പിടി പകര്‍ന്നുതന്ന നീതിയുടെയും നിലപാടിന്റെയും വിജയം; ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നെന്ന് ഉമ തോമസ്
കൊച്ചി: തൃക്കാക്കരയില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് രംഗത്ത്. തൃക്കാക്കരയിലെ ഈ വിജയം പി ടി തോമസിന് സമര്‍പ്പിക്കുന്നുവെന്ന് ഉമ തോമസ് പറഞ്ഞു. ഈ നമ്മുടെ വിജയമാണ്. പി ടി പകര്‍ന്ന നീതിയുടെയും നിലപാടിന്റെയും വിജയമാണെന്നും ഉമ തോമസ് പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രസ്ഥാനം ഉയര്‍ത്തിക്കാണിക്കുന്ന ആശയങ്ങളുടെയും മൂല്യ ബോധത്തിന്റെയും വിജയമാണിതെന്നും ഉമ കൂട്ടിച്ചേര്‍ത്തു.

ഈ വിജയം ബഹുമാന്യരായ യു ഡി എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നു. എല്ലാറ്റിനും ഉപരിയായി പി ടിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു. കോണ്‍ഗ്രസ് പ്രസ്ഥാനവും തൃക്കാക്കരയിലെ ജനതയും എന്നില്‍ അര്‍പ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാര്‍ത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്ത് സൂക്ഷിക്കണമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. നന്ദി- ഉമ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, ചരിത്ര ഭൂരിപക്ഷം നേടിയാണ് ഉമ തോമസ് വിജയിച്ചു കയറിയത്. പന്ത്രണ്ട് റൗണ്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ 72,770 വോട്ടുകള്‍ നേടിയാണ് പി ടി തോമസിന്റെ പിന്‍ഗാമിയായി ഉമ തോമസ് നിയമസഭയിലേക്കെത്തുന്നത്. 25,016 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉമ തോമസ് നേടിയത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് 47754 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് 12957 വോട്ടുകളാണ് സ്വന്തമാക്കിയത്.












Click it and Unblock the Notifications