India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയും മന്ത്രിപ്പടയും ഇറങ്ങിയിട്ട് കൂടിയത് 2000 വോട്ട് മാത്രം: തോല്‍വി പഠിക്കാന്‍ സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അറുപതിലേറെ എംഎല്‍എമാരും അണിനിരന്ന വന്‍ പ്രചരണം അഴിച്ച് വിട്ടിട്ടും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലുണ്ടായ പരാജയം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തി ദുർഗ്ഗമായ മണ്ഡലമാണെങ്കിലും ചിട്ടയായ പ്രവർത്തനം കൊണ്ടും ശക്തമായ പ്രചരണം കൊണ്ടും തൃക്കാക്കര പിടിച്ചെടുക്കാമെന്നായിരുന്നു ഇടതിന്റെ പ്രതീക്ഷ.

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എല്ലാ പാടേ പാളി. ഇതോടെ തോല്‍വി രാഷ്ട്രീയപരമായും സംഘടനാപരമായും വിലയിരുത്താന്‍ തന്നെയാണ് എല്‍ ഡി എഫിന്റെ തീരുമാനം.

'ബിഗ് ബോസിന്റെ സ്വാർത്ഥത കൊണ്ട് കാട്ടികൂട്ടുന്ന അന്യായം';റോബിന്റെ പുറത്താക്കലിൽ പ്രതികരിച്ച് താരങ്ങൾ'ബിഗ് ബോസിന്റെ സ്വാർത്ഥത കൊണ്ട് കാട്ടികൂട്ടുന്ന അന്യായം';റോബിന്റെ പുറത്താക്കലിൽ പ്രതികരിച്ച് താരങ്ങൾ

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച ഡോ. ജേ ജേക്കബ് നേടിയതിനേക്കാള്‍ 2224 വോട്ടുകള്‍ ഇത്തവണ ജോ ജോസഫിന് ലഭിച്ചത് മാത്രമാണ് ആശ്വാസം. പക്ഷെ ഇത്രവലിയ പ്രചരണം നടത്തിയിട്ടും രണ്ടായിരം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത് എന്നതാണ് പരിശോധിക്കപ്പെടുന്നതില്‍ പ്രധാന കാര്യം.

ഈ പുഞ്ചിരിക്ക് എത്ര മാർക്കിടും: വൈറലായി നിമിഷ സജയന്റെ പുതിയ ചിത്രങ്ങള്‍

അന്ന് എൽ ഡി എഫ് വോട്ടുകൾ ട്വന്റി ട്വന്റിക്കും യു ഡി എഫിനും

2021 ല്‍ പൊതുതിരഞ്ഞെടുപ്പ് എന്നതിനാലും യു ഡി എഫ് കോട്ട എന്ന നിലയിലും വേണ്ടേത്ര ശ്രദ്ധ തൃക്കാക്കരയില്‍ ഇടതുമുന്നണി നല്‍കിയിരുന്നില്ല. മാത്രമല്ല, അന്ന് എൽ ഡി എഫ് വോട്ടുകൾ ട്വന്റി ട്വന്റിക്കും യു ഡി എഫിനും ചോർന്നു പോയതായും ആരോപണമുണ്ടായിരുന്നു. ഇതേ തുടർന്ന് തൃക്കാക്കരയില്‍ പാർട്ടി അന്വേഷണവും അച്ചടക്ക നടപടികളുമുണ്ടായി.

യു ഡി എഫ് ഭൂരിപക്ഷം പരമാവധി കുറയ്ക്കുക എന്നായിരുന്നു എല്‍ ഡി എഫ്

കഴിഞ്ഞ തവണത്തെ പാളിച്ചകളെല്ലാം തിരുത്തുകയും മുഖ്യമന്ത്രിയുടെയും സി പി എം സംസ്ഥാന സെക്രട്ടറിയുടെയും നേതൃത്വത്തില്‍ ഒരു മണ്ഡലത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിച്ചും രണ്ടായിരം വോട്ടുകള്‍ മാത്രം വർധിച്ചതാണ് എല്‍ ഡി എഫ് പരിശോധിക്കുന്നത്. നേരിയ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അട്ടിമറി വിജയം, അതുമില്ലെങ്കിലും യു ഡി എഫ് ഭൂരിപക്ഷം പരമാവധി കുറയ്ക്കുക എന്നായിരുന്നു എല്‍ ഡി എഫ് ലക്ഷ്യം

എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍

എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ 10000 വോട്ടുകളുടെ വർധനവുണ്ടാക്കാന്‍ യു ഡി എഫിന് സാധിച്ചു. മാത്രമല്ല, ഇന്നുവരെ തൃക്കാക്കരയില്‍ എത്തിപ്പിടിക്കാന്‍ കഴിയാതിരുന്ന 70000 വോട്ടുകളെന്ന നാഴികക്കല്ല് പിന്നിടാനും ഉമ തോമസിലൂടെ സാധിച്ചു. 90 ശതമാനം ബൂത്തുകളിലും ലീഡും യു ഡി എഫിനായിരുന്നു

സി പി എം ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗം മുന്നോട്ടുവച്ച

സി പി എം ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗം മുന്നോട്ടുവച്ച ഡി വൈ എഫ് ഐ നേതാവ് അരുൺ കുമാറിന് പകരം ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയത് സംസ്ഥാന നേതൃത്വമായിരുന്നു. ഇതില്‍ പാളിച്ച പറ്റിയോയെന്ന കാര്യം പരിശോധിക്കണമെന്ന അഭിപ്രായം ഒരു കൂട്ടർക്കുണ്ടെങ്കിലും മികച്ച സ്ഥാനാർത്ഥിയെ തന്നെയാണ് അണിനിരത്തിയതെന്ന വാദമാണ് ഭൂരിപക്ഷം നേതാക്കള്‍ക്കുമുള്ളത്.

2016 ൽ 49,455 വോട്ട് തൃക്കാക്കരയിൽ നേടാന്‍ ഇടതുമുന്നണിക്ക്

2016 ൽ 49,455 വോട്ട് തൃക്കാക്കരയിൽ നേടാന്‍ ഇടതുമുന്നണിക്ക് സാധിച്ചിരുന്നു. മണ്ഡല ചരിത്രത്തില്‍ സിപിഎം നേടിയ ഏറ്റവും ഉയർന്ന വോട്ടായിരുന്നു ഇത്. ഇത്തവണ അത് 50000 കടക്കും എന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ വോട്ട് 47000 ത്തില്‍ ഒതുങ്ങി. അതേസമയം യു ഡി എഫ് തരംഗത്തിനിടയിലും പാർട്ടി വോട്ടുകളില്‍ ഇടിവുണ്ടായിട്ടില്ലെന്നതില്‍ സി പി എമ്മിന് ആശ്വസിക്കാം. കഴിഞ്ഞ തവണ ട്വന്റി-ട്വന്റിക്ക് ലഭിക്ക 13000 വോട്ടുകള്‍ ഇത്തവണ യു ഡി എഫിന് പോയതാണ് ഉമയുടെ ഭൂരിപക്ഷം ഉയർത്തിയതെന്നും സി പി എം വ്യക്തമാക്കുന്നുണ്ട്. ഇതോടൊപ്പം തന്നെയാണ് ബി ജെ പിക്ക് കുറഞ്ഞ മൂവായിരത്തോളം വോട്ടുകള്‍ ഉമയ്ക്ക് ലഭിച്ചെന്ന വാദവും ഉയർന്ന് വരുന്നത്.

English summary
Thrikkakara by-election result: CPM state committee to assess defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X