India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘വികസനം ചര്‍ച്ചയായാല്‍ എല്‍ഡിഎഫിന്റെ കാറ്റുപോകും’; ഒരു വർഷത്തിന് ശേഷം, ശോഭ സുരേന്ദ്രന്‍ എത്തി

Google Oneindia Malayalam News

തിരുവനന്തപുരം: ഒരു വർഷക്കാലം ബി ജെ പി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിന്നിരുന്ന ശോഭാ സുരേന്ദ്രൻ വീണ്ടും തിരിച്ചുവരുന്നു. വരാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായ എ എൻ രാധാകൃഷ്ണന് വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

എൻ ഡി എയുടെ സജീവ പ്രവർത്തകയായി വരാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നിലകൊള്ളും. കൊച്ചിയിൽ സംഘടിപ്പിച്ച ബി ജെ പി സംസ്ഥാന ഭാരവാഹി യോഗത്തിൽ പങ്കെടുക്കാൻ എത്തിയതിന് പിന്നാലെ ആയിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

എൽ ഡി എഫിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചായിരുന്നു ശോഭയുടെ തിരിച്ചു വരവ്. തെരഞ്ഞെടുപ്പിൽ വികസനം പ്രധാന ചർച്ചയായാൽ എൽ ഡി എഫിന്റെ കാറ്റു പോകുമെന്ന് ശോഭാ സുരേന്ദ്രൻ പരിഹസിച്ചു.

1

താൻ എവിടെയും പോയിട്ടില്ലെന്നും ഇവിടെത്തന്നെ ഉണ്ടെന്നും മാധ്യമങ്ങളോട് ശോഭാ സുരേന്ദ്രൻ പറഞ്ഞു. തൃക്കാക്കരയിലെ ജനങ്ങളോട് എ എൻ രാധാകൃഷ്ണന് വേണ്ടി വോട്ട് ചോദിക്കാൻ ഇറങ്ങും. താമര ചിഹ്നത്തിൽ തന്നെ വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കാൻ ആണ് തൃക്കാക്കരയിൽ എത്തിയതെന്നും ശോഭ പറഞ്ഞു. അതേസമയം, നിലവിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ കാലാവധി കുറച്ചു നാളുകൾക്കുള്ളിൽ അവസാനിക്കും.

ഏറ്റവും കൂടുതൽ കൊവിഡ് മരണം മറച്ചുവച്ച സംസ്ഥാനം കേരളമാണോ? മറുപടിയുമായി തോമസ് ഐസക്ഏറ്റവും കൂടുതൽ കൊവിഡ് മരണം മറച്ചുവച്ച സംസ്ഥാനം കേരളമാണോ? മറുപടിയുമായി തോമസ് ഐസക്

cmsvideo
  കേരള: തൃക്കാക്കരയില്‍ വോട്ട് തേടി ശോഭ സുരേന്ദ്രനും സജീവം
  2

  വീണ്ടും ബി ജെ പിയുടെ സംസ്ഥാന പ്രസിഡൻറ് ആയി കെ സുരേന്ദ്രൻ എത്താൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഇതിന് പിന്നാലെ ആണ് ശോഭാ സുരേന്ദ്രൻ ഒരു വർഷത്തെ വിട്ടുനിൽക്കലിന് ശേഷം ഇപ്പോൾ വീണ്ടും രംഗ പ്രവേശനം നടത്തിയിരിക്കുന്നത്. അതേസമയം, എ എന്‍ രാധാകൃഷ്ണനാണ് തൃക്കാക്കരയിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. തിരക്കിട്ട ചർച്ചകൾക്ക് ഒടുവിലായിരുന്നു ഈ പ്രഖ്യാപനം ഉണ്ടായത്. എ എന്‍ രാധാകൃഷ്ണന്‍, എസ് ജയകൃഷ്ണന്‍, ടി പി. സിന്ധു മോള്‍ തുടങ്ങിയവരുടെ പേരുകളാണ് പാർട്ടി പരിഗണയ്ക്ക് വെയ്ച്ചത്.

  3

  വിഷയം ചർച്ച ചെയ്യാൻ കോഴിക്കോട് പാർട്ടി കോർ കമ്മിറ്റി യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലൊയാണ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായത്. എ എൻ രാധാകൃഷ്ണനാണ് പാർട്ടി കൂടുതൽ മുൻ തൂക്കം നൽകിയിരുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പിയുടെ ഒരുക്കങ്ങൾ എല്ലാം പൂര്‍ത്തിയായെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നതായും നിലവിൽ കേരളത്തില്‍ ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

  ആ ലുക്കിൽ ലൈക്ക് അടിച്ച് നമ്മൾ; പുഞ്ചിരി കിടിലൻ; സനുഷയുടെ ചിത്രങ്ങൾ വ്യത്യസ്തം

  4

  അതേസമയം, തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലേക്കുളള യു ഡി എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ഏപ്രിൽ 3 -നായിരുന്നു. മുൻ കെ എസ്‌ യു നേതാവായ ഉമാ തോമസ് ആണ് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുക. കെ പി സി സിയുടെ നിർദ്ദേശത്തെ ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. ഉമാ തോമസ് എന്ന പേര് മാത്രമാണ് കെ പി സി സി നിർദേശിച്ചതും പരിഗണിച്ചതും. കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ , പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യു ഡി എഫ് കൺവീന‍ർ എം എം ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്ത യോ​ഗത്തിൽ ഉമ തോമസിന്റെ പേര് പരി​ഗണിച്ചത്.

  5

  അതേസമയം, ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായാണ് ഡോ. ജോ ജോസഫാണ് ജന വിധി തേടുക. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ആയിരുന്നു വാർത്താ സമ്മേളനത്തിലൂടെ ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. കോതമംഗലം സ്വദേശിയായ ഇദ്ദേഹം ലി സി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധൻ ആണ്. സി പി എം പാർട്ടി ചിഹ്നത്തിലാണ് തൃക്കാക്കരയിൽ ഇദ്ദേഹം ജനവിധി തേടുന്നത്. അതേസമയം, ഇടതുപക്ഷ മുന്നണി തൃക്കാക്കരയിൽ വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടതുപക്ഷ മുന്നണി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'മുത്ത് പോലത്തെ സ്ഥാനാർത്ഥി' എന്നാണ് ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തെ ഇ പി ജയരാജൻ വിശേഷിപ്പിച്ചത്.

  English summary
  thrikkakara by election 2022: sobha surendran reacted to ldf over kerala development matter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X