കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിപ്പുകാരുമായുള്ള പ്രചരണം ജനങ്ങളോടുള്ള വെല്ലുവിളി: മുഹമ്മദ് ഷിയാസ്

Google Oneindia Malayalam News

കൊച്ചി: പ്രളയഫണ്ട് തട്ടിപ്പുകേസിലെ പ്രതികളുമായി സി പി എം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. യു ഡി എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

mohammedshiyas-1652980409-1653600778.jpg

തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്ന മന്ത്രിമാരുടെ താമസവും ഭക്ഷണവും പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളിൽ ഒരാളായ നിഷാദിന്റെ വീട്ടില്‍ നിന്നുമാണ്. തട്ടിപ്പുക്കാരെയും കൊണ്ടു നടക്കുന്ന സി പി എമ്മിന്റെ ധാര്‍മികമൂല്യം തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തിരിച്ചറിയും. പതിനാല് കോടി രൂപ ജില്ലാ ഭരണകൂടത്തില്‍ നിന്നും തട്ടിയെടുത്ത സി പി എം ലോക്കല്‍ കമ്മിറ്റി അംഗം എംഎം അന്‍വറും ഭാര്യയയും സി ഐ ടി യു നേതാവ് നിധിന്‍,എന്‍ജിഒ നേതാവ് വിഷ്ണു പ്രസാദ് തുടങ്ങിയവരാണ് സി പി എമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

'കാവ്യയുടെ അമ്മയെ വരെ മാഡം ആക്കിയില്ലേ?'..ദിലീപ്-ബെഹ്റ ഓഡിയോയും..തർക്കം'കാവ്യയുടെ അമ്മയെ വരെ മാഡം ആക്കിയില്ലേ?'..ദിലീപ്-ബെഹ്റ ഓഡിയോയും..തർക്കം

പ്രളയഫണ്ട് തട്ടിപ്പ് കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ നശിപ്പിച്ചതായി ലാന്റ് റവന്യൂ കമ്മീഷണറുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. തട്ടിപ്പുകാര്‍ക്ക് എല്ലാ സംരക്ഷണവും ഒരുക്കുകയാണ് സി പി എം. ഈ കേസുമായി ബന്ധപ്പെട്ട് എല്‍സി അംഗവും അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടറുമായ വി എ സിയാദിന്റെ ദുരൂഹ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണവും അട്ടിമറിച്ചു. ഇദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പ് ഫോറന്‍സിക് പരിശോധനക്ക് അയച്ചെങ്കിലും രണ്ടരവര്‍ഷം പിന്നിട്ടിട്ടും റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന ഒരു വശത്ത് നടക്കുമ്പോഴാണ് പ്രതികളായവര്‍ സി പി എമ്മിന് വേണ്ടി വോട്ട് ചോദിച്ച് നടക്കുന്നതെന്നും ഷിയാസ് പറഞ്ഞു.

ഇടതു സ്ഥാനാര്‍ത്ഥിയുടെ വീഡിയോ വിവാദത്തില്‍ യു ഡി എഫിന് പങ്കില്ലെന്നും അതില്‍ വിശദമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഷിയാസ് ആവശ്യപ്പെട്ടു. ആളുകളെ വ്യക്തിഹത്യ ചെയ്യുന്ന ഹീനമായ സംസ്‌കാരം യുഡിഎഫിന്റെതല്ല.ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ ചെയ്യുന്നത് സി പി എമ്മും ബി ജെ പിയുമാണ്. വീഡിയോ പ്രചരിപ്പിച്ചതിന്റെ ഉത്തരവാദിത്തം യു ഡി എഫിന്റെ തലയിലിട്ട് യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനാണ് സി പി എം ശ്രമമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

English summary
Thrikkakara by election; Muhammed shiyas slams CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X