'ഫലം പിണറായിയുടെ അഹങ്കാരത്തിനുള്ള താക്കീത്..ഇത് ട്രെയിലർ മാത്രം';കൊടുക്കുന്നിൽ സുരേഷ്
കൊച്ചി; തൃക്കാക്കരയിൽ യു ഡി എഫ് നേടിയ വിജയം പിണറായി വിജയന്റെ അഹങ്കാരത്തിനുളള അതിശക്തവും ആധികാരികവുമായ താക്കീതാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. സിൽവർ ലൈൻ പദ്ധതിയുടെയും സർക്കാരിന്റേയും വിലയിരുത്തൽ ആണ് തൃക്കാക്കര തെരഞ്ഞെടുപ്പ് എന്നു വെല്ലുവിളിച്ച സി പി എം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജനവിധി മാനിച്ച് സ്ഥാനം രാജിവെച്ച് പുറത്തുപോകാൻ തയാറാകണമെന്ന് കൊടുക്കുന്നിൽ ആവശ്യപ്പെട്ടു.

'വികസനം എന്നാൽ പാവങ്ങളുടെ കൂര പൊളിച്ചും, സ്ത്രീകളെയും കുട്ടികളെയും പോലീസിനെക്കൊണ്ട് തല്ലിച്ചതച്ചു കൊണ്ടും അവരുടെ ജീവിതം തകർത്തുള്ള ആഭാസമല്ല, മനുഷ്യപക്ഷത്ത് നിന്നുള്ള സമഗ്ര പദ്ധതികൾ ആണ് എന്നും മനസ്സിലാക്കാനുള്ള വിവേകം ഇല്ലാത്ത പിണറായി വിജയൻ സർക്കാരിനെ കാത്തിരിക്കുന്നത് ഇതിലും വലിയ പരാജയങ്ങൾ ആണെന്നും , സെഞ്ച്വറി മോഹിച്ച ക്യാപ്റ്റനും ടീമംഗങ്ങളും ക്ലീൻ ബൗൾഡ് ആയി കളത്തിന് പുറത്തേക്ക് പോകുന്ന കാഴ്ച അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും, നിയമസഭയിലും ആവർത്തിക്കാൻ പോകുന്നതിന്റെ ട്രെയിലർ ആണ് തൃക്കാക്കരയിൽ കണ്ടത്, അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം.
'തൃക്കാക്കരയിൽ യു ഡി എഫ് നേടിയ ചരിത്ര വിജയം പിണറായി വിജയൻ്റെ അഹങ്കാരത്തിനുളള അതിശക്തവും ആധികാരികവുമായ താക്കീതാണ്.
ജനവിരുദ്ധവും മനുഷ്യവിരുദ്ധവും അഴിമതിയുടെ രൂപരേഖയും ആയ കെ റെയിൽ സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കിയാൽ അത് ഇടതുമുന്നണിയുടെ പരിപൂർണമായ തകർച്ചക്ക് വഴിവെക്കുമെന്ന് സി പി എമ്മിൽ പിണറായി വിജയനെ ഭയക്കാത്ത ആരെങ്കിലും അവശേഷിക്കുന്നെങ്കിൽ പറഞ്ഞു മനസ്സിലാക്കണം.സിൽവർ ലൈൻ പദ്ധതിയുടെയും സർക്കാരിൻ്റെയും വിലയിരുത്തൽ ആണ് തൃക്കാക്കര തെരഞ്ഞെടുപ്പ് എന്നു വെല്ലുവിളിച്ച സി പി എം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജനവിധി മാനിച്ച് സ്ഥാനം രാജിവെച്ച് പുറത്തുപോകാൻ തയാറാകണം.
ഉമാ തോമസിന് ലഭിച്ച ഓരോ വോട്ടും തൃക്കാക്കരയിലെ പ്രബുദ്ധജനതയുടെ മാത്രമല്ല , കേരളത്തിൻ്റെ തന്നെ ഇടതു സർക്കാരിനെതിരായ സമഗ്രപ്രതികരണം കൂടിയാണ്.
ഒരു മാസത്തോളം സംസ്ഥാന ഭരണം സ്തംഭിപ്പിച്ചു കൊണ്ട് നടത്തിയ പ്രഹസനം, വെറുപ്പും വിദ്വേഷവും പണത്തിൻ്റെയും അധികാരത്തിൻ്റെയും ഹുങ്ക്, വ്യാജവാർത്തകളുടെ അതിപ്രസരം, കണ്ണൂർ മോഡൽ വ്യാജ വോട്ടുകൾ, ഇങ്ങനെ ഇടതു മുന്നണി നടത്താത്ത നെറികെട്ട പ്രവർത്തികൾ ഒന്നുമില്ല, എന്നാൽ ഇതൊക്കെ മറികടന്നുള്ള ജനവിധി ഈ ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് ലഭിച്ചു എന്നത് ജനാധിപത്യ മര്യാദയും ജനപക്ഷ രാഷ്ട്രീയ നീതിയും പിന്തുടർന്ന യു ഡീ എഫിനെ ജനങ്ങൾ അടിയുറച്ച് പിന്തുണ നൽകിയതിൻ്റെ തെളിവാണ്.
തൃക്കാക്കര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം2022
വികസനം എന്നാൽ പാവങ്ങളുടെ കൂര പൊളിച്ചും, സ്ത്രീകളെയും കുട്ടികളെയും പോലീസിനെക്കൊണ്ട് തല്ലിച്ചതച്ചു കൊണ്ടും അവരുടെ ജീവിതം തകർത്തുള്ള ആഭാസമല്ല, മനുഷ്യപക്ഷത്ത് നിന്നുള്ള സമഗ്രപദ്ധതികൾ ആണ് എന്നും മനസ്സിലാക്കാനുള്ള വിവേകം ഇല്ലാത്ത പിണറായി വിജയൻ സർക്കാരിനെ കാത്തിരിക്കുന്നത് ഇതിലും വലിയ പരാജയങ്ങൾ ആണെന്നും , സെഞ്ച്വറി മോഹിച്ച ക്യാപ്റ്റനും ടീമംഗങ്ങളും ക്ലീൻ ബൗൾഡ് ആയി കളത്തിന് പുറത്തേക്ക് പോകുന്ന കാഴ്ച അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും, നിയമസഭയിലും ആവർത്തിക്കാൻ പോകുന്നതിൻ്റെ ട്രെയിലർ ആണ് തൃക്കാക്കരയിൽ കണ്ടത്.
തൃക്കാക്കരയിലെ സ്ത്രീകൾ ഉൾപ്പെടുന്ന വോട്ടർമാർ അക്രമത്തിൻ്റെ ഇടതു രാഷ്ട്രീയത്തോട്, കുടിയിറക്കലിൻ്റെയും, അഴിമതിയുടെയും നിലപാടുകളോട് അകന്നു നിൽക്കാൻ നൽകിയ സന്ദേശം കേരളത്തിൽ ഒരു രാഷ്ട്രീയ സുനാമിയായി മാറും.എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച യു ഡി എഫ് സംവിധാനം മനസ്സുവെച്ചാൽ പൊന്നപുരം കോട്ടയായ തൃക്കാക്കര നിലനിർത്താനും ചുവപ്പുകോട്ടകൾ തകർത്തു തരിപ്പണം ആക്കാനും കഴിയും'.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications