കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വന്റി-ട്വന്റിയുമായി ബദല്‍ മുന്നണിയ്ക്ക് ആം ആദ്മി, പ്രഖ്യാപനം ഉടന്‍? കെജ്രിവാള്‍ കേരളത്തിലേക്ക്

Google Oneindia Malayalam News

കൊച്ചി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ കേരളത്തിലേക്ക്. ഈ മാസം 15 ന് അരവിന്ദ് കെജ്‌രിവാള്‍ കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെജ്രിവാളിന്റെ സന്ദര്‍ശനം. ട്വന്റി - ട്വന്റി കിഴക്കമ്പലത്തിന്റെ സഹകരണത്തില്‍ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് കെജ്രിവാള്‍ ലക്ഷ്യം വെക്കുന്നത്. ട്വന്റി - ട്വന്റി കിഴക്കമ്പലത്തിന്റെ പങ്കാളിത്തത്തോടെ പുതിയ മുന്നണിയാണ് കെജ്രിവാള്‍ ലക്ഷ്യമിടുന്നത്.

TWENTY

ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ചെയര്‍മാനാകുന്ന മുന്നണിയുടെ പ്രഖ്യാപനം ഈ മാസം 15ന് കിഴക്കമ്പലത്ത് വെച്ച് നടക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തില്‍ വലിയ മുന്നേറ്റം ട്വന്റ 20 കാഴ്ച വെച്ചിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായെത്തിയ ഡോ ടെറി തോമസിന് 13 ,897 വോട്ടുകളായിരുന്നു ലഭിച്ചത്.

'അമ്മ' യോഗത്തിൽ വിജയ് ബാബുവിന് പിന്തുണ; ഐസിസിക്ക് എന്തധികാരമെന്ന് സിദ്ധിഖ്, പിന്തുണച്ച് ഉണ്ണിയുടെ ചോദ്യം'അമ്മ' യോഗത്തിൽ വിജയ് ബാബുവിന് പിന്തുണ; ഐസിസിക്ക് എന്തധികാരമെന്ന് സിദ്ധിഖ്, പിന്തുണച്ച് ഉണ്ണിയുടെ ചോദ്യം

പോള്‍ ചെയ്ത വോട്ടിന്റെ 10.25 ശതമാനം വരുമിത്. മണ്ഡലത്തില്‍ ബി ജെ പി നേടിയത് 11.32 ശതമാനം വോട്ടായിരുന്നു. ട്വന്റി 20 വോട്ടുകളും ഒപ്പം ആം ആദ്മി വോട്ടുകളും നേടാനായാല്‍ സംസ്ഥാനത്ത് വരവറിയിക്കാന്‍ സാധിക്കുമെന്നാണ് ആം ആദ്മി കണക്കുകൂട്ടുന്നത്. ഡല്‍ഹിയ്ക്ക് പിന്നാലെ പഞ്ചാബും പിടിച്ചെടുത്ത ആം ആദ്മി കേരളവും ബദല്‍ മുന്നണിക്ക് വളക്കൂറുളള മണ്ണാണെന്ന് വിലയിരുത്തുന്നു.

കേരളത്തിലെ നിക്ഷ്പക്ഷ മതികളായ വോട്ടര്‍മാരേയാണ് ആം ആദ്മി കണ്ണുവെക്കുന്നത്. ഇടത് - വലത് മുന്നണികളെ തഴഞ്ഞ് കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പോലുളള പ്രാദേശിക ബദലുകള്‍ ശക്തി പ്രാപിച്ചതും ആം ആദ്മിയ്ക്ക് ഊര്‍ജമാകും. കേരളത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമായാല്‍ ഇടത്- ബിജെപി വിരുദ്ധ മുന്നണിയായി കളം പിടിക്കാനാണ് ആം ആദ്മിയുടെ ശ്രമം. ഇതുവഴി 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാവുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

തൃക്കാക്കരയില്‍ മത്സരിക്കുന്നെങ്കില്‍ ആം ആദ്മി സ്ഥാനാര്‍ഥിയാകും മത്സരിക്കുക എന്ന് ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ പി സി സിറിയക് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ട്വന്റി ട്വന്റിയും ഇക്കാര്യത്തില്‍ അര്‍ധ സമ്മതം മൂളിയിട്ടുണ്ട്. അനൂകൂല സാഹചര്യം ഒരുങ്ങിയാല്‍ ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി വിന്‍സെന്റ് ഫിലിപ്പിനെയാകും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയേക്കുക എന്നാണ് സൂചന.

ഇതൊക്കെ ഏത് ഭാവങ്ങളാ...ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍

കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തമിഴ്നാട് സ്വദേശി എം. രാജയെ കേരള നിരീക്ഷകനായി ആം ആദ്മി നിയോഗിച്ചിട്ടുണ്ട്. അതേസമയം ആം ആദ്മി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചാല്‍ അത് തങ്ങളുടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴിത്തിയേക്കുമോയെന്നാണ് കോണ്‍ഗ്രസ് ആശങ്ക. ദല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കിയാണ് ആം ആദ്മി കളം പിടിച്ചത്.

കേരളത്തില്‍ കോണ്‍ഗ്രസ് സംഘടനാപരമായി നേരിടുന്ന തിരിച്ചടികള്‍ ആം ആദ്മിയ്ക്ക് എളുപ്പ വഴിയൊരുക്കുമെന്നാണ് വിലയിരുത്തുന്നത്. പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ നിര്‍ത്തി മണ്ഡലം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മറുവശത്ത് സി പി ഐ എം എം സ്വരാജിനെയാണ് മണ്ഡലത്തിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. പെട്ടെന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി പ്രചരണം ശക്തമാക്കാനാണ് എല്‍ ഡി എഫ് ശ്രമിക്കുന്നത്.

കെ വി തോമസ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമോ എന്നും കണ്ടറിയണം. വികസന രാഷ്ട്രീയത്തിനാണ് തന്റെ പിന്തുണയെന്ന് ഇതിനോടകം കെ വി തോമസ് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ പാര്‍ട്ടിയുടെ നിര്‍ണായക ചുമതലകളില്‍ നിന്നെല്ലാം കെ വി തോമസിനെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
Thrikkakara by election 2022: aam aadmi party may form alliance with Twenty 20 Kizhakkambalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X