തൃക്കാക്കര ഫലം;ആദ്യ റൗണ്ടിൽ ഉമ തോമസ് മുന്നിൽ..ശക്തി കേന്ദ്രങ്ങളിൽ വൻ ലീഡ്
കൊച്ചി; വോട്ടിംഗ് മെഷീനുകൾ എണ്ണി തുടങ്ങിയപ്പോൾ തൃക്കാക്കരയിൽ ഉമ തോമസിന് ആദ്യ ലീഡ്. 2518 വോട്ടിന്റെ ലീഡാണ് ഉമയ്ക്ക് ലഭിച്ചത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വൻ മുന്നേറ്റമാണ് ഉമ കാഴ്ച വെച്ചത്.
യു ഡി എഫിന്റെ ശക്തി കേന്ദ്രങ്ങളായ ഇടപ്പള്ളി അൽ അമീൻ പബ്ലിക്ക് സ്കൂൾ മുതൽ ഇടപ്പള്ളി ഗവ ബി ടി എസ് എല്‍ പി സ്‌കൂള്‍ വരെയുള്ള 21 ബൂത്തുകളാണ് ആദ്യ ഘട്ടത്തിൽ എണ്ണി തുടങ്ങിയത്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പി ടി തോമസിന് ആദ്യ റൗണ്ടിൽ ലഭിച്ചത് 1258 വോട്ടുകളാണ്.

നിലവിൽ രണ്ടാം റൗണ്ട് എണ്ണി തുടങ്ങിയിട്ടുണ്ട്. ഇടപ്പള്ളി മേഖലയിലെ ഏതാനും ബൂത്തുകളും മാമംഗലം, പാലാരിവട്ടം എന്നിവിടങ്ങളിലെ ബൂത്തുകളുമാണ് എണ്ണുന്നത്. 2021 ൽ യു ഡി എഫിന് രണ്ടാം ഘട്ടത്തിൽ ലഭിച്ചത് 1969 വോട്ടുകളായിരുന്നു.
പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോഴും ഉമ തോമസിന് തന്നെയായിരുന്നു ലീഡ്. 10 പോസ്റ്റൽ വോട്ടുകൾ 3 എണ്ണം ഉമയ്ക്ക് ലഭിച്ചപ്പോൾ ജോ ജോസഫിന് രണ്ടും എൻ ഡി എ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് 2 വോട്ടുകളും ലഭിച്ചു. 3 വോട്ടുകൾ അസാധുവായിരുന്നു.
തുടക്കം മുതൽ തന്നെ വലിയ ആത്മവിശ്വാസത്തിലായിരുന്നു യു ഡി എഫ് ക്യാമ്പ്. കഴിഞ്ഞ തവണ പിടി തോമസിന് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. ഇന്നേ വരെ നടത്തിയിട്ടില്ലാത്ത രീതിയിൽ ഒറ്റക്കെട്ടായ പ്രവർത്തനമാണ് യു ഡി എഫ് മണ്ഡലത്തിൽ കാഴ്ച വെച്ചതെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു. 2021 ല്‍ 15000 ത്തിന് അടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി ടി തോമസ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. 43.82 ശതമാനം വോട്ട് വിഹിതത്തോടെ 59839 വോട്ടുകളായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥി നേടിയത്. ഇടത് സ്വതന്ത്രന്‍ ആയ ജെ ജേക്കബിന് 45510 വോട്ട് ലഭിച്ചു. അതേസമയം ബി ജെ പിയുടെ എസ് സജി 15218 ഉം ട്വന്‍റി-20 യുടെ ടെറി തോമസ് 13773 വോട്ടുമാണ് നേടിയത്.
ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് സാധിക വേണുഗോപാൽ.. നടിയുടെ ഹോട്ട് ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications