തൃക്കാക്കര ഫലം: 'കെ റെയിൽ തോറ്റു, കേരളം ജയിച്ചു', പിണറായിയുടെ ധിക്കാരത്തിനുളള തിരിച്ചടിയെന്ന് ചെന്നിത്തല
കൊച്ചി: തൃക്കാക്കര നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പൂർത്തിയാകും മുൻപേ യുഡിഎഫ് തോമസിന് വിജയാഭിവാദ്യങ്ങൾ അർപ്പിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്കിലാണ് ചെന്നിത്തലയുടെ പ്രതികരണം. കെ റെയിലിന് എതിരെയാണ് തൃക്കാക്കരയിലെ വോട്ടർമാർ ജനവിധി എഴുതിയത് എന്നാണ് ചെന്നിത്തലയുടെ പ്രതികരണം.
രമേശ് ചെന്നിത്തലയുടെ വാക്കുകൾ ഇങ്ങനെ: ' തൃക്കാക്കരയിലെ മിന്നുന്ന വിജയത്തിന് ഉമ തോമസിന് അഭിനന്ദനങ്ങൾ! കെ - റെയിൽ വേണ്ട എന്ന് ശക്തമായി വിധിയെഴുതിയ തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങളെ അഭിനന്ദിക്കുന്നു. ഉമ തോമസിന്റെ ഉജ്ജ്വല വിജയത്തിനായി പ്രവർത്തിച്ച യു ഡി എഫിന്റെ എല്ലാ പ്രവർത്തകരേയും ഹൃദയപൂർവം അനുമോദിക്കുന്നു. പിണറായി വിജയന്റെ ധിക്കാരത്തിനും ധാർഷ്ഠ്യത്തിനും കനത്ത തിരിച്ചടി നൽകിയ ഈ ജനവിധിയെ മാനിച്ചു സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കണം'.













Click it and Unblock the Notifications