Get Updates
Get notified of breaking news, exclusive insights, and must-see stories!

'തൃപ്പൂണിത്തുറയിൽ നിന്നും തിരിച്ചോടേണ്ടി വന്ന സ്വരാജിന് വിഡിയുടെ ജനപിന്തുണ മനസിലാവില്ല';റോജി എം ജോൺ

കൊച്ചി; തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ച സ്വരാജിന് മറുപടിയായി റോജി എം ജോണ്‍ എംഎൽഎ. വി ഡി സതീശനെപ്പോലെ ഒരാൾക്ക് സ്വരാജിന്റെ സർട്ടിഫിക്കേറ്റ് വേണ്ടെന്നും പറവൂർ പോലൊരു മണ്ഡലത്തിൽ ഓരോ ഇലക്ഷനും ഭൂരിപക്ഷം ക്രമാതീതമായി ഉയർത്തുവാൻ വി ഡി സതീശന് കഴിഞ്ഞിട്ടുണ്ടെങ്കിൽ, അത് ജനങ്ങളുടെ സർട്ടിഫിക്കറ്റ് ഉള്ളത് കൊണ്ടാണെന്നും റോജി എം ജോൺ പറഞ്ഞു. വി എസ് അച്യുതാനന്ദനെ അളക്കാൻ സ്വരാജ് ഉപയോഗിച്ച അതേ മാനദണ്ഡം കൊണ്ട് വി ഡി സതീശനെ അളക്കാനാവില്ല എന്നും റോജി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. പോസ്റ്റ് വായിക്കാം

ജിം ചിത്രങ്ങളിൽ സ്റ്റൈലിഷ് ആയി നടി മീരാ ജാസ്മിൻ..ഫോട്ടോകൾ വൈറൽ

1

'തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് മുതലുള്ള ശ്രീ എം സ്വരാജിന്റെ വാദങ്ങൾ വിചിത്രമാണ്. സ്വന്തം സ്ഥാനാർത്ഥിയെക്കുറിച്ചും, കമ്മീഷൻ റെയിലിനെക്കുറിച്ചും ഒന്നും പറയാനില്ലാത്തതുകൊണ്ടാവും വെറുതെ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കികൊണ്ടിരിക്കുന്നത്. ഒടുവിലത്തെ അദ്ദേഹത്തിന്റെ ജൽപ്പനം പ്രതിപക്ഷ നേതാവിന് എതിരെയാണ്. ശ്രീ വി ഡി സതീശനെപ്പോലെ ഒരാൾക്ക് സ്വരാജിന്റെ സർട്ടിഫിക്കറ്റ് വേണ്ട എന്ന് ആർക്കാണ് അറിയാത്തത്' .

2


'പറവൂർ പോലൊരു മണ്ഡലത്തിൽ ഓരോ ഇലക്ഷനും ഭൂരിപക്ഷം ക്രമാതീതമായി ഉയർത്തുവാൻ വി ഡി സതീശന് കഴിഞ്ഞിട്ടുണ്ടെങ്കിൽ, അത് ജനങ്ങളുടെ സർട്ടിഫിക്കറ്റ് ഉള്ളത് കൊണ്ടാണ്. തൃപ്പൂണിത്തുറയിൽ നിന്നും ഒറ്റത്തവണ കൊണ്ട് തിരിച്ചോടേണ്ടി വന്ന സ്വരാജിന് അത് മനസ്സിലാവില്ലാ. കെ ബാബു മതം പറഞ്ഞ് വോട്ട് വാങ്ങി എന്നും പറഞ്ഞു നടക്കുന്ന സ്വരാജ് ആണ് ലിസി ആശുപത്രിയിൽ CPM നടത്തിയ നാടകത്തിൽ ഒരു സുപ്രധാന വേഷം കെട്ടിയത്'.

3


'സ്വരാജിന്റെ നേതാവ് ഒരു ബിഷപ്പിനെ ഏറ്റവും നിന്ദ്യമായ രീതിയിൽ അധിക്ഷേപിച്ചതും, സഭയുടെ മറ്റൊരു സ്ഥാപനമായ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ CPM ന്റെ നേതൃത്വത്തിൽ ഏതാനും വർഷങ്ങൾക്കു മുൻപ് അതിക്രമം നടത്തിയതും ഒക്കെ ഇദ്ദേഹത്തിന് ഓർമ്മ ഉണ്ടോ ആവൊ !! എന്തായാലും സ്വരാജിന്റേയും മറ്റ് CPM നേതാക്കളുടെയും ഇപ്പോഴത്തെ സഭാ സ്നേഹം കാലം നിയോഗിച്ച പ്രായശ്ചിത്ത കർമ്മം ആണ്. അത് തൃക്കാക്കര ഇലക്ഷൻ കഴിഞ്ഞും ചെയ്യണം.വി എസ് അച്യുതാനന്ദനെ അളക്കാൻ സ്വരാജ് ഉപയോഗിച്ച അതേ മാനദണ്ഡം കൊണ്ട് വി ഡി സതീശനെ അളക്കാനാവില്ല എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് നിർത്തുന്നു', പേസ്റ്റിൽ റോജി എം ജോൺ പറഞ്ഞു.

4

തൃക്കാക്കരയിൽ ജയിച്ചാൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കണക്ക് കൂട്ടുന്നത് എന്നായിരുന്നു സ്വരാജിന്റെ വിമർശനം. ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാമെന്ന ധാരണ പാളിപ്പോയെന്ന് ഇപ്പോൾ വി‍ഡി സതീശന് ബോധ്യപ്പെട്ടെന്നും എം സ്വരാജ് പറഞ്ഞിരുന്നു.തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനിടെ കോൺ​ഗ്രസുകാർ ശവക്കല്ലറയിൽ ചെരുപ്പിട്ട് കയറിയ സംഭവത്തിൽ മാപ്പുപറയണമെന്നും സ്വരാജ് ആവശ്യപ്പെട്ടിരുന്നു.

5

അതേസമയം ഉപതിരഞ്ഞെടുപ്പ് ചൂട് ഏറിയോടെ പ്രചരണം പ്രതികരണങ്ങളും വീറോടേയും വാശിയോടെയും നടത്തുകയാണ് എൽ ഡി എഫ്- യു ഡി എഫ് മുന്നണികൾ. അതിനിടിൽ യു ഡി എഫിന് തിരിച്ചടിയായി മുതിർന്ന നേതാവ് കെ വി തോമസ് എൽ ഡി എഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാൽ കെവി തോമസ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയാല്‍ അത് യു ഡി എഫിനെ ബാധിക്കില്ലെന്നായിരുന്നു ഉമ തോമസ് പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+