കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: മുഖ്യമന്ത്രി വർഗീയ സംഘടനകളുമായി രഹസ്യ ചർച്ച നടത്തുന്നു: കെ.സുരേന്ദ്രൻ

Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിൽ തീവ്രവാദ-വർ ഗീയ സംഘടനാ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ചകൾ നടത്തുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി മുസ്ലിം വോട്ടുകൾ ഏകീകരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മറ്റ് മന്ത്രിമാരും ഇത്തരം നേതാക്കളെ കാണുന്നുണ്ട്. മദനിയുടെ തീവ്രവാദ സംഘടനയായ പി ഡി പി ഇടത് സഖ്യകക്ഷിയെ പോലെയാണ് പ്രവർത്തിക്കുന്നത്.

ആരുടെ അടുത്ത് പോയാണ് ഇനി യാചിക്കേണ്ടതെന്നായിരുന്നു അതിജീവിത ചോദിച്ചുകൊണ്ടിരുന്നത്: ഭാഗ്യലക്ഷ്മിആരുടെ അടുത്ത് പോയാണ് ഇനി യാചിക്കേണ്ടതെന്നായിരുന്നു അതിജീവിത ചോദിച്ചുകൊണ്ടിരുന്നത്: ഭാഗ്യലക്ഷ്മി

സി പി എം എം എ എൽമാരും നേതാക്കളുമാണ് പി ഡി പി കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്, പോപ്പുലർ ഫ്രണ്ടും ഇടതുപക്ഷത്തിനൊപ്പമാണ്. പിസി ജോർജിനെ മറയാക്കി 20 ശതമാനം വരുന്ന മുസ്ലിം വോട്ട് പൂർണമായും പിടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേരളത്തിലെ മതഭീകരവാദത്തെ കുറിച്ച് മിണ്ടാത്ത മുഖ്യമന്ത്രി വടക്കോട്ട് നോക്കി വിലപിക്കുകയാണ്. ആലപ്പുഴയിൽ കലാപാഹ്വാനം നടത്തിയവരെ സംരക്ഷിക്കുന്ന പിണറായി വിജയൻ ഉത്തരേന്ത്യയിലിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്.

k-surendran

രാജ്യത്തിനെതിരെ യുദ്ധം ചെയ്ത യാസിൻ മാലിക്കിനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട പാർട്ടിയാണ് സി പി എം. ഭീകരവാദികളെ സഹായിക്കുന്ന നിലപാടാണ് സി പി എമ്മിനെന്നും സുരേന്ദ്രൻ പറഞ്ഞു. ജനങ്ങളെ മതപരമായി അകറ്റി വോട്ട്നേടാനുള്ള തന്ത്രമാണ് സിപിഎമ്മിനുള്ളത്. കേരളത്തെ താലിബാൻ വൽക്കരിക്കുകയാണ് മുഖ്യമന്ത്രി. വികസനത്തെ കുറിച്ച് മുഖ്യമന്ത്രി ഇപ്പോൾ സംസാരിക്കുന്നില്ല. പോപ്പുലർ ഫ്രണ്ടിനെ സഹായിച്ചാൽ മുസ്ലിം വോട്ട് കിട്ടുമെന്നത് ആ സമുദായത്തെ അപമാനിക്കുന്നതിന് തുല്യമാണ്.

ഹേയ് തമിഴ് സെല്‍വീയെന്ന് അദിതി; മയില്‍ പോലെയെന്ന് ആരാധകരും, വൈറലായി അനുശ്രിയുടെ ചിത്രങ്ങള്‍

യുഡിഎഫിന് പോപ്പുലർ ഫ്രണ്ടിനെ തള്ളിപ്പറയാൻ സാധിക്കുന്നില്ല. ധ്രുവീകരണത്തിന് വേണ്ടിയാണ് ഇരു മുന്നണികളും ശ്രമിക്കുന്നതെന്നും ബി ജെ പി അദ്ധ്യക്ഷൻ പറഞ്ഞു. ലൗജിഹാദിനെതിരെ സംസാരിച്ചതിന് പാലാ ബിഷപ്പിനെതിരെ സർക്കാർ കേസ് എടുത്തപ്പോൾ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അം ഗം ജോർജ് എം തോമസിനെതിരെ പാർട്ടി നടപടിയെടുത്തു. ക്രൈസ്തവ സമൂഹത്തെ വേട്ടയാടുന്ന മുഖ്യമന്ത്രിയാണ് ബി ജെ പിയെ കുറ്റം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയിൽ എൻഡിഎയുടെ പാണ്ഡവപടയും ഇടതുപക്ഷവും യുഡിഎഫും അടങ്ങിയ കൗരവപടയും തമ്മിലാണ് മത്സരമെന്ന് കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇടതുപക്ഷത്തിന് ഒരു സീറ്റ് കൂടിയാൽ സെഞ്ചുറി അടിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കൗരവൻമാർ 100 പേരുണ്ടായിരുന്നു. എന്നാൽ പാണ്ഡവപടയാണ് കുരുക്ഷേത്ര യുദ്ധത്തിൽ ജയിച്ചതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

English summary
Thrikkakara by-election: CM holds secret talks with communal organizations: K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X