കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷിറിയയില്‍ തീവണ്ടിയില്‍ നിന്ന് പുഴയിലേക്ക് തെറിച്ചുവീണ് മരിച്ചത് തൃക്കരിപ്പൂര്‍ സ്വദേശി

  • By Desk
Google Oneindia Malayalam News

ബന്തിയോട്: തീവണ്ടിയില്‍ നിന്ന് ഷിറിയ പുഴയിലേക്ക് തെറിച്ച് വീണ് മരിച്ചത് തൃക്കരിപ്പൂര്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്‍. തൃക്കരിപ്പൂര്‍ എളമ്പച്ചി സ്വദേശിയും കാസര്‍കോട്ടെയും മംഗളൂരുവിലെയും സ്വകാര്യ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരനുമായ രാജേന്ദ്ര(51)നാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ നിന്ന് പുഴയിലേക്ക് തെറിച്ച് വീണത്. രാത്രി പുഴയില്‍ മീന്‍ പിടിക്കാന്‍ ചൂണ്ടയിടുന്ന ചിലര്‍ക്ക് ഒരാള്‍ തീവണ്ടിയില്‍ നിന്ന് തെറിച്ച് വീഴുന്നത് കണ്ടിരുന്നു. ഇതേ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

drowning

ആദ്യം തിരിച്ചറിഞ്ഞില്ല. ഇന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തി ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പരേതനായ രാഘവന്‍-ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ:ബിജിമോള്‍. മക്കള്‍: റാസന്‍രാജ്, ഋത്വിക്‌രാജ്, സിദ്ദാര്‍ത്ഥ്. സഹോദരങ്ങള്‍: ശശികുമാര്‍, സുരേഷ്, സുനില്‍, രവീന്ദ്രന്‍, സതി, സുമതി

ധർമജന്റെ മദ്യപാനം നിർത്താൻ കാരണവും ദിലീപ്.. നിർത്തിയ വെള്ളമടിയുടെ നന്ദി കാണിക്കുമെന്നു ധർമജൻ..ധർമജന്റെ മദ്യപാനം നിർത്താൻ കാരണവും ദിലീപ്.. നിർത്തിയ വെള്ളമടിയുടെ നന്ദി കാണിക്കുമെന്നു ധർമജൻ..

English summary
Thrikarippur native died by falling into Shiriya river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X