'നാണവും മാനവുമുണ്ടെങ്കിൽ സ്‌ഥാനാർത്ഥിയെ പിൻവലിച്ച് യുഡിഎഫ് കേരളത്തോട് മാപ്പിരക്കണം';എം സ്വരാജ്
കൊച്ചി; തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിലായതിൽ പ്രതികരിച്ച് എം സ്വരാജ്. പ്രതിപക്ഷ നേതാവ് കെട്ടിപ്പൊക്കി കൊണ്ടുവന്ന നുണയുടെ കൊട്ടാരം തകർന്ന് വീണിരിക്കുകയാണ്. ജനാധിപത്യത്തോട് ബഹുമാനമുണ്ടെങ്കിൽ ഈ നിമിഷം സ്ഥാനാർത്ഥിയെ പിൻവലിച്ച് കുറ്റം ഏറ്റുപറഞ്ഞ് കേരള സമൂഹത്തോട് മാപ്പിരക്കുകയാണ് പ്രതിപക്ഷ നേതാവും യുഡിഎഫും ചെയ്യേണ്ടതെന്നും സ്വരാജ് പറഞ്ഞു.

തിരഞ്ഞെടുപ്പിൽ വികസന കാര്യങ്ങൾ മാത്രമാണ് ഞങ്ങൾ ചർച്ച ചെയ്തത്. ഞങ്ങളുടെ സ്ഥാനാർത്ഥിയെ വളരെ ക്രൂരമായ സൈബർ ആക്രമണമാണ് നടത്തിയത്. അദ്ദേഹത്തെ കൊള്ളരുതാത്ത ആളാക്കി മാറ്റാനുള്ള ശ്രമമായിരുന്നു നടന്നത്. അത് കൈയ്യോടെ പിടിക്കപ്പെട്ടിരിക്കുകയാണ്, സ്വരാജ് പറഞ്ഞു.
സൈബർ കുറ്റവാളികളുടെ ഈ സംഘം നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് മുൻ കെ പി സി സി അധ്യക്ഷനായിരുന്ന വി എം സുധീരൻ ഒരു അഭിമുഖത്തിൽ വളരെ ദുഃഖഭരിതനായി പറഞ്ഞ സാഹചര്യമുണ്ടായിരുന്നു. ഒരു അഭിപ്രായം പറഞ്ഞാൽ നിലപാട് സ്വീകരിച്ചാൽ ചീത്തവിളിയും ഭീഷണിയുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. കെ പി സി സി അധ്യക്ഷന്റെ പേരിലുള്ള ബ്രിഗേഡിനെ കുറിച്ചാണ് മുൻ അധ്യക്ഷൻ പറഞ്ഞത്.
മൺമറിഞ്ഞ മഹാനായൊരു നേതാവിനെ ഒരു യുവ കോൺഗ്രസ് നേതാവ് അങ്ങേയറ്റം ഹീനമായ ഭാഷയിൽ ആക്ഷേപിച്ചപ്പോൾ അത് ഉചിതമായില്ലെന്ന് പറഞ്ഞ മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രമാചന്ദ്രനെ തെറിവിളിച്ച് കണ്ണ് പൊട്ടിച്ചു. ഇതൊന്നും കൂടാതെ ഒരു മുൻ മന്ത്രിക്കൊപ്പം ഭാര്യ പങ്കെടുത്ത ഒരു വിവാഹ ചടങ്ങിന്റെ ഫോട്ടോയിൽ ഭാര്യയുടെ ഫോട്ടോ വെട്ടി മാറ്റി തട്ടിപ്പ് കേസിലെ സ്ത്രീയുടെ ഫോട്ടോ ചേർത്ത് ഒട്ടിച്ച കേസിലെ പ്രതി ഡി സി സി പ്രസിഡന്റ് ആയിരുന്നു. മുൻ വനിതാ മന്ത്രിയെ ഹീനമായ ഭാഷ ഉപയോഗിച്ച് അധിക്ഷേപിച്ചത് പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിൽ പെട്ട ആളാണ്. വെരിഫൈഡ് ഐഡിയിൽ നിന്ന് പച്ചത്തെറി വിളിച്ചതാരാണെന്നും സ്വരാജ് ചോദിച്ചു.
'ലൈക്ക് എ വൈൽഡ് ഫ്ലവർ'.. മീരാ ജാസ്മിന് ആരാധകരെ ഞെട്ടിച്ച് മടുത്തില്ലേ? കിലിടൻ പടങ്ങൾ
ജോ ജോസഫിനെതിര വ്യാജ അശ്ലീല വീഡിയോ ട്വിറ്ററില്‍ അപ് ലോഡ് ചെയ്ത മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് ഇന്ന് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡയിൽ എടുത്തത്. ഇയാൾ മുസ്ലീം ലീഗ് അനുഭാവിയാണെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications