Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കര തിരഞ്ഞെടുപ്പ്: മുഹമ്മദ് കുട്ടി പിഐ, 70 വയസ്... വിഐപി വോട്ടറുള്ളത് ഇവിടെയാണ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടിങ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. ഒട്ടേറെ സെലിബ്രിറ്റികള്‍ക്ക് വോട്ടുള്ള മണ്ഡലമാണ് നഗരഹൃദയത്തോട് ചേര്‍ന്ന് കിടക്കുന്ന തൃക്കാക്കര. താരങ്ങളും താര കുടുംബങ്ങളും വോട്ട് ചെയ്യുന്നതും കാത്ത് മറ്റു വോട്ടര്‍മാരും വിനോദ-വാര്‍ത്താ മാധ്യമങ്ങളും രാവിലെ മുതല്‍ ഒരുങ്ങിയിരുന്നു. നടന്‍ മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനുമെല്ലാം ഈ മണ്ഡലത്തിലാണ് വോട്ട്.

ഇതില്‍ വളരെ വ്യത്യസ്തമായ ഒരു വാര്‍ത്ത, മമ്മൂട്ടിയുടെ വോട്ടര്‍ പട്ടികയിലെ പേരാണ്. മുഹമ്മദ് കുട്ടി പിഐ എന്നാണ് മലയാളികളുടെ ഇഷ്ട നടന്റെ വോട്ടര്‍പട്ടികയിലെ പേര്. പൊന്നുരുന്നിയിലെ സികെസി എല്‍പി സ്‌കൂള്‍ ബൂത്തിലാണ് മമ്മൂട്ടിക്ക് വോട്ട്. 1229ാം നമ്പര്‍ വോട്ടറാണ് മമ്മൂട്ടി. പിതാവിന്റെ പേര് ഇസ്മായില്‍ എന്നാണ്. 70 വയസ് എന്നും വോട്ടര്‍ പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

m

തൊട്ടടുത്ത വോട്ടര്‍ മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് ആണ്. സുല്‍ഫത്ത് മമ്മൂട്ടി എന്നാണ് അവരുടെ പേര് രേഖപ്പെടുത്തിയിട്ടുള്ളത്. വയസ് 59 ആണ് എന്നും രേഖപ്പെടുത്തിയിരിക്കുന്നു. വോട്ടര്‍ പട്ടികയില്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഫോട്ടോയല്ല ഉള്ളത്. വളരെ പഴക്കമുള്ളതുമല്ല. മമ്മൂട്ടിയും കുടുംബവും ഒരുമിച്ച് വോട്ട് ചെയ്യാനെത്തുമെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ രാവിലെ മുതല്‍ പോളിങ് ബൂത്തില്‍ നല്ല തിരക്കാണ്. രാവിലെ തന്നെ വോട്ട് ചെയ്തു ജോലിക്ക് പോകാനുള്ളവരെല്ലാം എത്തിയതു കൊണ്ടാകാം തിരക്ക് എന്ന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ പറയുന്നു. ആദ്യ രണ്ടു മണിക്കൂറില്‍ 12 ശതമാനമാണ് പോളിങ്. പോളിങ് കൂടുന്നത് തങ്ങള്‍ക്ക് അനുകൂലമാകും എന്നാണ് യുഡിഎഫ് പൊതുവെ പറയാറുള്ളത്. എന്നാല്‍ പ്രധാന മുന്നണികള്‍ക്കെല്ലാം ആശങ്കയും ആകാംഷയമുണ്ടാക്കുന്നതാണ് ഉയര്‍ന്ന പോളിങ്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. യുഡിഎഫിന് വേണ്ടി ഉമാ തോമസും എല്‍ഡിഎഫിന് വേണ്ടി ജോ ജോസഫുമാണ് മാറ്റുരയ്ക്കുന്നത്. രണ്ടു പേരും വളരെ ആത്മവിശ്വാസത്തോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+