Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: 7000 കള്ളവോട്ടുകള്‍ കണ്ടെത്തിയെന്ന് എം സ്വരാജ്

എറണാകുളം: തൃക്കാക്കര മണ്ഡലത്തില്‍ 7000 കള്ളവോട്ടുകള്‍ കണ്ടെത്തിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ തെളിവുകള്‍ സഹിതം പരാതി നല്‍കിയെങ്കിലും വേണ്ടവിധത്തില്‍ ഇടപെട്ടിട്ടില്ല. ഇതേ തുടർന്ന് ഹൈക്കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രമുഖ നേതാക്കള്‍ ഇടപെട്ടാണ് കള്ളവോട്ടിനുള്ള ശ്രമങ്ങള്‍ നടക്കുന്നതെന്നും എം സ്വരാജ് ആരോപിച്ചു. വ്യക്തിഹത്യയുടെ രാഷ്ട്രീയമാണ് എതിരാളികൾ മുന്നോട്ട് വെച്ചത്. ഇതെല്ലാം അതിജീവിച്ച് ജോ ജോസഫ് തൃക്കാക്കരയിലെ എം എല്‍ എ ആകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാരിയില്‍ മിന്നിത്തിളങ്ങി കുടുംബവിളക്കിലെ 'വേദിക': വൈറലായി ശരണ്യയുടെ ചിത്രങ്ങള്‍

തുടക്കം മുതല്‍ വെളളക്കെട്ടും മാലിന്യവും ഉള്‍പ്പടെയുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനെ കുറിച്ചും സമഗ്ര വികസന നയങ്ങളെ കുറിച്ചുമാണ് എല്‍.ഡി.എഫ് ചര്‍ച്ച ചെയ്തത്. എന്നാല്‍ ദുഷ്ടലാക്കോടെ വ്യക്തിഹത്യ ഉള്‍പ്പടെയുളള അധമ മാര്‍ഗങ്ങളാണ് യു.ഡി.എഫ്. സ്വീകരിച്ചത്. വിജയിച്ച് നിയമസഭയിലെത്തുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മാത്രം എം.എല്‍.എ. ആയി ആയിരിക്കില്ല ഡോ. ജോ ജോസഫ്. എല്ലാവരെയും ചേര്‍ത്ത് പിടിച്ച് മുന്നേറുന്ന ഒരു മികച്ച എം എല്‍ എ ആയിരിക്കും ഡോ. ജോ ജോസഫ് എന്നതുറപ്പാണെന്നും എം സ്വരാജ് കൂട്ടിച്ചേർത്തു.

thrippunithura-mswaraj

അതേസമയം, നെല്ലും പതിരും പോലെ തൃക്കാക്കരയ്ക്കിപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണെന്നായിരുന്നു മന്ത്രി പി രാജീവിനറെ പ്രതികരണം. ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ തന്നെ ഡോ. ജോ ജോസഫിനെ തൃക്കാക്കര നെഞ്ചോട് ചേര്‍ത്ത് കഴിഞ്ഞു. ജനങ്ങള്‍ വികസനം ആഗ്രഹിക്കുന്നുണ്ട്. കേരളത്തിന്റെ വികസന മുഖമായി മാറാന്‍ തൃക്കാക്കരയ്ക്ക് കഴിയും. അതിന് നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോക്ക് നടത്തുന്നവരുടെ കൂട്ടത്തിലുളള ഒരാള്‍ക്ക് സാധിക്കില്ല. എല്‍.ഡി.എഫ്. സര്‍ക്കാരിനൊപ്പം ചേര്‍ന്ന് വികസനത്തിന്റെ മുഖമാകാന്‍ ഡോ. ജോസഫിനേ കഴിയുകയുളളൂ. ഈ ഉപ തെരഞ്ഞെടുപ്പിലൂടെ തൃക്കാക്കരയുടെ നിര്‍ണായകമായ നാല് വര്‍ഷങ്ങള്‍ പാഴാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന ജനങ്ങള്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്യുമെന്നുറപ്പാണ്.

വിര്‍ച്വല്‍ റിയാലിറ്റി വീഡിയോകളിലൂടെ ഡോ. ജോ ജോസഫ് തൃക്കാക്കരയുടെ വികസനവും പോസിറ്റീവ് രാഷ്ട്രീയവും ചര്‍ച്ച ചെയ്തപ്പോള്‍ യു.ഡി.എഫ്. ചെയ്തത് ഡോ. ജോയുടേതല്ലെന്ന് ഉറപ്പുണ്ടായിട്ടും അശ്ലീല വീഡിയോ പ്രചരിപ്പിക്കലാണ്. ഡോ. ജോയുടെ കുടുംബത്തെയടക്കം വേട്ടയാടുകയായിരുന്നു യു.ഡി.എഫ്. ഇത്ര ഹീനമായ രീതി തെരഞ്ഞെടുപ്പില്‍ ആരും സ്വീകരിക്കാറില്ല. എന്നാല്‍ വിജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഇതെല്ലാം യു.ഡി.എഫ്. ഏറ്റെടുക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഈ അധാര്‍മിക രീതിക്കെതിരെ രംഗത്ത് വരുമെന്ന് കരുതിയപ്പോള്‍ ഇത്തരമൊരു വീഡിയോ ലഭിച്ചാല്‍ ആരായിലും പ്രചരിപ്പിക്കില്ലേ എന്ന ചോദ്യമാണുയര്‍ത്തിയത്. മലയാളികളുടെ മനസ് വൈകൃതം നിറഞ്ഞതാണെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ നിലപാട് ഏറെ ആശങ്കയുയര്‍ത്തുന്നതാണെന്നും പി രാജീവ് അഭിപ്രായപ്പെട്ടു.

യു.ഡി.എഫിന് വോട്ട് ചെയ്താല്‍ അവരുടെ അധര്‍മ രീതികള്‍ക്ക് പിന്തുണ നല്‍കലാകും. അതിനാല്‍ യു.ഡി.എഫ്. എന്ന പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരുള്‍പ്പടെ എല്‍.ഡി.എഫിന് വോട്ട് ചെയ്യണം. അങ്ങനെയേ നിങ്ങള്‍ സ്‌നേഹിക്കുന്ന പ്രസ്ഥാനത്തെ ശരിയുടെ പാതയിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുകയുളളൂ. ധാര്‍മികമായ, മാന്യമായ മലയാളിയുടെ രീതി നഷ്ടമാകാതെ നാം ശ്രദ്ധിക്കണം. ഈ അധമ പ്രവണത മുളയിലേ നുളളിയെറിഞ്ഞില്ലെങ്കിലത് യു.ഡി.എഫിന്റെ ശീലമായി മാറും, ആ പ്രസ്ഥാനം നശിക്കും. ഇതിന് ഒരേയൊരു ചോയ്‌സാണ് ജനങ്ങള്‍ക്കുളളത്. അത് ഡോ. ജോ ജോസഫാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
    ജയം ഉമാ തോമസിന്, ജനമനസ്സ് ഇങ്ങനെ | Thrikkakkara Election 2022 | #Politics | OneIndia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+