കേരളത്തില്‍ കോണ്‍ഗ്രസ് ശക്തമാണ് എന്ന സന്ദേശം നല്‍കുന്നതാണ് തൃക്കാക്കരയിലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍.
Jun 03, 2022, 4:31 pm IST
തൃക്കാക്കര ബി.ജെ.പി വോട്ടുകൾ യു ഡി എഫിന് പോയെന്ന് കോടിയേരി. വോട്ടു ശതമാനത്തിലും 2244 വോട്ടു വർദ്ധന എൽ.ഡി.എഫിന് ഉണ്ടായി . തൃക്കാക്കരയു ഡി.എഫ് കോട്ടയാണെങ്കിലുംജനവിധി അംഗീകരിക്കുന്നു. പ്രതീക്ഷിച്ച നേട്ടം എൽ.ഡി.എഫിന് ഉണ്ടാക്കാനായില്ല. ജനവിധി മുന്നറിയിപ്പ്.പഠിച്ച് തിരുത്തൽ വരുത്തുമെന്നും കോടിയേരി .
Jun 03, 2022, 4:15 pm IST
ജനവിധി അംഗീകരിക്കുന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍. ആവശ്യമായ തിരുത്തല്‍ വരുത്തും. ഇടതുവിരുദ്ധ ശക്തികളെ യുഡിഎഫ് ഒരുമിച്ച് നിര്‍ത്തിയെന്ന് കോടിയേരി
Jun 03, 2022, 4:14 pm IST
ജനവിധി അംഗീകരിക്കുന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍
Jun 03, 2022, 4:13 pm IST
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ ക്യാപ്റ്റൻ നിലംപരിശായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും ഓരോ കാതം പുറകോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകുന്ന കാഴ്ചയാണ് തൃക്കാക്കരയിൽ കണ്ടത്.
Jun 03, 2022, 3:00 pm IST
സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമെന്ന് ജനങ്ങളെ വെല്ലുവിളിച്ചു പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യത്തിനേറ്റ പ്രഹരമാണ് തൃക്കാക്കരയിൽ ഉമ തോമസിന്റെ ഉജ്ജ്വല വിജയമെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു.
Jun 03, 2022, 2:44 pm IST
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് നേടിയ ചരിത്ര വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് റാലികള്‍ നടത്തിയും മധുരപലഹാരങ്ങളും വിതരണം ചെയ്തും ജൂണ്‍ 4ന് സംസ്ഥാന വ്യാപകമായി മണ്ഡലം തലത്തില്‍ വിജയദിനമായി ആഘോഷിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.
Jun 03, 2022, 2:35 pm IST
കെവി തോമസിന് മറുപടി പറയുന്നില്ലെന്ന് ഉമ തോമസ്. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ജയം
Jun 03, 2022, 2:13 pm IST
53.77 ശതമാനം വോട്ട് നേടി യുഡിഎഫ്
35.28 ശതമാനം വോട്ട് നേടി എല്‍ഡിഎഫ്
Jun 03, 2022, 1:55 pm IST
തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കുമെന്് ബിനോയ് വിശ്വം എംപി
Jun 03, 2022, 1:30 pm IST
സര്‍ക്കാരിനെതിരായ വോട്ടുകളെല്ലാം ഏകോപിപ്പിക്കപ്പെട്ടെന്ന് പി രാജീവ്. നല്ല പ്രവര്‍ത്തനം നടത്തി, മികച്ച പ്രകടനം കാഴ്ച വെക്കാനാകുമെന്നാണ് പ്രതീക്ഷിച്ചത്. ബി ജെ പി വോട്ട് കുറഞ്ഞെന്നും പി രാജീവ്.
Jun 03, 2022, 1:19 pm IST
തിരഞ്ഞെടുപ്പ് പ്രചരണം നയിച്ചത് മുഖ്യമന്ത്രിയല്ലെന്ന് എം സ്വരാജ്. കൂട്ടായ നേതൃത്വമാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. വീഴ്ച പാര്‍ട്ടി പരിശോധിക്കും. പോളിംഗ് കുറഞ്ഞിട്ടും എല്‍ഡിഎഫിന് വോട്ട് കൂടിയെന്നും സ്വരാജ്
Jun 03, 2022, 1:00 pm IST
ചരിത്രവിജയമാണ് നേടിയിരിക്കുന്നത് എന്ന് ഉമ തോമസ്. വിജയം പിടി തോമസിന് സമര്‍പ്പിക്കുന്നുവെന്നും ഉമ. ജനപക്ഷത്ത് നിന്നുള്ള വികസനമാണ് വേണ്ടത്.
Jun 03, 2022, 12:55 pm IST
ഉമ തോമസിന് 25015 വോട്ടിന്റെ ഭൂരിപക്ഷം
Jun 03, 2022, 12:39 pm IST
ഉമ തോമസിന് 72767 വോട്ട്
ജോ ജോസഫിന് 47752 വോട്ട്
എഎന്‍ രാധാകൃഷ്ണന് 12955 വോട്ട്
Jun 03, 2022, 12:26 pm IST
കേരളത്തിന്റെ മാപ്പ് എല്‍ഡിഎഫിന് തൃക്കാക്കരക്കാര്‍ നല്‍കിയെന്ന് സാബു
Jun 03, 2022, 12:10 pm IST
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പൂർത്തിയായി
Jun 03, 2022, 12:04 pm IST
വിഡി സതീശനെ അഭിനന്ദിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്
Jun 03, 2022, 11:53 am IST
കൂട്ടായ പരിശ്രമം ഫലം കണ്ടുവെന്ന് പിടി തോമസിന്റെ മക്കള്‍. പിടി തോമസ് ജനങ്ങളുടെ മനസിലുണ്ടായിരുന്നു.
Jun 03, 2022, 11:48 am IST
ബെന്നി ബെഹനാന്റെ ഭൂരിപക്ഷം മറികടന്ന് ഉമ തോമസ്
Jun 03, 2022, 11:34 am IST
വിജയിയെ അഭിനന്ദിച്ച് ജോ ജോസഫ്. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ആത്മാര്‍ത്ഥമായി നിര്‍വഹിച്ചു. കൂടെ നിന്നവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നു
Jun 03, 2022, 11:31 am IST
മുണ്ടുടുത്ത മോദിയ്‌ക്കേറ്റ തിരിച്ചടിയെന്ന് ജയറാം രമേശ്
Jun 03, 2022, 11:24 am IST
ജനഹിതം മാനിച്ച് പിണറായി രാജിവെക്കണമെന്ന് കെ സുധാകരന്‍
Jun 03, 2022, 11:19 am IST
ഉമ തോമസിന്റെ ഭൂരിപക്ഷം 20000 കടന്നു
Jun 03, 2022, 11:09 am IST
ക്യാപ്റ്റന്‍ നിലംപരിശായെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍
Jun 03, 2022, 10:51 am IST
ഉമ തോമസിനെ അഭിനന്ദിച്ച് എഎന്‍ രാധാകൃഷ്ണന്‍. പിടി തോമസ് സഹതാപ തരംഗം പ്രവര്‍ത്തിച്ചു
വോട്ടെണ്ണല്‍ 12 റൗണ്ടുകളിലായി. ആദ്യം എണ്ണുന്നത് ഇടപ്പള്ളി മേഖലയിലെ വോട്ടുകള്‍
7:15 AM, 3 Jun
ജയിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നെന്ന് ജോ ജോസഫ്. വ്യക്തമായ ഭൂരിപക്ഷം ലഭിക്കും. തൃക്കാക്കരക്കാര്‍ ഭരണപക്ഷ എം എല്‍ എ വേണമെന്ന് ആഗ്രഹിക്കുന്നു.
7:23 AM, 3 Jun
ഉമാ തോമസ് കൗണ്ടിംഗ് സെന്ററിലെത്തി.
7:32 AM, 3 Jun
ജില്ലാ കളക്ടര്‍ സ്ട്രോംഗ് റൂമിന് സമീപമെത്തി. അല്പസമയത്തിനകം സ്ട്രോംഗ് റൂം തുറക്കും
7:34 AM, 3 Jun
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് ലെനിന് സെന്ററിലെത്തി
7:43 AM, 3 Jun
സ്ട്രോംഗ് റൂം തുറന്നു. വോട്ടെണ്ണല്‍ അല്പസമയത്തിനകം
8:02 AM, 3 Jun
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആകെ ലഭിച്ചത് നാല് സര്‍വീസ് വോട്ടുകളും മൂന്ന് പോസ്റ്റല്‍ ബാലറ്റും മാത്രം. നേരത്തെ ആറ് തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളും മണ്ഡലത്തില്‍ അനുവദിച്ചിരുന്നു.
പോസ്റ്റല്‍ ബാലറ്റില്‍ മാറ്റം
ഉമ തോമസിന് ഒരു വോട്ടിന്റെ ലീഡ് മാത്രം
എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും രണ്ട് വോട്ട്
മൂന്ന് വോട്ട് അസാധുവായി
8:37 AM, 3 Jun
ഒന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി
8:38 AM, 3 Jun
ആദ്യ റൗണ്ടില്‍ ഉമാ തോമസിന് ലീഡ്
8:41 AM, 3 Jun
ആദ്യ റൗണ്ടില്‍ 597 വോട്ടിന്റെ ലീഡ് നേടി ഉമ തോമസ്
8:42 AM, 3 Jun
21 ബൂത്തിലും ഉമ തോമസ് മുന്നില്‍
8:49 AM, 3 Jun
ഉമയുടെ ലീഡ് നില 2000 കടന്നു
8:51 AM, 3 Jun
2021 ല്‍ ആദ്യ റൗണ്ടില്‍ യുഡിഎഫ് ലീഡ് 1258 മാത്രമായിരുന്നു
8:53 AM, 3 Jun
വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ കെ വി തോമസിനെതിരെ മുദ്രാവാക്യം
8:56 AM, 3 Jun
രണ്ടാം റൗണ്ടിലും ഉമ തോമസിന് ലീഡ്
9:05 AM, 3 Jun
4000 ത്തിന് മുകളില്‍ ലീഡ് നേടി ഉമ തോമസ്
9:07 AM, 3 Jun
മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ ആരംഭിച്ചു
9:08 AM, 3 Jun
ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലെങ്കില്‍ ഭരണം വളരെ മോശമെന്ന് പികെ കുഞ്ഞാലിക്കുട്ടി
9:17 AM, 3 Jun
തൃക്കാക്കരയില്‍ യുഡിഎഫ് തരംഗം. മൂന്നാം റൗണ്ടില്‍ 6000 വോട്ടിന്റെ ലീഡ് കടന്ന് ഉമ തോമസ്
READ MORE
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ട് മണിക്ക് എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്ററിലാണ് വോട്ടെണ്ണല്‍. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്ത് വരും. പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമാണ് ആദ്യം എണ്ണുന്നത്. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. 68.64 ശതമാനം പോളിംഗാണ് ഇത്തവണ തൃക്കാക്കരയില്‍ രേഖപ്പെടുത്തിയത്. 239 ബൂത്തുകളിലായി 1,35,342 പേരാണ് വോട്ട് ചെയ്തത്.