തൃക്കാക്കരയിലെ 119ാം ബൂത്തിന് ഒരു പ്രത്യേകതയുണ്ട്;സന്തോഷം മറച്ചുവെയ്ക്കാതെ ഡ്യൂട്ടി ലഭിച്ച 5 പേര്‍
എറണാകുളം: കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത് തൃക്കാക്കരയിലേക്കാണ്. നാളെയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്. യുഡിഎഫിനെ സംബന്ധിച്ച് ഇത് അഭിമാനപ്പോരാട്ടമാണ്. എൽഡിഎഫിനാണെങ്കിൽ സെഞ്ച്വറി തികയ്ക്കാനുള്ള പോരാട്ടവും.
പോരാട്ടത്തിന്റെ വീറും വാശിയും ഒരുഭാഗത്ത് നിൽക്കുമ്പോൽ തൃക്കാക്കരയിലെ 119ാം നമ്പർ ബൂത്തിൽ ഡ്യൂട്ടി ലഭിച്ച സന്തോഷത്തിലാണ് അഞ്ച് വനിതകൾ. ഈ 119ാം നമ്പർ ബൂത്തിന് എന്താ ഇത്ര പ്രത്യേകത എന്നല്ലേ..

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആകെയുള്ളത് 239 ബൂത്തുകളാണ്. തൃക്കാക്കര ഇൻഫന്റ് ജീസസ് എൽപിഎസ് ആണ് 119-ാം നമ്പർ ബൂത്ത്. മുഴുവൻ പോളിംഗ് ജീവനക്കാരും വനിതകളായിട്ടുള്ള ഒരേയൊരു ബൂത്ത് ഇവിടെയാണ്. ബൂത്തിന്റെയും ഉദ്യോഗസ്ഥരുടെയും ചുമതല നൽകിയിട്ടുള്ളതും ഒരു വനിതയ്ക്ക് തന്നെയാണ്.
അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായ എ. ശീതള, ആലുവ യുസി കോളേജിലെ രസതന്ത്രം അധ്യാപിക ഡോ. നീതു മോൾ വർഗീസ്, മരട് നഗരസഭ ജൂനിയർ സൂപ്രണ്ട് പിപി ജൂഡി, സൗത്ത് വാഴക്കുളം ജി.എച്ച്.എസ്.എസിലെ ഇംഗ്ലീഷ് അധ്യാപികയായ എംപി റൂബിയ എന്നിവരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. വനിത സെല്ലിലെ ഉദ്യോഗസ്ഥയായ പി എസ് അമ്പിളിക്കാണ് സുരക്ഷാ ചുമതല.
മഹാരാജാസ് കോളേജിലെ വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിലെത്തിൽ എത്തിയപ്പോവായിരുന്നു ഒപ്പമുള്ളത് മുഴുവൻ വനിതകളാണെന്ന് അഞ്ച് പേരും അറിഞ്ഞത്. പ്രിസൈഡിങ്ങ് ഓഫീസറായ നീതു മോളും ഫസ്റ്റ് പോളിംഗ് ഓഫീസറായ ജൂഡിയും ചേർന്നായിരുന്നു വോട്ടിംഗ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ളവ ഏറ്റുവാങ്ങിയത്. അപ്പോഴും മണ്ഡലത്തിലെ ഒരേയൊരു വനിതാ ബൂത്താണ് തങ്ങളുടേതെന്ന് ഇവർക്ക് അറിയില്ലായിരുന്നു. ഏക പിങ്ക് ബൂത്ത് ആണെന്ന് 119ാം ബൂത്ത് എന്നറിഞ്ഞതോടെ ഇവർക്കും കൗതുകമായി.
തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ഉമ തോമസ് സ്ത്രീകളുടെ വലിയ രീതിയിൽ തനിക്ക് കിട്ടുമെന്ന പ്രതീക്ഷയിലാണ്.
സ്ത്രീ വോട്ടർമാരിലടക്കം സ്ഥാനാർത്ഥിയെന്ന നിലയിൽ ഉമയ്ക്ക് നേടാനായ സ്വാധീനം തരംഗമായി മാറിയേക്കാമെന്ന സൂചന എഐസിസി നിയോഗിച്ച സ്വകാര്യ ഏജൻസിയുടെ സർവേ റിപ്പോർട്ടിൽ ഉണ്ട്. ബെന്നി ബെഹനാൻ നേടിയ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിലെ റെക്കോർഡാണ്. 2011ലാണ് ഈ നേട്ടമുണ്ടായത്. ഇത് ഉമ തോമസ് മറികടന്നേക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
അമല.. എന്നും ഇങ്ങനെ ചിരിച്ച് സന്തോഷമായിരിക്കൂ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്
എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് തൃക്കാക്കരയിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് എൽഡിഎഫ് വിലയിരുത്തുന്നത്. തൃക്കാക്കരയിൽ എഎൻ രാധാകൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി.
പ്രകടനങ്ങളായി പാലാരിവട്ടം ജംക്ഷനിൽ എത്തിയ മൂന്നു മുന്നണികളുടെയും പ്രവർത്തകർ വൈകിട്ട് 6 വരെ പ്രകടനം നടത്തി പരസ്യ പ്രചാരണം അവസാനിപ്പിച്ചപു.പിടി തോമസിന്റെ നിര്യാണം മൂലം ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications