തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചു; ഫലം വെള്ളിയാഴ്ച; ആർക്കൊപ്പം തൃക്കാക്കര ?
കൊച്ചി: കേരളം ഉറ്റുനോക്കിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. പ്രതീക്ഷകൾക്ക് നേർ വിപരീതമായി ഭേദപ്പെട്ട പോളിംഗാണ് തൃക്കാക്കരയിൽ രേഖപ്പെടുത്തിയത്. ഇതോടെ, വിവാദ വിഷയങ്ങൾക്കും തർക്കങ്ങൾക്കും എതിർപ്പുകൾക്കും ഒടുവിൽ ജനം ആർക്ക് വിധിയെഴുതി എന്ന കാത്തിരിപ്പിന്റെ കൗണ്ട്ഡൗണും തുടങ്ങുകയാണ്.
നിലവിലെ കണക്കുകൾ പ്രകാരം, 68.73% പേരാണ് ഇന്ന് വോട്ട് ചെയ്തത്. ആകെ 1,96,805 വോട്ടർമാരാണ് തൃക്കാക്കര മണ്ഡലത്തിൽ ഉളളത്. ഇതിൽ 1,01,530 പേർ വനിതകളും ഒരു ട്രാൻസ്ജെൻഡറും ആണ്. ഇതിൽ, 1,35,143 പേരായിരുന്നു ഇന്ന് വോട്ടു ചെയ്തത്. രാവിലെ 7 മണിയ്ക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് 6 മണിയ്ക്ക് തന്നെ കൃതമായി അവസാനിച്ചു.

ആകെ 239 ബൂത്തുകളാണ് തൃക്കാക്കരയിൽ ഉള്ളത്. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ 10 ശതമാനത്തിൽ കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരുന്നു തൃക്കാക്കരയിൽ. ഇത് രാവിലെ 10 ആയപ്പോൾ 23.79 ശതമാനമായി മാറി. തുടർന്ന്, 11 മണി ആയപ്പോൾ പോളിംഗ് 31.58 ശതമാനത്തിൽ എത്തി. എന്നാൽ, വേട്ടൊടുപ്പ് ദിവസത്തിന്റെ പകുതിയിൽ എത്തിയപ്പോൾ 39.31% പോളിംഗ് രേഖപ്പെടുത്തുകയായിരുന്നു.
12 മണിക്കുളളിൽ ആയിരുന്നു 39.31% പോളിംഗ് രേഖപ്പെടുത്തിയത്. അതായത്, വോട്ടെടുപ്പ് ആരംഭിച്ച് 6 മണിക്കൂറുകൾ പിന്നിട്ടപ്പോൾ 45 ശതമാനത്തിനടുത്ത് പോളിംഗ് രേഖപ്പെടുത്തുകയായിരുന്നു. ഈ രേഖപ്പെടുത്തിയ പോളിംഗിലൂടെ മണ്ഡലം ചരിത്രം സൃഷ്ടച്ചേക്കും എന്നുളള റിപ്പോർട്ടുകൾ ആയിരുന്നു പുറത്തു വന്നിരുന്നത്. എന്നാൽ, 6 മണിയാട് കൂടി പുറത്തു വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്, പ്രകാരം 68.73% എന്ന സ്ഥിതിയിലേക്ക് പോകുകയായിരുന്നു.
പോളിങ്ങിന് ശേഷം, ബാലറ്റ് യൂണിറ്റുകൾ മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിലേക്ക് മാറ്റി. എന്നാൽ, സ്ഥാനാർത്ഥികൾ നടത്തിയ പ്രചരണങ്ങൾക്ക് ഫലം കാണുന്ന തരത്തിലുള്ള പോളിംഗ് അല്ല നിലവിൽ തൃക്കാക്കരയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വീടുവീടാന്തരം കയറിയിറങ്ങി ആയിരുന്നു സ്ഥാനാർഥികളുടെ പ്രചരണം. കാലാവസ്ഥയും അനുകൂലമായിരുന്നു എന്നതാണ് മറ്റൊരു വാസ്തവം. എന്നിരുന്നാലും, ഇക്കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ജനങ്ങൾ അത്ര തന്നെ വോട്ടെടുപ്പിന് പിന്തുണ നൽകിയില്ല എന്നാണ് ഈ പുറത്തു വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
2021 - ൽ 70.39% ആയിരുന്നു തൃക്കാക്കരയിലെ പോളിംഗ്. എന്നാൽ ഇത്, 2011 - ൽ 73.76 % ആയി ഉയരുകയായിരുന്നു. 2016 - ൽ 74.71 % ആയിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. അതേസമയം, യു ഡി എഫ് സ്ഥാനാർഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈൻ ജംക്‌ഷനിലെ ബൂത്ത് 50 ലും എൽ ഡി എഫ് സ്ഥാനാർഥി ജോ ജോസഫ് വാഴക്കാലയിലെ 140-ാം നമ്പർ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.
പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയ നായികമാര്‍ ആരൊക്കെ? ചിത്രങ്ങള്‍ കാണാം
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ പ്രചരണം ഏതു രീതിയിൽ തൃക്കാക്കരയിലെ സ്വാധീനിച്ചു എന്നതാണ് വെള്ളിയാഴ്ച അറിയുവാൻ സാധിക്കും. ജൂൺ 3 - ന് രാവിലെ 8 - ന് തന്നെ വോട്ടെണ്ണൽ തുടങ്ങും. 6 തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളും മണ്ഡലത്തിലുണ്ട്. അതിനിടെ, മൂന്ന് സ്ഥലത്ത് കള്ളവോട്ട് രേഖപ്പെടുത്തിയതായി പരാതി ലഭിച്ചിരുന്നു. പൊന്നുരുന്നി , പാലാരിവട്ടം, കൊല്ലംകുടിമുകൾ എന്നിവിടങ്ങളിലാണ് കള്ളവോട്ട് നടന്നതായി പരാതി ഉണ്ടായത്. പി ടി തോമസ് എം എൽ എയുടെ ദേഹ വിയോഗത്തെ തുടർന്നായിരുന്നു വീണ്ടും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് വേദിയായത്.












Click it and Unblock the Notifications