കണ്ണൂരില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം
കണ്ണൂര്‍: കണ്ണൂര്‍ ഇരിണാവില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രികരായ മൂന്ന് യുവാക്കളാണ് മരിച്ചത്. ഇവരില്‍ രണ്ട് പേര്‍ വിദ്യാര്‍ത്ഥികളാണ്. ഇരിണാവ് മടക്കരയിലെ കാനു റസീല്‍ (22), കോട്ടവത്ത് ഷക്കീല്‍ (24), കീറുക്കണ്ടി സഹദ് (21) എന്നിവരാണ് മരിച്ചത്. മൂവരും ബൈക്ക് യാത്രികരായിരുന്നു. ബസിലുണ്ടായിരുന്ന 16 യാത്രക്കാര്‍ക്കും പരിക്കേറ്റു.
കണ്ണൂരില്‍ നിന്ന് പഴയങ്ങാടി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ബൈക്കില്‍ ഇടിയ്ക്കുകയായിരുന്നു. ബൈക്ക് മുന്നിലുള്ള ബസ്സിനെ മറികടക്കുമ്പോഴായിരുന്നു അപകടം.

ശനിയാഴ്ച വൈകിട്ടോടെയാണ് അപകടം നടക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകും വഴിയും മറ്റ് രണ്ട് പേര്‍ ആശുപത്രിയില്‍ എത്തിയ ശേഷവും മചിച്ചു. റസീല്‍ സര്‍ സയ്യീദ് കൊളെജ് ഡിഗ്രി വിദ്യാര്‍ഥിയും സഹദ് കീറ്റുക്കണ്ടി മംഗലാപുരം അന്‍ജുമാന്‍ എന്‍ജിനീയറിംഗ് കൊളെജ് വിദ്യാര്‍ത്ഥിയുമാണ്. ബസ് പെട്ടന്ന് ബ്രേക്ക് ചെയ്തപ്പോഴുള്ള ആഘാതത്തിലാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്.












Click it and Unblock the Notifications