വോട്ടെടുപ്പ് സമയം കഴിയുമ്പോൾ തികഞ്ഞ ശുഭപ്രതീക്ഷയാണ് തനിക്കുള്ളതെന്നും ജോ ജോസഫ്
May 31, 2022, 7:20 pm IST
വ്യക്തിപരമായ അധിക്ഷേപങ്ങളും നേരിടേണ്ടിവന്നുവെന്നും ജോ ജോസഫ്
May 31, 2022, 7:20 pm IST
തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം വിവാദങ്ങൾക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ജോ ജോസഫ്
May 31, 2022, 7:20 pm IST
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പോളിംഗ് അവസാനിച്ചു
May 31, 2022, 5:51 pm IST
തൃക്കാക്കരയില്‍ ഇതുവരെ 66.78 ശതമാനം പോളിംഗ്
May 31, 2022, 5:27 pm IST
തൃക്കാക്കരയില്‍ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക്
May 31, 2022, 5:22 pm IST
പിടി തോമസിന്റെ മരണത്തിന്റെ സൗഭാഗ്യമെന്ന് വിളിച്ച് ആഘോഷമാക്കിയത് മുഖ്യമന്ത്രി. എല്‍ഡിഎഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തൊട്ട് തര്‍ക്കം. തൃക്കാക്കര യുഡിഎഫ് നിലനിര്‍ത്തുമെന്ന് ജ്യോതികുമാര്‍ ചാമക്കാല
May 31, 2022, 5:01 pm IST
രണ്ട് ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായി. ഇവ ഉടന്‍ പരിഹരിച്ചു
May 31, 2022, 4:29 pm IST
ഇതുവരെ തൃക്കാക്കരയില്‍ 62.28 ശതമാനം പോളിംഗ്
May 31, 2022, 4:08 pm IST
തൃക്കാക്കരക്കാര്‍ നിരാശരാകില്ലെന്ന് ജോ ജോസഫ്
May 31, 2022, 4:03 pm IST
തൃക്കാക്കരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു
May 31, 2022, 3:17 pm IST
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് നടി ഹര്‍ജി നല്‍കിയത് യാദൃശ്ചികം മാത്രമെന്ന് റിമ കല്ലിങ്കല്‍. സര്‍ക്കാര്‍ നടിക്കൊപ്പം നിന്നു എന്ന് തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. കേസും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്നും റിമ പറഞ്ഞു
May 31, 2022, 2:16 pm IST
തൃക്കാക്കരയില്‍ കഴിഞ്ഞ തവണ വോട്ട് ചെയ്യാത്തവര്‍ പോലും ഇത്തവണ എത്തും. പോളിങ്ങ് ശതമാനം ഉയര്‍ന്നത് എല്‍ഡിഎഫിന് ഗുണമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ
May 31, 2022, 1:51 pm IST
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉച്ചയ്ക്ക് 1 വരെ 45.53 ശതമാനം പോളിംഗ്
May 31, 2022, 1:24 pm IST
തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഉമാ തോമസ്. വോട്ടെടുപ്പ് ദിവസമായ ഇന്ന് മറ്റൊന്നും കിട്ടാത്തത് കൊണ്ടാണ് എല്‍ഡിഎഫ് അറസ്റ്റ് ആഘോഷിക്കുന്നതെന്ന് ഉമ തോമസ് പറഞ്ഞു
May 31, 2022, 1:15 pm IST
തൃക്കാക്കരയില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയില്‍. പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്‌കൂള്‍ ബൂത്തിലാണ് കള്ളവോട്ട് ശ്രമം. സ്ഥലത്തില്ലാത്തയാളുടെ പേരില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന് യൂഡിഎഫ്
May 31, 2022, 1:13 pm IST
തൃക്കാക്കരയില്‍ പോളിംഗ് പുരോഗമിക്കുന്നു; 44.74 ശതമാനം പോളിംഗ്,
May 31, 2022, 12:58 pm IST
തൃക്കാക്കരയിൽ സ്ഥിതി എൽഡിഎഫിന് കൂടുതൽ അനുകൂലമാകുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ
May 31, 2022, 12:49 pm IST
തൃക്കാക്കരയില്‍ പോളിംഗ് 40 ശതമാനം കടന്നു
May 31, 2022, 12:42 pm IST
തൃക്കാക്കരയില്‍ ബിജെപി കറുത്ത കുതിരകളാകുമെന്ന് വി മുരളീധരന്‍
May 31, 2022, 12:26 pm IST
ഉമ തോമസിലൂടെ മതേതര കേരളം വിജയിക്കാന്‍ പോകുന്നു എന്ന് രമേശ് ചെന്നിത്തല. തൃക്കാക്കരയിലെ ഉയര്‍ന്ന പോളിംഗ് യുഡിഎഫിന് അനുകൂലമെന്നും ചെന്നിത്തല
May 31, 2022, 12:15 pm IST
12.15 വരെ തൃക്കാക്കരയില്‍ 37.98 ശതമാനം പോളിംഗ്
May 31, 2022, 12:06 pm IST
വികസനങ്ങള്‍ കൊണ്ടുവരുന്ന എംഎല്‍എയാണ് മണ്ഡലത്തിന് ആവശ്യമെന്ന് ഹരിശ്രീ അശോകന്‍. നല്ലൊരാളെ തെരഞ്ഞെടുക്കണം. നഗരത്തില്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. തൃക്കാക്കരയില്‍ അതൊക്കെ ചെയ്യാന്‍ പറ്റുമെന്നും ഹരിശ്രീ അശോകന്‍
May 31, 2022, 11:59 am IST
ജോ ജോസഫിനെതിരായ അശ്ലീല വീഡിയോയുടെ പേരിലെ അറസ്റ്റിന് പിന്നില്‍ സിപിഎമ്മിന്റെ നാടകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
May 31, 2022, 11:50 am IST
വ്യാജ വീഡിയോക്ക് പിന്നില്‍ ലീഗുകാരനെന്ന പ്രചരണം വാസ്തവ വിരുദ്ധമെന്ന് പിഎംഎ സലാം വണ്‍ഇന്ത്യയോട്. അറസ്റ്റിന് പിന്നില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ നാടകമാണെന്നും ജനം സത്യം മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു പ്രവര്‍ത്തകന്‍ പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
May 31, 2022, 11:35 am IST
കേരളത്തിലെ ജനങ്ങള്‍ ആശങ്കയിലെന്ന് കെ സുരേന്ദ്രന്‍. ഭരണ-പ്രതിപക്ഷ കക്ഷികള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇതിന് തൃക്കാക്കര മറുപടി നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എട്ട് മണി വരെ വോട്ട് ചെയ്തത് 15833 വോട്ടര്‍മാര്‍. പുരുഷന്മാര്-9.10 ശതമാനം, സ്ത്രീകള്‍- 7.05 ശതമാനം
8:39 AM, 31 May
പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനം വിധിയെഴുതുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
8:55 AM, 31 May
മാധ്യമങ്ങളോട് പ്രതികരിക്കവെ പൊലീസും എൻ.ഡി.എ സ്ഥാനാർഥി എ.എൻ രാധാകൃഷ്ണനും തമ്മിൽ തർക്കം-
9:09 AM, 31 May
തൃക്കാക്കരയില്‍ രണ്ട് മണിക്കൂറില്‍ 12.13 ശതമാനം പോളിംഗ്
9:20 AM, 31 May
ഒമ്പത് മണിവരെ വോട്ട് ചെയ്തത് 29505 പേര്
9:28 AM, 31 May
വോട്ട് രേഖപ്പെടുത്തിയ ശേഷം ഉമ തോമസ് കുടുംബാംഗങ്ങള്‍ക്കൊപ്പം
9:35 AM, 31 May
ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തയാള്‍ അറസ്റ്റില്‍
9:59 AM, 31 May
തൃക്കാക്കരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു
10:05 AM, 31 May
മൂന്ന് മണിക്കൂറില്‍ 20.64 ശതമാനം പോളിംഗ്
10:24 AM, 31 May
എല്‍ ഡി എഫ് മുന്നോട്ടുവെച്ചത് വികസനത്തിന്റെ രാഷ്ട്രീയം. യുഡിഎഫ് അധമമായ പ്രചരണം നടത്തി: പി രാജീവ്
10:28 AM, 31 May
തികഞ്ഞ വിജയ പ്രതീക്ഷയെന്ന് ജോ ജോസഫ്
READ MORE
കൊച്ചി: തൃക്കാക്കരയില്‍ ഇന്ന് വോട്ടെടുപ്പ്. ഒരു മാസം നീണ്ട പ്രചരണങ്ങള്‍ക്കൊടുവില്‍ ഇന്ന് വോട്ടര്‍മാര്‍ തൃക്കാക്കരയുടെ വിധിയെഴുതും. രാവിലെ ഏഴ് മണിക്ക് പോളിംഗ് ആരംഭിക്കും. വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. 239 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക.
യു ഡി എഫ് എം എല്‍ എയായിരുന്ന പി ടി തോമസിന്റെ മരണത്തോടെയാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പി ടി തോമസിന്റെ ജീവിത പങ്കാളി ഉമ തോമസാണ് യു ഡി എഫിനായി മത്സരിക്കുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ജോ ജോസഫും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ബി ജെ പി വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണനുമാണ് മത്സരിക്കുന്നത്.