കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പന്ന മുസ്ലിം വീടുകളില്‍ റിയാസ്, ഇടത്തരം വീടുകളില്‍ റഹീമുമായിരുന്നു കയറിയത്: മറുപടിയുമായി ഷിയാസ്

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര നിയമസഭ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് സി പി എം സംസ്ഥാന സെക്രട്ടറി നടത്തിയ വിലയിരുത്തലുകളില്‍ രൂക്ഷ വിമർശനവുമായി എറണാകുളും ഡി സിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്. സംസ്ഥാനത്ത് ഇടതുവിരുദ്ധ മഹാസഖ്യമുണ്ട്. തൃക്കാക്കരയില്‍ എസ് ഡി പി ഐ, വെല്‍ഫെയർ പാർട്ടി തുടങ്ങിയവയുടെ പ്രവർത്തനം ഫലത്തെ സ്വാധീനിച്ചു. ഒരു വിഭാഗം ന്യൂനപക്ഷങ്ങളുടെ വോട്ട് ചോർന്നെന്നുമുള്ള കോടിയേരിയുടെ വിലയിരുത്തലിനെതിരെയായിട്ടാണ് ഷിയാസ് രംഗത്ത് എത്തിയത്.

എന്നും ഒരു പോലെയല്ല, വെറൈറ്റി , വെറൈറ്റി പിടിക്കണം: കിടുക്കന്‍ ചിത്രങ്ങളുമായി അനുശ്രി

കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക അന്തരീക്ഷത്തെ കലാപരൂക്ഷിതമാക്കാനുള്ള ആസുത്രിതമായ കണ്ടെത്താലാണ് ഇതെല്ലാം. സി പി എം ഇപ്പോള്‍ ആരോപിക്കുന്ന തരത്തിലുള്ള ഒരു പ്രചരണവും അവിടെ ഉണ്ടായിട്ടില്ല. നേരത്തെ ഇവരെല്ലാവരുമായി സഹകരിച്ചുപോയവരല്ലേ സി പി എം. എസ് ഡി പി ഐയുമായി ഒരുമിച്ച് ചേർന്ന് മത്സരിക്കുകയും പഞ്ചായത്തുകളില്‍ ഭരണം നടത്തുകയും ചെയ്യുന്ന ആളുകല്ലേ. പിന്നെ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രചരണ നടത്തുന്നത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ നാണക്കേട് മറക്കാന്‍ ആസുത്രിതമായി ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ഡി സി സി പ്രസിഡന്റ് ആരോപിച്ചു.

mohammedshiyas-1

സി പി എമ്മിന്റേത് കപടവും അധമവുമായ രാഷ്ട്രീയമാണ്. ഈ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ആർ എസ് എസ് വോട്ടുകള്‍ ആർക്കാണ് ലഭിച്ചത്. സി പി എമ്മിനാണ് അവരുടെ വോട്ട് ലഭിച്ചത്. ജമാഅത്തെ ഇസ്ലാമിയുമായും വെല്‍ഫെയർ പാർട്ടിയുമായും ഇവർ സഹകരിച്ചിട്ടുണ്ട്. ഇവരോട് സഹകരിക്കുമ്പോള്‍ നല്ലവരും അല്ലാത്തപ്പോള്‍ മോശക്കാരും വർഗീയ വാദികളുമാവുന്നു.

നിർണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്: ദിലീപിന്റെ ശബ്ദസാമ്പിള്‍ എടുത്തു, ഇനി സാമ്യതാ പരിശോധനനിർണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്: ദിലീപിന്റെ ശബ്ദസാമ്പിള്‍ എടുത്തു, ഇനി സാമ്യതാ പരിശോധന

ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ ആശുപത്രിയില്‍ പോയി വൈദികരോടൊപ്പം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. വർഗീയ വാദികളും ഫാസിസ്റ്റുകളുമായ ആരുടേയും വോട്ട് വേണ്ടതില്ലെന്ന് കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും എത്രയോ തവണ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വർഗീയ വാദിയുടേയും വോട്ട് നേടിയുള്ള വിജയം ഞങ്ങള്‍ വേണ്ടതില്ല. ജനാധിപത്യ വിശ്വാസികളുടേയും മതേതര വിശ്വാസികളുടേയും വോട്ടാണ് ഞങ്ങള്‍ ചോദിച്ചത്. അത് ഞങ്ങള്‍ക്ക് ലഭിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ജാതി തിരിച്ച് വോട്ടുകള്‍ കയറിയത് ആരാണ്. സ്വന്തം പാർട്ടി പ്രവർത്തകരോട് പോലും അത് വിശദീകരിക്കാന്‍ സാധിച്ചിട്ടില്ല. വലിയ സമ്പന്നരായ മുസ്ലിം വീടുകളില്‍ മന്ത്രി റിയാസ്, ഇടത്തരം ആളുകളുടെ വീട്ടില്‍ റഹീം. അതിനും താഴെയുള്ള തൊഴിലാളികളുടെ വീട്ടില്‍ ഷംസീറ് കയറും എന്ന തരത്തിലായിരുന്നു അവിടുത്തെ പ്രചരണം. ഇതിനൊക്കെ എതിരായിട്ടുള്ള വലിയ തിരിച്ചടിയാണ് അവിടെ ഉണ്ടായിട്ടുള്ളതെന്നും മുഹമ്മദ് ഷിയാസ് കൂട്ടിച്ചേർത്തു.

English summary
Thrikkakara by-election result: Mohammad Shiyas responds to Kodiyeri Balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X