Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; 'അതൊക്കെ പിണറായിയോട് പോയി പറഞ്ഞാൽ മതി';എഎൻ രാധാകൃഷ്ണനും പോലീസും തമ്മിൽ തർക്കം

തൃക്കാക്കര: വോട്ട് ചെയ്യാനെത്തിയ എൻ ഡി എ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും പോലീസും തമ്മിൽ തർക്കം. പോളിംഗ് ബൂത്തിന് സമീപം രാധാകൃഷ്ണൻ മാധ്യമങ്ങളോട് സംസാരിച്ചതാണ് തർക്കത്തിന് കാരണമായത്. ബൂത്ത് സമീപത്ത് ഇത് അനുവദിക്കാനാകില്ലെന്നും പുറത്ത് വെച്ചേ മാധ്യമങ്ങളെ കാണാൻ പാടുള്ളൂവെന്നും പോലീസ് നിലപാട് വ്യക്തമാക്കുകയായിരുന്നു. എന്നാൽ ഇതൊക്കെ ഉള്ളതാണ് വേണമെങ്കിൽ പോയി കേസെടുത്തോ എന്നായിരുന്നു എൻ ഡി എ സ്ഥാനാർത്ഥിയുടെ പ്രതികരണം.

 photo-2022-05-31-09-19-302-1653

ബൂത്തിന് ഇരുന്നൂറ് മീറ്ററെങ്കിലും അകലത്തേ മാധ്യമങ്ങളെയും ക്യാമറകളെയും അനുവദിക്കാനാകൂ എന്നാണ് പോലീസ് വ്യക്തമാക്കിയത്. രാഷ്ട്രീയകാര്യങ്ങളെല്ലാം വിശദീകരിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ബൂത്തിന് തൊട്ടടുത്ത് അനുവദിക്കാനാകില്ലെന്നും പോലീസ് പറഞ്ഞു. എന്നാൽ നേരത്തേ എം സ്വരാജ് അരമണിക്കൂർ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചപ്പോൾ എന്തുകൊണ്ടാണ് എതിർക്കാതിരുന്നതെന്നും നടപടിയെടുക്കാതിരുന്നതെന്നും രാധാകൃഷ്ണൻ ചോദിച്ചു. ഇതൊക്കെ അങ്ങ് പിണറായി വിജയനോട് പറഞ്ഞാൽ മതിയെന്നും രാധാകൃഷ്ണൻ പോലീസിനോട് പറഞ്ഞു.

എടപ്പള്ളി ഗണപതി ക്ഷേത്രത്തിൽ ദർശനത്തിന് ശേഷമാണ് രാധാകൃഷ്‌ണൻ ലൊയോള എൽപി സ്‌കൂളിലെ ബൂത്തിൽ എത്തിയത്. എ എൻ രാധാകൃഷ്ണന് തൃക്കാക്കരയിൽ വോട്ടില്ല. അതേസമയം തൃക്കാക്കരയിൽ വലിയ അടിയൊഴുക്ക് ഉണ്ടാകുമെന്നും എൻ ഡി എ ജയിക്കുമെന്നും എ എൻ രാധാകൃഷ്ണൻ പ്രതികരിച്ചു. എൻ ഡി എയ്ക്ക് അനുകൂലമായ നല്ല അടിയൊഴുക്ക് തൃക്കാക്കരയില്‍ ഇത്തവണയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ആത്മവിശ്വാസത്തിലാണ്. ഇടത് പക്ഷത്തിന് 42000 വോട്ടേ. ഈ മഞ്ഞക്കുറ്റി പാവപ്പെട്ടവന്റെ അടുക്കളയില്‍ അടിച്ചപ്പോള്‍ പതിനായിരം വോട്ടുകള്‍ പോയി. ഒ രാജഗോപാലിന് ശേഷം എൻ ഡി എയിൽ നിന്നും ഞാന്‍ കേരള നിയമസഭയിലെത്തും,' എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം തൃക്കാക്കരയിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ആദ്യ മണിക്കൂറിൽ ശക്തമായ പോളിംഗ് ആണ് രേഖപ്പെടുത്തിയത്. തൃക്കാക്കരയിൽ‌ ഇത്തവണ അട്ടിമറിയുണ്ടാകുമെന്ന പ്രതീക്ഷയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് പങ്കുവെച്ചത്. നൂറ് ശതമാനം ആത്മവിശ്വാസത്തിലാണെന്നും പോസിറ്റിവ് പൊളിറ്റിക്സിന് തൃക്കാക്കര വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര തന്നെ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസ് പ്രതികരിച്ചു. പി ടിയുടെ ആത്മാവ് കൂടെയുണ്ട്. നല്ല ആത്മവിശ്വാസമുണ്ട്,ഉമ തോമസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+