കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഹുൽ എവിടേക്കാണ് മുങ്ങുന്നതെന്ന് അമ്മയ്ക്കും പെങ്ങൾക്കും പോലും അറിയില്ല;ഞാനാണ് പോയതെങ്കിൽ അവിഹിതമാക്കിയേനെ'

Google Oneindia Malayalam News

കൊച്ചി; തൃക്കാക്കരയിൽ ഇടതുമുന്നണി വിജയിച്ച് 100 സീറ്റുകൾ തികയ്ക്കുമെന്ന് മുൻ മന്ത്രി എം എം മണി. മണ്ഡലത്തിൽ എൽഡിഎഫിന് അനുകൂല സാഹചര്യമാണ് ഉള്ളത്. മണ്ഡലത്തിലെ പ്രചരണ പരിപാടികളിലൂടെ അത് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.ദേശീയ തലത്തിൽ കോൺഗ്രസിന്റെ സ്ഥിതി വളരെ പരിതാപകരമാണെന്നും ഉമ തോമസിന് തൃക്കാക്കരയിൽ വിജയിക്കാൻ സാധിക്കില്ലെന്നും മണി പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

'മിഴികളിൽ'....നോക്കി നിന്ന് പോകും അഹാനയെ.. ഇങ്ങനെയൊക്കെയാണ് മദ്രാസിലെ വൈകുന്നേരങ്ങൾ എന്ന് താരം

1


കോൺഗ്രസിന്റെ സ്ഥിതി വളരെ പരിതാപകരമാണ്. ഇപ്പോള്‍ ചിന്തന്‍ ശിബിര്‍ നടത്തുകയാണ്. രാഹുൽ ഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാൻ പൂജ നടത്തുകയാണ്. എന്തൊരു ഗതികേടാണ് ഇതുപോലെ ഒരു രാഷ്ട്രീയപാര്‍ട്ടിക്ക്. അധപതിച്ചു പോയി പാർട്ടി.
ദേശീയ സ്വാതന്ത്ര്യ സമരത്തിന് വലിയൊരു പങ്ക് വഹിച്ച രാഷ്ട്രീയ പാർട്ടിയുടെ അവസ്ഥായിണത്. രാഹുല്‍ ഗാന്ധിയെ നേതാവാക്കി അദ്ദേഹം ഇതെല്ലാം ഏല്‍ക്കണം എന്നുള്ള മട്ടാണ്. അദ്ദേഹമാണെങ്കില്‍ വടി വെച്ചിടത്ത് കുട വെക്കാത്ത മനുഷ്യനും. ഇടയ്ക്കിടയ്ക്ക് പുള്ളി മുങ്ങും. മുങ്ങിയതെങ്ങോട്ടാണെന്ന് അമ്മയ്ക്കും പെങ്ങള്‍ക്കും അളിയനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിയില്ല. കെസി വേണുഗോപാലിന് അറിയാമോ എന്ന് എനിക്കറിയില്ല. അതാണ് ഇന്നത്തെ കോൺഗ്രസ്.
ഞാനാണ് ഇങ്ങനെ മുങ്ങുന്നതെങ്കില്‍ മനോരമയും മാതൃഭൂമിയും കോണ്‍ഗ്രസുകാരും എന്ത് പറയും? മണിക്കെവിടെയോ എവിടെയോ വേറെ പൊണ്ടാട്ടി ഉണ്ടെന്ന് പറയും, എന്തോ അവിഹിത ഏര്‍പ്പാടുണ്ടെന്ന് പറയും. ഇത് പിന്നെ വലിയ വീട്ടിലെ പയ്യനായത് കൊണ്ട് അങ്ങനെയൊന്നുമില്ല,' എംഎം മണി പറഞ്ഞു.

2


60 വർഷം രാജ്യഭരിച്ച പാർട്ടി, ഗാന്ധിയെ കൊന്നവരുടെ കൈയ്യിൽ ഇന്ത്യയെ കൊണ്ട് കൊടുത്ത് മഹാപാപം ചെയ്തവരാണ് കോൺഗ്രസ്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിലുള്ള പ്രവർത്തനം നടത്താൻ അവർക്ക് സാധിക്കുന്നില്ല. ഒരു പ്രക്രിയയും നടക്കാത്ത , അവസരവാദികൾ മാത്രം ഉൾക്കൊള്ളുന്ന വെറും ആൾക്കൂട്ടമായിരിക്കുകയാണവർ. ആ കോൺഗ്രസ് ആണ് തൃക്കാക്കരയിൽ മത്സരിക്കുന്നത്. അവർ രക്ഷപ്പെടാൻ യാതൊരു സാധ്യതയുമില്ല. ക്കാക്കരയിൽ ഇടതുമുന്നണിക്ക് അനുകൂല സാഹചര്യമാണ് ഉള്ളതെന്ന് എം എം മണി പറഞ്ഞു. ഇടതു സർക്കാരിന്റെ കിഫ്ബി പോലുള്ള പദ്ധതികൾ ശരിയായ രീതിയിൽ മണ്ഡലത്തിന് വേണ്ടി മുൻ എം എൽ എ ഉപയോഗപ്പെടുത്തിയിട്ടില്ല. അതിന്റെ പ്രതിസന്ധികൾ ജനം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഡോ ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിന് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അദ്ദേഹം ജയിച്ചാൽ മണ്ഡലത്തിനായി പല കാര്യങ്ങളും ചെയ്യാൻ സാധിക്കും.

3


തൃക്കാക്കര മണ്ഡലത്തില്‍ സിപിഎം ജാതി നോക്കി വീടു കയറി വോട്ടു പിടിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണത്തിനെതിരേയും മണി രംഗത്തെത്തി. എംഎം മണി അങ്ങനെ ജാതിയൊന്നും പറയില്ല. എനിക്ക് ഒരു ജാതിയുമില്ല. ഞാന്‍ ജനിച്ചത് ഈഴവ സമുദായത്തിലായിരുന്നു. ഞാനൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാണ്. ഏത് സമുദായാംഗമായാലും മനുഷ്യരോടെല്ലാം വളരെ അധികം സ്നേഹമാണ്. ന്യൂനപക്ഷമായത് കൊണ്ട് ക്രിസ്ത്യാനികളോടും മുസ്ലീങ്ങളോടും എനിക്ക് പ്രത്യേക സ്നേഹമാണ്, എംഎം മണി പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയിൽ തികഞ്ഞ പരാജയമാണ് വിഡി സതീശൻ. മണ്ഡലത്തിൽ ജയിക്കാനുള്ള പെടാപാടാണ് അദ്ദേഹം നടത്തുന്നത്. ഇടതുപക്ഷമുന്നണി 100 തികയ്ക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആം ആദ്മി- ട്വന്റി 20സഖ്യത്തിന് കേരളത്തിൽ യാതൊരു ചലനവും ഉണ്ടാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

4


സാബുവെന്ന മുതലാളിയുടെ പോക്കറ്റിൽ ഇരിക്കുന്ന പാർട്ടിയാണ് ട്വന്റി-20. ഡല്‍ഹിയിലും പഞ്ചാബിലുമൊക്കെ ഏശുന്നത് ഇവിടെ ഏശില്ല. ഇത് കേരളമാണ്. കമ്മ്യൂണിസ്റ്റ്കാരെ ആദ്യം ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിച്ച സംസ്ഥാനമാണ് കേരളം. നവോത്ഥാന നായകന്‍മാരുടെ നാട്, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍ തുടങ്ങി എല്ലാ മതത്തിലും പെട്ട മഹാന്‍മാര്‍ മഹത്തായ സംഭാവന ചെയ്ത നാടാണ്. ഡൽഹിയിലും പഞ്ചാബിലും കാണിക്കുന്നതൊക്കെ ഇവിടെ നടക്കും എന്ന് പറഞ്ഞാൽ ശുദ്ധ അസംബന്ധമാണ്, എംഎം മണി പറഞ്ഞു.

 കർണാടകയിൽ നിന്നും പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുമോ? ആവശ്യവുമായി നേതാക്കൾ കർണാടകയിൽ നിന്നും പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുമോ? ആവശ്യവുമായി നേതാക്കൾ

Recommended Video

cmsvideo
രാഹുല്‍ ഗാന്ധിയുടെ വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ് | Oneindia Malayalam

English summary
Thrikkakara By election; LDF Candidate Jo Joseph Will Definitely win Thrikkakara says mm mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X