തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: കള്ളവോട്ടിന് പിന്നിൽ സിപിഎം; വ്യാപകമായി നടന്നതായി സംശയം; വി ഡി സതീശന്‍
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കള്ളവോട്ട് വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കള്ള വോട്ടിന് പിന്നിൽ സി പി എം ആണെന്ന് ഉന്നയിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
പൊലീസ് പിടിയിൽ ആയിരിക്കുന്ന ആൾ സി പി എം പ്രവർത്തകനാണ്. ഇയാളാണ് കള്ളവോട്ട് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. വ്യാജ ഐ ഡി ഉണ്ടാക്കി ആണ് ഇയാൾ കള്ളവോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ എത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വ്യാപകമായ രീതിയിൽ കള്ളവോട്ട് നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. ഇക്കാര്യം വരും ദിവസങ്ങളിൽ വ്യക്തമാകും എന്നും അദ്ദേഹം വ്യക്തമാക്കി.
വി ഡി സതീശന്റെ വാക്കുകൾ; -

'വ്യാജ വീഡിയോ കേസിൽ ഇന്നത്തെ അറസ്റ്റ് പോലീസും സി. പി എമ്മും ചേർന്ന് നടത്തിയ നാടകമാണ്. അറസ്റ്റിലായ ആൾക്ക് മുസ്ലീം ലീഗുമായി ഒരു ബന്ധവുമില്ല. വ്യാജ നിർമ്മിതികൾ സി പി എം രീതിയാണ്. ട്രൂ കോളര്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ആം ആദ്മി പാര്‍ട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ഇടത് സ്ഥാനാര്‍ഥിക്ക് വോട്ടഭ്യര്‍ഥിച്ചത് ആരാണ്?
വ്യാജ വീഡിയോ ഉണ്ടാക്കിയ സി പി എമ്മുകാര്‍ തന്നെയാണ് വ്യാജ ഫോണ്‍ കോളിന് പിന്നിലും. തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയ മര്യാദകളും ധാര്‍മ്മികയും ലംഘിക്കുന്ന പ്രവൃത്തികളാണ് സി പി എം ചെയ്യുന്നത്. ഇതൊന്നും തൃക്കാക്കരയിൽ വിലപ്പോകില്ല. പി ടി നേടിയതിനേക്കാൾ വൻ ഭൂരിപക്ഷത്തിന് ഉമ തോമസ് വിജയിക്കും'.
അതേസമയം, വിവിധയിടങ്ങളിൽ കള്ളവോട്ട് നടന്നു എന്ന ആരോപണവുമായി യു ഡി എഫ് രംഗത്ത് വന്നിരുന്നു. ഇതിൽ പ്രധാനമായും പൊന്നുരുന്നി , പാലാരിവട്ടം, കൊല്ലംകുടിമുകൾ എന്നിവിടങ്ങളിലാണ് കള്ളവോട്ട് നടന്നതെന്ന് പരാതി ഉണ്ടായി.
ഇതിൽ, പൊന്നുരുന്നിയിൽ ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്‌കൂള്‍ ബൂത്തിൽ കളളവോട്ട് ചെയ്യാൻ എത്തിയ ഒരാളെ ബൂത്ത് ഏജന്റുമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്തിരുന്നു.
പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിനെ ആയിരുന്നു പൊലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തത്. പൊന്നുരുന്നി സ്വദേശി ടി എം സഞ്ജുവിന്റെ കള്ളവോട്ട് ചെയ്യാനാണ് ഇയാൾ ശ്രമിച്ചത്. അതേസമയം, നാട്ടിൽ ഇല്ലാത്ത വ്യക്തിയുടെ പേരില്‍ വോട്ടിന് ശ്രമിച്ചു എന്നായിരുന്നു യു ഡി എഫ് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്.
അതേസമയം, ഇടപ്പളളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പോളിംഗ് ബൂത്തിലും ഇന്ന് കളളവോട്ട് നടന്നതായി വ്യക്തമാക്കി യു ഡി എഫ് പരാതി നല്‍കി. കാനഡയിൽ താമസിക്കുന്ന വ്യക്തിയുടെ പേരിൽ മറ്റൊരാള്‍ വോട്ട് രേഖപ്പെടുത്തി എന്നാണ് യു ഡി എഫ് ഉന്നയിച്ച പരാതി. സിനിമ ഛായാഗ്രാഹകന്‍ സാലു ജോര്‍ജിന്റെ മകന്റെ വോട്ട് ആയിരുന്നു ഇത്തരത്തില്‍ ചെയ്തതെന്ന് യു ഡി എഫ് വ്യക്തമാക്കുന്നു.
പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയ നായികമാര്‍ ആരൊക്കെ? ചിത്രങ്ങള്‍ കാണാം
അതേസമയം, കള്ളവോട്ട് ചെയ്തത് യു ഡി എഫ് ആണെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നു. ഇതിന് എതിരെ എല്‍ ഡി എഫ് പരാതി നല്‍കും. യു ഡി എഫ് വ്യാജ ഐ ഡി കാർഡ് ഉപയോഗിച്ചാണ് കള്ളവോട്ട് ചെയ്തെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. തൃക്കാക്കരയിലെ മികച്ച പോളിംഗ് ഇടതു പക്ഷത്തിന് അനുകൂലമാകും. ഇവിടുളള ജനങ്ങൾ വികസനത്തിന് വേണ്ടി വോട്ട് ചെയ്തു എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications