
തൃക്കാക്കര തോൽവിക്ക് പിന്നാലെ ബിജെപിയിൽ തമ്മിലടി; തെരഞ്ഞെടുപ്പ് തന്ത്രം പരാജയപ്പെട്ടെന്ന്
കൊച്ചി; തൃക്കാക്കര നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ ബി ജെ പിക്കുള്ളിൽ ഇരു വിഭാഗങ്ങളും തമ്മിൽ തർക്കം രൂക്ഷം. നേതൃത്വത്തിന്റെ തെരെഞ്ഞെടുപ്പ് തന്ത്രം പരാജയപ്പെട്ടുവെന്ന വിമർശനമാണ് കൃഷ്ണദാസ് പക്ഷം ഉയർത്തുന്നത്. കാര്യമായ ഏകോപനം തൃക്കാക്കരയിൽ ഉണ്ടായില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
മാത്രമല്ല വോട്ട് കുറഞ്ഞത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്ന വിമർശവും ഉണ്ട്. ഘടകക്ഷികളേയും കാര്യമായി പരിഗണിച്ചില്ലെന്ന വിമർശനവും കൃഷ്ണദാസ് പക്ഷം ഉയർത്തുന്നു. അതേസമയം സ്ഥാനാർത്ഥിയായ എ എൻ രാധാകൃഷ്ണൻ സംസ്ഥാന നേതൃത്വവുമായി സഹകരിച്ചില്ലെന്നതാണ് ഔദ്യോഗിക പക്ഷത്തിന്റെ കുറ്റപ്പെടുത്തൽ. സ്ഥാനാർത്ഥി അമിതമായ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. സ്വന്തം ഗ്രൂപ്പുകാരെ തിരികി കയറ്റിയുള്ള പ്രചരണമാണ് നടത്തിയതെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന് ചുമതലയുണ്ടായിരുന്ന തമ്മനം മേഖലയിൽ ഉൾപ്പടെ വോട്ടുകൾ കുത്തനെ കുറഞ്ഞതും സുരേന്ദ്ര പക്ഷം ചൂണ്ടിക്കാട്ടുന്നു. കനത്ത പരാജയത്തിൽ ഉടൻ തന്നെ വിശദീകരണം നൽകണമെന്നാണ് സംസ്ഥാന അധ്യക്ഷൻ തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാന നേതാവിനെ ഇറക്കിയിട്ടും കെട്ടിവെച്ച കാശ് പോലും തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് കിട്ടിയില്ല. കെട്ടിവെച്ച കാശ് തിരികെ ലഭിക്കാന്‍ പോള്‍ ചെയ്തതിന്റെ ആറിലൊന്ന് വോട്ട് ലഭിക്കണം എന്നാണ്. ബി ജെ പിക്ക് 9.57 ശതമാനം വോട്ട് മാത്രമാണ് ആകെ കിട്ടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ടിൽ കുത്തനെ കുറവാണ് രേഖപ്പെടുത്തിയത്.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് 15 ശതമാനം വോട്ടുകൾ മണ്ഡലത്തിൽ ലഭിച്ചിരുന്നു. അന്ന് 21,247 വോട്ടുകളും പാർട്ടിക്ക് ലഭിച്ചു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സമാനമുന്നേറ്റം പ്രതീക്ഷിച്ചായിരുന്നു എൻ ഡി എ കളത്തിലിറങ്ങിയത്. എന്നാൽ ബി ജെ പി കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ട് 5000 ത്തോളം വോട്ടുകളുടെ കുറവാണ് മുന്നണി നേരിട്ടത്. ഇത്തവണ ബി ജെ പിയുടെ വോട്ട് വിഹിതം ഉയർന്നില്ലെന്ന് മാത്രമല്ല 12,955 വോട്ടുകൾ കൊണ്ട് ബി ജെ പി സ്ഥാനാർത്ഥിക്ക് തൃപ്തിപ്പെടേണ്ടിയും വന്നു. ക്രിസ്ത്യൻ വോട്ടുകൾ ഏറെ നിർണായകമായ മണ്ഡലത്തിൽ സമുദായ വോട്ടുകൾ ലക്ഷ്യം വെച്ചായിരുന്നു ബി ജെ പി പ്രചരണം നയിച്ചത്. എന്നാൽ അതെല്ലാം തിരിച്ചടിയാകുന്നതായിരുന്നു കാഴ്ച.
'ശെടാ, അമ്മയ്ക്ക് ഇഷ്ടായില്ലേലും ഋതു ഏത് ലുക്കിലും പൊളിയല്ലേ'..വൈറൽ ഫോട്ടോകൾ