തൃക്കാക്കര തിരഞ്ഞെടുപ്പ്: സര്‍ക്കാരിനെ ജനം വിലയിരുത്തുന്ന തിരഞ്ഞെടുപ്പെന്ന് രഞ്ജി പണിക്കർ
തൃക്കാക്കര: ഈ തിരഞ്ഞെടുപ്പ് ഒരു നിര്‍ണായകമായ തിരഞ്ഞെടുപ്പ് ആണെന്ന് തോന്നുന്നില്ലെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ഒരെണ്ണം അങ്ങോട്ടോ ഇങ്ങോട്ടോ മറിഞ്ഞാല്‍ ഭരിക്കുന്ന സര്‍ക്കാരിന് അപകടമുണ്ടാകുന്ന കാലാവസ്ഥ ഉണ്ടായിരുന്നു. ഇപ്പോള്‍ നിയമസഭയിലെ അംഗബലത്തെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമല്ല. പക്ഷേ രാഷ്ട്രീയകാരണങ്ങളാല്‍ നിര്‍ണായകമാണ്.
ഒരു വര്‍ഷം മുന്‍പ് നടന്ന തിരഞ്ഞെടുപ്പിന്റെ അന്തരീക്ഷം പോലുമല്ല കേരളത്തില്‍ ഇപ്പോഴുളളത്. കേരളത്തില്‍ വളരെ കലുഷമായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷമുണ്ട് എന്ന് കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ആളുകള്‍ക്ക് വ്യക്തമാകും. മാറ്റങ്ങള്‍ വിചാരിക്കുന്ന വേഗത്തിലല്ല സംഭവിക്കുന്നത്. തിരഞ്ഞെടുപ്പുകളില്‍ പറയുന്നതെല്ലാം സംഭവിക്കുമെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പറയാനൊന്നും ബാക്കി ഉണ്ടാകില്ലല്ലോ. പ്രകടന പത്രികകളും വാഗ്ദാനങ്ങളുമൊക്കെ കണ്ടു. ഒരു തിരഞ്ഞെടുപ്പ് കൊണ്ട് തീരുന്ന പ്രശ്‌നങ്ങളല്ല ഉളളതെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.

സര്‍ക്കാരിനെ ജനം വിലയിരുത്തുന്ന ഒരു തിരഞ്ഞെടുപ്പ് തന്നെ ആയിരിക്കും ഇതെന്നാണ് വിലയിരുത്തുന്നത്. സര്‍ക്കാരിന് അനുകൂലവും പ്രതികൂലവുമായ പ്രചരണങ്ങള്‍ ആളുകളുടെ മനസ്സിലുണ്ടാകും. അത് ഏത് നിലയില്‍ വോട്ടിംഗിനെ സ്വാധീനിക്കും എന്നത് കണ്ടറിയണം. ഉപതിരഞ്ഞെടുപ്പുകള്‍ ഭരിക്കുന്ന സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുന്ന വളരെ ഫോക്കസ്ഡ് ആയിട്ടുളള തിരഞ്ഞെടുപ്പുകള്‍ തന്നെയാണ്.
എല്ലാ വര്‍ഷവും വോട്ട് ചെയ്യാന്‍ വരുമ്പോള്‍ കൃത്യമായ തീരുമാനത്തോട് കൂടി തന്നെയാണ് വരാറുളളത്. എന്തിനായിരിക്കും വോട്ട് ചെയ്യുക എന്ന് പറയുന്നില്ല. പലതിന്റെയും പേരിലാണല്ലോ വോട്ട് ചോദിക്കുന്നത്. അത് പറഞ്ഞാല്‍ ആര്‍ക്കായിരിക്കും വോട്ട് എന്ന് കേള്‍ക്കുന്നുവര്‍ക്ക് മനസ്സിലാകും.
തിരഞ്ഞെടുപ്പുകളുണ്ടാവുകയും വോട്ട് ചെയ്യുകയും ചെയ്യുന്നത് നമ്മുടെ ധര്‍മ്മത്തിന്റെ ഭാഗമാണെന്ന് കരുതുന്നു. ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന പൗരന്‍ എന്ന നിലയ്ക്ക് നിവൃത്തി ഉണ്ടെങ്കില്‍ വോട്ട് ചെയ്യാറുണ്ട്. ഇത്തവണയും ചെയ്യും. കൃത്യമായ ധാരണകളുടെ അടിസ്ഥാനത്തിലാണ് വോട്ട് ചെയ്യാറുളളത് എന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.
നടന്‍ ഹരിശ്രീ അശോകനും വോട്ട് ചെയ്യാനെത്തി. അയ്യനാട് എല്‍പി സ്‌കൂളിലെ 132ാം നമ്പര്‍ ബൂത്തിലാണ് നടന്‍ വോട്ട് ചെയ്തത്. നല്ലൊരാള്‍ തിരഞ്ഞെടുക്കപ്പെടണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് ഹരിശ്രീ അശോകന്‍ പ്രതികരിച്ചു. മണ്ഡലത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും നല്ല വികസനം കൊണ്ടുവരാനാകുന്ന എംഎല്‍എ വരണമെന്നും ഹരിശ്രീ അശോകന്‍ പ്രതികരിച്ചു.












Click it and Unblock the Notifications