Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: മത്സര രംഗത്തിറങ്ങിയത് പിടിക്ക് കൂടെ വേണ്ടി, ശുഭ പ്രതീക്ഷ പങ്കുവച്ച് ഉമ തോമസ്

കൊച്ചി: തൃക്കാക്കരയില്‍ ശുഭ പ്രതീക്ഷ പങ്കുവച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. തൃക്കാക്കര ജനത തന്നെ അംഗീകരിക്കുമെന്നാണ് വിശ്വാസമെന്ന് ഉമ തോമസ് പോളിംഗ് ദിനത്തില്‍ പറഞ്ഞു. മണ്ഡലത്തില്‍ എനിക്ക് വേണ്ടി കൂടെ പ്രവര്‍ത്തിച്ചവരാണ് എന്റെ ശക്തിയും ഊര്‍ജവും. പി ടി തോമസിന് വേണ്ടി കൂടിയാണ് താന്‍ മത്സര രംഗത്തിറങ്ങിയതെന്ന് ഉമ തോമസ് കൂട്ടിച്ചേര്‍ത്തു.

പോളിംഗ് ദിവസം മഴ മാറി നില്‍ക്കുന്നത് അനുകൂലമാണെന്ന് ഉമ തോമസ് പറഞ്ഞു. വോട്ടെടുപ്പ് തുടങ്ങും മുമ്പ് ഉമ തോമസ് കലൂര്‍ പള്ളിയിലെത്തി പ്രാര്‍ത്ഥിച്ചു. അതിന് ശേഷമാണ് ബൂത്തുകളിലേക്ക് പോയത്. അതേസമയം, തൃക്കാക്കരയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറ് വരെയാണ് പോളിംഗ്. ചില പോളിംഗ് ബൂത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്. ചിലയിടത്ത് തകരാര്‍ പരിഹരിച്ച് വരികയാണ്.

uma thomas


അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇത്തവണ വിധിയെഴുതുന്നത് 196805 വോട്ടര്‍മാര്‍ ആണ്. ഇതില്‍ 3633 പേരാണ് ആദ്യമായി തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ആകെയുള്ള 196805 വോട്ടര്‍മാരില്‍ 95274 പേര്‍ പുരുഷന്മാരും 101530 പേര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്.

239 ബൂത്തുകള്‍ ആണ് തിരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഹരിത പ്രോട്ടോകോള്‍ ഉറപ്പാക്കിയാണ് ബൂത്തുകള്‍ ഒരുക്കുന്നത്.എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. 239 പോളിംഗ് ബൂത്തുകളില്‍ 75 എണ്ണം ഓക്‌സിലറി ബൂത്തുകളാണ്. അഞ്ച് മാതൃകാ പോളിങ്ങ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുള്ളത്.

പൂര്‍ണമായും ഹരിത മാതൃക അവലംബിച്ച് തയാറാക്കുന്ന മാതൃകാ ബൂത്തുകളില്‍ ഇരിപ്പിടം, അടിസ്ഥാനസൗകര്യം, കൈവരി, മുതിര്‍ന്നവര്‍ക്കുള്ള വിശ്രമസ്ഥലം, മുലയൂട്ടല്‍ മുറി തുടങ്ങിയവ സജ്ജീകരിക്കും. ഇടപ്പള്ളി ദേവന്‍കുളങ്ങര ക്യാമ്പയിന്‍ സ്‌കൂളിലെ 11-ാം ബൂത്ത്, ടോക് എച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 79,81 ബൂത്തുകള്‍, പാറേപ്പറമ്പ് ഷറഫുല്‍ ഇസ്ലാം യു.പി സ്‌കൂളിലെ 87 -ാം ബൂത്ത്, തൃക്കാക്കര ഇന്‍ഫന്റ് ജീസസ് എല്‍.പി സ്‌കൂളിലെ 120-ാം നമ്പര്‍ ബൂത്ത് എന്നീ സ്ഥലങ്ങളിലാണ് മാതൃകാ ബൂത്തുകള്‍ ഒരുക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+