കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: തോറ്റത് എന്തുകൊണ്ടെന്നറിയാന്‍ ഉറപ്പിച്ച് സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വി പരിശോധിക്കാനൊരുങ്ങി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. അന്വേഷണ കമ്മീഷന്‍ വേണോ എന്ന് സംസ്ഥാന സമിതി തീരുമാനിക്കും. പ്രതീക്ഷിച്ച വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിച്ചില്ലെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.എറണാകുളം ജില്ല പാര്‍ട്ടിക്ക് നേട്ടം ഉണ്ടാക്കാന്‍ കഴിയാത്ത ജില്ലയായി തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളിലെ പരാജയത്തെ തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കെതിരെ സിപിഎം നടപടി.

എടുത്തിരുന്നു. അന്വേഷണ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി
ആയിരുന്നു നടപടി. പാര്‍ട്ടി ജാഗ്രതയോടെ ഇടപെട്ടിട്ടും തിരഞ്ഞെടുപ്പുകളില്‍ വിജയം നേടാനാകാത്തത് ഗൗരവത്തോടെ കാണണമെന്നാണ് നേതാക്കള്‍ പറയുന്നത്.നേതാക്കള്‍ വലിയ രീതിയില്‍ കേന്ദ്രീകരിച്ചിട്ടും മണ്ഡലത്തിലെ വോട്ടുനില മെച്ചപ്പെടുത്താന്‍ ആയില്ല. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച വേദിയുടെ കാര്യത്തില്‍ ഉള്‍പ്പെടെ വിവാദം ഉണ്ടാക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചു. നഗരവല്‍ക്കരണം വലിയ തോതില്‍ നടക്കുന്ന ജില്ലയില്‍ ഇടത്തരക്കാര്‍ക്കും പ്രൊഫഷനലുകള്‍ക്കും ഇടയില്‍ സ്വാധീനം ഉറപ്പിക്കാന്‍ ശക്തമായി പ്രവര്‍ത്തിക്കണമെന്നും നേതാക്കള്‍ പറഞ്ഞതായാണ് വിവരം.

cpm

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് വേണ്ടി എല്‍ഡിഎഫ് വലിയ തയ്യാറെടുപ്പുകളാണ് നടത്തിയത്. മുഖ്യമന്ത്രി പ്രചാരണത്തിന് നേരിട്ട് മണ്ഡലത്തില്‍ എത്തിയിരുന്നു. തൃക്കാക്കര ജയിച്ചാല്‍ നിയമസഭയില്‍ നൂറ് തികയ്ക്കാമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫിന് ഉണ്ടായത്. വിജയിക്കാന്‍ ആയില്ലെന്നുമാത്രമല്ല. മണ്ഡലത്തില്‍ ഉമ തോമസ് ചരിത്രവിജയം നേടുകയും ചെയ്തു. കോണ്‍ഗ്രസ് വിട്ട് എത്തിയ കെവി തോമസിന്റെ പിന്തുണ എല്‍ഡിഎഫിന് വലിയ ഗുണം ചെയ്തതുമില്ല.

'ഏറ്റവും അധികം വേദനിപ്പിച്ച വ്യക്തിഹത്യയായിരുന്നു അത്..' ഉമ തോമസ് പറയുന്നു'ഏറ്റവും അധികം വേദനിപ്പിച്ച വ്യക്തിഹത്യയായിരുന്നു അത്..' ഉമ തോമസ് പറയുന്നു

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ ഇറക്കിയതുള്‍പ്പെടെ പല വിവാദങ്ങളും മണ്ഡലത്തില്‍ ഉണ്ടായി. എല്‍ഡിഎഫിന് ആകെ ആശ്വസിക്കാന്‍ ഉള്ള കാര്യം വോട്ട് വിഹിതം കൂടി എന്നതാണ്. അതേസമയം യുഡിഎഫിനെ നോക്കുകയാണ് വോട്ട് വിഹിതത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായി.തൃക്കാക്കരയില്‍ പോള്‍ ചെയ്ത 1,34,238 വോട്ടുകളില്‍ 72,770 വോട്ടുകള്‍ നേടിക്കൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഉമാതോമസ് തൃക്കാക്കരയില്‍ ജയിച്ചത്. 54.2 ശതമാനം വോട്ടുകളും ഉമയ്ക്കാണ് കിട്ടിയത്. ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിയായ ജോ ജോസഫിന് 47,758 വോട്ടുകളാണ് ലഭിച്ചത്.

ഒരുപൊടിക്ക് ചിരി കൂടി ആയാലുണ്ടല്ലോ....വ്യത്യസ്ത ലുക്കില്‍ അര്‍ച്ചന ശുശീലന്‍

ബിജെപിക്ക് കിട്ടിയത് 12,957 വോട്ടുകളാണ്. 10 ശതമാനം പോലും തികച്ചില്ല. 2016-ലെ വോട്ടുകളുമായിനോക്കുമ്പോള്‍ 59,839 വോട്ടില്‍ നിന്നാണ് 43.8 ശതമാനം വോട്ടോടെ ഉമാ തോമസ് ഇത്രയും വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 10.4 ശതമാനം വോട്ടിന്റെ വര്‍ധനവ് കേവലം ഒരു വര്‍ഷം കൊണ്ട് ഉണ്ടാക്കി.

English summary
thrikkakara election: Cpm to look into Thrikkakara byelection defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X