച കുടുംബം തിരിച്ചുപോകാനിരിക്കെയാണ് ദാരുണമായ അപകടമുണ്ടായത്.
രാജസ്ഥാന് സ്വദേശിയായ സൗരഭിന്റെ മകനാണ് റിഥാന് ജാജു. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതിരുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നാണ് സിയാല്‍ അധികൃതരുടെ വിശദീകരണം. തുടര്‍നടപടികള്‍ക്ക് കുടുംബത്തിന് എല്ലാവിധ പിന്തുണയും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം ഓട പ്ലാസ്റ്റിക് കൊണ്ട് മൂടി. അതേസമയം കുട്ടികയുടെ മരണത്തിനിടയാക്കിയ ഗുരുതര വീഴ്ച സംബന്ധിച്ച് സിയാല്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications