സിപിഎം സമ്മേളനത്തില്‍ 3വയസ്സുകാരിയുടെ പാട്ട് അത്ഭുതമാകുന്നു
ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ ഇറങ്ങിപ്പോക്കും പിണറായി വിജയന്റെ പടിയിറങ്ങലും കോടിയേരി ബാലകൃഷ്ണന്റെ ചെങ്കൊടിയേറ്റവും മറ്റും ചര്‍ച്ചയായ സി പി എം സംസ്ഥാന സമ്മേളനത്തില്‍ സമ്മേളന പ്രതിനിധികളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും മാത്രമല്ല, പുറംലോകത്തിന്റെയും മനംകവര്‍ന്ന് ഒരു മൂന്നുവയസ്സുകാരി.
ആലപ്പുഴയില്‍ നടന്ന സി പി എം സംസ്ഥാന സമ്മേളനത്തില്‍ സൂപ്പര്‍ഹിറ്റ് വിപ്ലവഗാനമായ ബലികുടീരങ്ങളേ പാടിയാണ് പ്രാര്‍ഥന എന്ന മൂന്നുവയസ്സുകാരി ആളുകളെ ആകര്‍ഷിച്ചത്. 2 കോടിയും വാങ്ങി കാസറ്റിട്ട് ചുണ്ടനക്കി സൂപ്പര്‍താരങ്ങള്‍ പോലും ആളുകളെ പറ്റിക്കുന്ന കാലത്താണ് ബലികുടീരങ്ങളെ എന്ന അത്ഭുതഗാനം ഈ 2 വയസ്സുകാരി ഒറ്റയ്ക്ക് പാടിത്തീര്‍ത്തത്. അതും ഒരു കടലാസ് കഷണത്തിന്റെ പോലും സഹായമില്ലാതെ.
പത്രക്കാരുടെയും ചാനലുകളുടെയും ക്യാമറക്കണ്ണുകള്‍ക്ക് മുന്നില്‍ ഒരു കൂസലും കൂടാതെയാണ് ഈ മിടുക്കി ബലികുടീരങ്ങള്‍ പാടി ആളുകളെ കയ്യിലെടുത്തത്. കെ എസ് ജോര്‍ജ്, കെ പി എ സി സുലോചന തുടങ്ങിയ മഹാരഥികള്‍ പാടിയ പാട്ട് ഉജ്വലമാക്കിയ മിടുക്കിക്കുട്ടിയെ സോഷ്യല്‍ മീഡിയയും ആഘോഷിക്കുകയാണ്.
വയലാര്‍ രാമവര്‍മ്മ എഴുതിയ ഈ ഗാനത്തിന് സംഗീതം പകര്‍ന്നത് ദേവരാജനാണ്. പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉല്‍ഘാടനച്ചടങ്ങിന് അവതരിപ്പിക്കാന്‍ വേണ്ടി 1957 ല്‍ ഒരുക്കിയതാണ് ഈ ഗാനം. എല്‍ പി ആര്‍ വര്‍മ, സി ഒ ആന്റോ, കവിയൂര്‍ പൊന്നമ്മ, ജോസ് പ്രകാശ് തുടങ്ങി 58 പേര്‍ കൂടി കെ എസ് ജോര്‍ജിനും കെ പി എ സി സുലോചനയ്ക്കുമൊപ്പം ഈ ഗാനം പാടാന്‍ അന്ന് കൂടെയുണ്ടായിരുന്നു.
പ്രാര്‍ഥനയുടെ പാട്ട് കേള്‍ക്കൂ.












Click it and Unblock the Notifications