കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി ജെ പി സ്ഥാനാർത്ഥിയ്ക്ക് പിന്തുണ; പിസി ഇന്ന് തൃക്കാക്കരയിൽ; എന്താകും?

Google Oneindia Malayalam News

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥി എ എന്‍ രാധാകൃഷ്ണന്റെ പ്രചാരണത്തിനായി മുൻ എം എൽ എ പി സി ജോർജ്ജ് ഇന്ന് തൃക്കാക്കരയിൽ. തെരഞ്ഞെടുപ്പിന് വെറും ഒരു ദിവസം ശേഷിക്കെയാണ് പി സിയുടെ മണ്ഡലം സന്ദർശനം.

കൊട്ടിക്കലാശ ദിവസമായ ഇന്ന് പി സി ജോർജ് ബി ജെ പി യോ​ഗങ്ങളിലും സ്ഥാനാർഥിക്കൊപ്പം പര്യചന പരിപാടിയിലും പങ്കെടുക്കുമെന്നാണ് വിവരം. വെണ്ണല ക്ഷേത്രത്തിലെ സ്വീകരണ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

അതേസമയം, തിരുവനന്തപുരത്ത് നടന്ന വിദ്വേഷ പ്രസം​ഗ കേസിൽ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ലെന്ന് പി സി ജോർജ് അറിയിച്ചിരുന്നു. തനിക്ക് ആരോ​ഗ്യ കാരണങ്ങൾ ഉണ്ടെന്ന് ചൂണ്ടി കാണിച്ചായിരുന്നു പി സിയുടെ നീക്കം. എന്നാൽ, കാരണത്തിന് പിന്നാലെ മാറ്റം വന്നിരുന്നു.

1

തന്റെ ജനപക്ഷം സംഘടനയുടെ പേരിൽ പ്രചരണത്തിന് ഇറങ്ങാൻ പോകുകയാണെന്നും ഭരണ ഘടനാപരമായി ജനാധിപത്യപരവുമായ തന്റെ അവകാശമാണെന്നും പി സി അറിയിച്ചിരുന്നു. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ മുമ്പാകെ ഹാജരാകാൻ ഇക്കഴിഞ്ഞ ദിവസമായിരുന്നു പി സിയ്ക്ക് നോട്ടീസ് നൽകിയിരുന്നത്. തുടരന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു നോട്ടീസ്.

കേരളത്തിൽ ഇന്നും മഴ കനക്കും;ശക്തമായ കാറ്റ്!മത്സ്യബന്ധനത്തിന് വിലക്ക്;എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്കേരളത്തിൽ ഇന്നും മഴ കനക്കും;ശക്തമായ കാറ്റ്!മത്സ്യബന്ധനത്തിന് വിലക്ക്;എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

2

മെയ് 29 - ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് പൊലീസ് നോട്ടീസ് നൽകിയത്. അതേസമയം, ഈ നോട്ടീസ് അവഗണിച്ചാണ് പി സി ഇന്ന് തൃക്കാക്കരയിൽ എത്തുന്നത്. അതേസമയം, തൃക്കാക്കരയിൽ പ്രസംഗിച്ചാൽ പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം.

Recommended Video

cmsvideo
എറണാകുളം; ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല; പിസി ജോർജ് തൃക്കാക്കരയിൽ
3

അതേസമയം, തിരുവനന്തപുരത്തും വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കര്‍ശനമായ ഉപാധികൾ നൽകി മെയ് 27 - ന് ഹൈക്കോടതി പി സി ജോർജിന് ജാമ്യം അനുവദിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്തായിരുന്നു ജാമ്യം. മത വിദ്വേഷം കാണിക്കുന്ന തരത്തിലുളള പ്രസംഗങ്ങൾ ആവർത്തിക്കരുതെന്നും അത്തരത്തിൽ സംഭവിച്ചാൽ ജാമ്യം റദ്ദാക്കും എന്നും ജസ്റ്റിസ് പി വി ഗോപിനാഥ് പറഞ്ഞിരുന്നു.

പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയ നായികമാര്‍ ആരൊക്കെ? ചിത്രങ്ങള്‍ കാണാം

4

തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലും വെണ്ണല വിദ്വേഷ പ്രസംഗത്തിലും ആയിരുന്നു അദ്ദേഹത്തിന് ജാമ്യം കിട്ടിയത്. ഇതിന് പിന്നാലെ പുറത്തിറങ്ങിയ പി സിയെ ബി ജെ പി പ്രവര്‍ത്തകര്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചിരുന്നു. ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാൻ പി സി ജോ‍‍ർജ് തൃക്കാക്കരയിൽ എത്തുമെന്നും വ്യക്തമാക്കി. ബി ജെ പി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി വി രാജേഷിന്റെ നേതൃത്വത്തിൽ ആയിരുന്നു പിസിയ്ക്ക് സ്വീകരണം ഒരുക്കിയത്.

5

അതേസമയം, മത വിദ്വേഷ പ്രസംഗം നടത്തി എന്ന കേസിൽ പി സി ജോർജിന് ഉപാധികളോടെ കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഇതിന് പിന്നാലെ പി സി ഉപാധികൾ ലംഘിച്ചുവെന്ന് കാണിച്ച് പി സി ജോർജിന് നൽകിയ ജാമ്യം കോടതി തന്നെ റദ്ദാക്കി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. എന്നാൽ, കോടതിയുടെ ഈ ഉത്തരവ് എതിരെയാണ് പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, പി സിയെ മെയ് 26 നായിരുന്നു 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തത്. ശേഷം, പൂജപ്പുരയിലെ ജില്ലാ ജയിലിലേക്ക് മാറ്റി. പൊലീസിന് എതിരെ തനിക്ക് പരാതി ഇല്ലെന്നും പറയാനുളളത് ജാമ്യം കിട്ടിയാൽ പറയുമെന്നും ജയിൽ പോകുന്നതിന് മുമ്പ് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English summary
Thrikkakara by election: PC George to arrive in Thrikkakara today to campaign for BJP candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X