കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി മോഡല്‍ കേരളത്തില്‍; തൃക്കാക്കരയില്‍ ജയിച്ചാല്‍ നടപ്പാക്കും; കണക്കുകൂട്ടലുമായി അല്‍ഫോണ്‍സ് കണ്ണന്താനം

Google Oneindia Malayalam News

തൃക്കാക്കര: കേരളത്തിൽ മോദി മോഡൽ നടപ്പാക്കണമെന്ന് മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. കേരളത്തിൽ ജനങ്ങൾക്ക് ജീവിക്കാനുളള അവസരം നൽകുന്നുണ്ടോയെന്നും വീട് കിട്ടുന്നുണ്ടോയെന്നും ചോദിച്ച കണ്ണന്താനം ഇതൊക്കെ കഴിഞ്ഞ എട്ടു വർഷം കൊണ്ട് മോദി സർക്കാർ ഇന്ത്യയിൽ നടപ്പിലാക്കിയിട്ടുണ്ടെന്നും അവകാശപ്പെട്ടു.

എന്തു കൊണ്ട് മോദി മോഡൽ കേരളത്തിലും നടപ്പാക്കികൂടാ, ബിജെപി തൃക്കാക്കരയിൽ ജയിച്ചാൽ അത് തുടങ്ങും, കണ്ണന്താനം പറഞ്ഞു. ബിജെപിയുടെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ റിപ്പോർട്ടർ ടിവിയോടായിരുന്നു പ്രതികരണം.

bjp alphons kannanthanam

അൽഫോൺസ് കണ്ണന്താനം പറഞ്ഞത്- ഇവിടെ എന്താ നടക്കുന്നത്? കുറേ ചർച്ചകൾ. എംഎം മണി ഇടമലക്കുടിയിലെ ആളുകളെ വിവരദോഷികൾ എന്ന് പറഞ്ഞു. ആരാണ് വിവരദോഷി? നാട്ടിൽ നടത്താനുള്ള എല്ലാ സാഹചര്യവും ഇവിടെയുണ്ട്. ബുദ്ധിയും കഴിവുമുള്ള മനുഷ്യർ. പക്ഷേ, ഭരിക്കുന്നവർ ഇങ്ങനെയായിപ്പോയി. ജനങ്ങൾക്ക് ജീവിക്കാനുള്ള അവസരം കൊടുക്കുന്നുണ്ടോ, വീട് കിട്ടുന്നുണ്ടോ, അവർക്ക് ആശുപത്രിയിൽ പോകാൻ സാധിക്കുമോ, മരുന്ന് കിട്ടുമോ, കുടിവെള്ളം കിട്ടുമോ? ഇക്കാര്യങ്ങൾ എല്ലാം കഴിഞ്ഞ എട്ട് വർഷംകൊണ്ട് മോദി സർക്കാർ ചെയ്തുകഴിഞ്ഞ കാര്യങ്ങളാണ്, കണ്ണന്താനം പറഞ്ഞു. കാര്യങ്ങൾ ചെയ്തു കാണിച്ചുതന്ന സർക്കാരാണ് മോദി സർക്കാർ. എന്തുകൊണ്ട് നമുക്ക് മോദിയുടെ മോഡൽ കേരളത്തിൽ നടപ്പാക്കിക്കൂടാ. നമുക്ക് തൃക്കാക്കരയിൽ തുടങ്ങാമല്ലോ, ഒരു എംഎൽഎയെ ഇവിടെ തിരഞ്ഞെടുത്താൽ, അദ്ദേഹം അത് കാണിച്ച് കൊടുക്കും. ജീവിതത്തിൽ കാണിച്ചുകൊടുത്ത ആളാണ്, എന്തൊക്കെ ചെയ്യാമെന്ന്, എന്തുകൊണ്ട് പുതിയ ആളെ തിരഞ്ഞെടുത്ത് വ്യത്യാസമൊന്ന് വരുത്തികൂടാ ? അദ്ദേഹം ചോദിച്ചു.

'തുടരന്വേഷണത്തിന് ഇനിയും സമയം തേടില്ല,ഉന്നത പോലീസ് നിലപാട് കേസ് മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന്';അഡ്വ മിനി'തുടരന്വേഷണത്തിന് ഇനിയും സമയം തേടില്ല,ഉന്നത പോലീസ് നിലപാട് കേസ് മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന്';അഡ്വ മിനി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എ.എൻ രാധാകൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി. തൃക്കാക്കരയിൽ കാലുറപ്പിക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് കുറച്ച് പണിപ്പെട്ട കാര്യമാണ്. 2016ൽ നിന്ന് 2021 എത്തുമ്പോൾ വോട്ടിൽ വലിയ രീതിയിലുള്ള ഇടിവാണ് തൃക്കാക്കരയിൽ സംഭവിച്ചിട്ടുള്ളത്. 2016ൽ ബിജെപിക്ക് 15 ശതമാനം വോട്ട് ലഭിച്ച മണ്ഡലത്തിൽ 21247 വോട്ടുകളാണ് ആകെ ലഭിച്ചത്. എന്നാൽ 2021ൽ ഇത് 15,218 വോട്ടുകളായി കുറഞ്ഞു.

നടന്‍ വിജയ് എത്തി... തൊട്ടുപിന്നാലെ ഡല്‍ഹി ദൗത്യവുമായി കെസിആര്‍; ലക്ഷ്യം അഖിലേഷ്, കെജ്രിവാള്‍നടന്‍ വിജയ് എത്തി... തൊട്ടുപിന്നാലെ ഡല്‍ഹി ദൗത്യവുമായി കെസിആര്‍; ലക്ഷ്യം അഖിലേഷ്, കെജ്രിവാള്‍

Recommended Video

cmsvideo
തൃക്കാക്കരയിൽ കത്തിക്കയറുന്ന ഉമാ തോമസ്,സ്ഥാനാർത്ഥിക്കൊപ്പം ഞാനും | Thrikkakkara Election 2022

അതേസമയം, തൃക്കാക്കരയിൽ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾ തിരക്കുപിടിച്ച പ്രചാരണത്തിലാണ്. എൽഡിഎഫിന് വേണ്ടി ഡോ ജോ ജോസഫാണ് തൃക്കാക്കരയിൽ മത്സരിക്കുന്നത്. അന്തരിച്ച കോൺ​ഗ്രസ് നേതാവ് പിടി തോമസിന്റെ ഭാര്യ ഉമ തോമസാണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്.

English summary
Thrikkakara byelection: BJP leader Alphons Kannanthanam says Modi model must implemented in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X