• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തോടല്ല, ആത്മാർത്ഥയോടെ വിശ്വസിച്ച പിടിയുടെ പ്രിയതമയോട് നിങ്ങള്‍ മാപ്പ് പറയണം: യൂത്ത് കോണ്‍ഗ്രസ്

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കരയിലെ 'സൗഭാഗ്യ' പരാമർശത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ എൻഎസ് നുസൂർ. പൊതുപ്രവർത്തകർ പാലിക്കേണ്ട സമാന്യ മര്യാദകള്‍ പിണറായി വിജയന്‍ ലംഘിച്ചുവെന്നാണ് നുസൂർ ആരോപിക്കുന്നത്. നിലപാടുകൾ നെഞ്ചുറപ്പോടെ ജീവിക്കുമ്പോഴും മരിച്ചപ്പോഴും പ്രതിധ്വനിയാക്കിയ നേതാവിയിരുന്നു പി ടി തോമസ്. ആ അത്മാവിനെപ്പോലും അപമാനിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്നും നുസൂർ പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

'ബിനാമി അക്കൗണ്ട് വഴി വന്‍തുക യുവ നടിയിലേക്ക്, ഫോണില്‍ ചിത്രങ്ങളും'-അന്വേഷണത്തില്‍ പുതിയ ട്വിസ്റ്റ്?'ബിനാമി അക്കൗണ്ട് വഴി വന്‍തുക യുവ നടിയിലേക്ക്, ഫോണില്‍ ചിത്രങ്ങളും'-അന്വേഷണത്തില്‍ പുതിയ ട്വിസ്റ്റ്?

പൊതുപ്രവർത്തകർ പാലിക്കാനുള്ള ചില സാമാന്യമര്യാദകളുണ്ട്. അത് ലംഘിയ്ക്കപ്പെടുന്നത് സംസ്കാര ശൂന്യതയുടെ ഭാഗമാണ്.കേരള നിയമസഭയിലെ സ്വന്തം സഹപ്രവർത്തകന്റെ ദേഹവിയോഗത്തിനെ സൗഭാഗ്യമായി കണ്ട മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയ നേതൃത്വം ഒഴിച്ച് സാംസ്‌കാരിക നായകർ ഉൾപ്പടെയുള്ള വിഭാഗങ്ങൾ പ്രതികരിക്കും എന്ന് വിചാരിച്ചു. അതിന്റെ ഫലമായി മുഖ്യൻ ആ പ്രസ്താവന പിൻവലിക്കും എന്നും കരുതി. പക്ഷെ ഇതൊന്നും ഉണ്ടായില്ല. നട്ടെല്ല് പണയം വക്കുകയും മസ്തിഷ്‌കം ആവശ്യത്തിന് കടംകൊടുക്കുകയും ചെയ്യുന്നവരോട് എന്ത് പറയാൻ.

രാഷ്ട്രീയ നേതൃത്വങ്ങൾ ആ പ്രസ്താവനയെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളുടെ പട്ടികയിൽ കേട്ടപ്പോൾ ഒരാൾ മാത്രം അതിനെ വേദനയോടെ കേട്ടു. പ്രിയ ഭർത്താവിന്റെ ദേഹവിയോഗം നിയമസഭാകുടുംബത്തിലെ മുഖ്യന്റെ സൗഭാഗ്യമാണ് എന്നത് മനസ്സിനെ വേദനിപ്പിക്കുകയല്ലാതെ പിന്നെ എന്താണ് ചെയ്യുക. മരിക്കുമ്പോൾ ഒരു പൂവിനെപ്പോലും വേദനിപ്പിക്കരുത് എന്നെഴുതിവച്ചവൻ, ദൈവീകവചനങ്ങൾക്ക് പകരം താൻ ഇഷ്ടപ്പെട്ട പാട്ട് കേൾപ്പിക്കണം എന്ന് പറഞ്ഞവൻ. അപ്പോഴും ശബ്ദം കൂടരുത് എന്ന നിഷ്കർഷിക്കുകയും ചെയ്യുമ്പോൾ മരണം പോലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകരുത് എന്ന് ചിന്തിച്ചവൻ, കീഴ് വഴക്കങ്ങൾക്ക്‌ വിരാമമിട്ട് സ്വന്തം ചിതാഭസ്മം അമ്മയുടെ കല്ലറയിൽ സൂക്ഷിക്കണം എന്ന് പറഞ്ഞവൻ.

ചില്ലംപൊളി ഡാന്‍സ്, ലുക്ക് അതിലപ്പുറം: പൊളിച്ചടുക്കി അഹാന കൃഷ്ണ

നിലപാടുകൾ നെഞ്ചുറപ്പോടെ ജീവിക്കുമ്പോഴും മരിച്ചപ്പോഴും പ്രതിധ്വനിയാക്കിയ ഞങ്ങളുടെ പി ടി. ആ അത്മാവിനെപ്പോലും അപമാനിച്ച മുഖ്യമന്ത്രി നിങ്ങൾ മാപ്പ് പറയണം. കേരളത്തോടല്ല. നിങ്ങൾ അന്തിമോപചാരമർപ്പിച്ചപ്പോൾ നിറകണ്ണുകളോടെ നിങ്ങളെ നോക്കിയ നിങ്ങളുടെ ആശ്വാസവാക്കുകളെ ആത്മാർത്ഥയോടെ വിശ്വസിച്ച പി ടിയുടെ ജീവന്റെ പകുതിയായ പ്രിയതമയോട്. പി ടി യുടെ കുടുംബത്തോട്. ഇല്ലായെങ്കിൽ നിങ്ങളെ ഈ പ്രസ്താവന എല്ലാ നാളുകളിലും മനസ്സിനെ വേട്ടയാടുക തന്നെ ചെയ്യും. താങ്കൾക്ക് ഇത് മനസിലാക്കണമെന്നില്ല. എത്രയോ മനുഷ്യരുടെ രക്തപങ്കിലമായ ജീവിതകഥകളെ ചവിട്ടിമെതിച്ച് ഔന്യത്യത്തിൽ എത്തിയവർക്ക് എന്ത് വികാരം. എന്ത് മനുഷ്യത്വം..

പക്ഷെ നിങ്ങളുടെ ശിഷ്യഗണങ്ങൾ നിങ്ങൾക്ക് ഓർമ്മ മങ്ങിത്തുടങ്ങുന്ന കാലത്ത് നിങ്ങൾ പലർക്കെതിരെയും പറഞ്ഞ വാക്കുകൾ ചാട്ടുളിപോലെ നിങ്ങൾക്കെതിരെ പ്രയോഗിക്കും. "പരനാറി, നികൃഷ്ടജീവി, പിതൃശൂന്യർ, അങ്ങനെ പോകും പട്ടിക. അന്ന് അടക്കംപറച്ചിലിൽ നിങ്ങളുടെ മരണത്തെ പ്പോലും സൗഭാഗ്യമായി കാണാൻ ആഗ്രഹിക്കുന്ന ഒരു ഗണവും ഉണ്ടാകും. നിങ്ങളെ അനുകൂലിക്കുന്നവർ അന്ന് നിശ്ശബ്ദരാകും. മറ്റൊരിടത്തോട്ടും ആലോചന പോകേണ്ട സി എം. നിങ്ങളുടെ മുൻഗാമി വി എസ് അച്യുതാനന്ദന്റെ അനുഭവം ഇടക്ക് ഓർത്തുനോക്കുക...

cmsvideo
  നടിയുടെ പൊട്ടിക്കരച്ചില്‍ പിടി തോമസിന് സഹിക്കാനായില്ല, ഉമയുടെ വാക്കുകള്‍ | Oneindia Malayalam
  English summary
  Thrikkakara by-election: Youth Congress leader ns nusoor criticizes Chief Minister Pinarayi Vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X