കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുഞ്ഞേ അമ്മ ഇതെങ്ങനെ സഹിയ്ക്കും?' അമ്മയുടെ തോളില്‍ കിടന്ന 3വയസുകാരി ട്രെയിന്‍ ഇടിച്ച് മരിച്ചു

Google Oneindia Malayalam News

പൂനെ: അമ്മയുടെ തോളത്ത് കിടന്നുറങ്ങിയ കുരുന്നിനെ മരണം കവര്‍ന്നു. ഏക മകള്‍ സ്വന്തം കൈയ്യില്‍ നിന്നും മരണത്തിലേയ്ക്ക് പോയത് വിശ്വസിയ്ക്കാനാവാതെ അമ്മ. അമ്മയുടെ തോളത്തു കിടന്ന മലയാളിപ്പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ചു. പൂനെയിലെ കാസര്‍വാഡി ലെവല്‍ ക്രോസിലാണ് സംഭവം.

മൂന്ന വയസുകാരിയായ ശ്രീലക്ഷ്മിയാണ് ദാരുണമായി മരിച്ചത്. അമ്മയും കുഞ്ഞും ലെവല്‍ ക്രോസ് കടക്കവെയാണ് അപകടം ഉണ്ടായത്. കൊല്ലം കൊട്ടാരക്കര നെടുവന്‍ കാവിലെ ശ്രീജയുടേയും ഭരണിക്കാവിലെ സുരേഷ് കുമാറിന്റെയും മകളാണ് ശ്രീലക്ഷ്മി. ശ്രീജയുടെ തോളില്‍ കിടക്കുകയായിരുന്നു കുഞ്ഞ്. ലെവല്‍ ക്രോസ് മുറിച്ച് കടക്കുന്നതിനിടെ അമ്മയുടെ കൈയ്യില്‍ നിന്നും താക്കോല്‍ താഴെ വീണു.

Accident

താക്കോലെടുക്കാന്‍ ശ്രീജ കുനിഞ്ഞപ്പോള്‍ അടുത്ത പാളത്തിലൂടെ വരികയായിരുന്ന ലോക്കല്‍ ട്രെയിന്‍ ഇടിയ്ക്കുകയായിരുന്നു. കുഞ്ഞ് ദുരേയ്ക്ക് തെറിച്ച് വീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. കാസര്‍വാഡി ലെവല്‍ ക്രോസിലാണ് സംഭവം. ഇന്ദ്രാണി നഗറില്‍ താമസിയ്ക്കുന്ന മുത്തച്ഛനെ കാണാന്‍ പോകവെയാണ് അപകടം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം പിംപ്രി ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു .

English summary
Three year old Malayali girl dies after being hit by train at Pune
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X