'പിന്നില്‍ ചേര്‍ന്ന് നില്‍ക്കാന്‍ ഇഷ്ടമാണ്... ക്യാപ്റ്റന്‍ (ഒറിജിനല്‍)', വിഡി സതീശനെ പുകഴ്ത്തി ഹൈബി ഈഡൻ
കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് വന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. കോട്ടയായ തൃക്കാക്കര പിണറായി വിജയന് സ്വെഞ്ചറി അടിക്കാന്‍ വിട്ട് കൊടുക്കാതെ കാക്കാന്‍ സാധിച്ചു എന്നതില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാം. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് തൃക്കാക്കരയില്‍ യുഡിഎഫിന്റെ പോരാട്ടം നയിച്ചത്. വിഡി സതീശനെ പുകഴ്ത്തിക്കൊണ്ടുളള എറണാകുളം എംപി ഹൈബി ഈഡന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്.
വിഡി സതീശനാണ് ഒറിജിനല്‍ ക്യാപ്റ്റന്‍ എന്നാണ് ഹൈബി ഈഡന്റെ വിശേഷണം. വിഡി സതീശന് പിന്നില്‍ ഹൈബി നടക്കുന്ന ചിത്രമാണ് എംപി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. പിന്നില്‍ ചേര്‍ന്ന് നില്‍ക്കാന്‍ ഇഷ്ടമാണ്... ക്യാപ്റ്റന്‍ (ഒറിജിനല്‍) എന്ന് മിന്നല്‍ മുരളി മാതൃകയില്‍ ആണ് ഹൈബി ഈഡന്‍ എഴുതിയിരിക്കുന്നത്.
കേരളം വിറങ്ങലിച്ച പ്രളയ കാലത്തും കൊവിഡ് കാലത്തും മുന്നില്‍ നിന്ന് ജയിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന് അണികള്‍ നല്‍കിയ വിളിപ്പേരാണ് ക്യാപ്റ്റന്‍ എന്നുളളത്. തൃക്കാക്കരയില്‍ മുഖ്യമന്ത്രി ക്യാമ്പ് ചെയ്താണ് ഇടതുമുന്നണിയുടെ പോരാട്ടം നയിച്ചത്. 99 സീറ്റുളള ഇടതുമുന്നണിക്ക് 100 തികയ്ക്കാനുളള സുവര്‍ണാവസരമായാണ് പിണറായി തൃക്കാക്കര തിരഞ്ഞെടുപ്പിനെ കണ്ടത്. എന്നാല്‍ ക്യാപ്റ്റന്‍ നേരിട്ട് ഇറങ്ങിയിട്ടും യുഡിഎഫ് കോട്ട തകര്‍ക്കാന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വിജയിച്ച ടീമിന്റെ ക്യാപ്റ്റനെ പുകഴ്ത്തിയുളള ഹൈബി ഈഡന്റെ പോസ്റ്റ്.

നിരവധി കമന്‌റുകളാണ് ഹൈബി ഈഡന്റെ പോസ്റ്റിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചില രസകരമായ പ്രതികരണങ്ങള്‍ ഇങ്ങനെ:
* 'കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ കള്ളവോട്ട് ചെയ്ത് സിപിഎം നില നിർത്തുബോൾ എറണാകുളം പോലുള്ള വികസന നഗരങ്ങളിൽ ജനങ്ങൾ യൂഡി എഫിനൊപ്പം നിൽക്കുന്ന കാഴ്ച'
* 'കേരള ജനതയുടേയും, നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവടക്കമുള്ളവരുടേയും വിജയം.ഇത് കോൺഗ്രസ്സ് പാർട്ടിയുടേയും യു.ഡി.എഫിൻ്റേയും ശക്തമായ ഉയിർത്തെഴുനേൽപിന് കരുത്തേകും'.
* 'ഒരു സൈഡിൽ മന്ത്രിമാർ , മുഖ്യമന്ത്രി , ഭരണം , പണം , വർഗ്ഗിയത , സാംസ്‌കാരിക നായ കർ , സെലെബ്രെറ്റികൾ , മാധ്യമങ്ങൾ , നുണ പ്രചരണങ്ങൾ... മറു സൈഡിൽ ഒരു k സുധാകരനും , vd സതീശനും , കുറച്ചു നേതാക്കളും പ്രവർത്തകരും ജനങ്ങളും മാത്രം.. Udf ന്റെ ഈ വിജയം അത് ചെറിയൊരു വിജയം അല്ല., കോൺഗ്രസ് പോരാടി നേടിയെടുത്തതാണ്'.
* 'തെറ്റു തിരുത്താനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ജനം കേട്ടു.
തിരുത്തി. തൃക്കാക്കരക്കാർ ചെയ്തു, കേരളത്തിന് വേണ്ടി'.
* 'ക്യാപ്റ്റന്റെ പുറകിൽ ഹൈബി ആണെങ്കിൽ ഹൈബിയുടെ പുറകിൽ പതിനായിരങ്ങൾ ഉണ്ട്'
* 'എന്തൊക്ക പോക്രിത്തരം കാട്ടിക്കൂട്ടിയാലും എല്ലാ കാലവും മലയാളി ജനത ക്ണാപ്റ്റന് കീ വിളിക്കുമെന്ന് ഓർത്തോ കമ്മികളെ..19-1 ഒക്കെ ഒന്ന് ഓർക്കുക'
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിശദമായി
* 'ഈ ചില ബ്രാണ്ടുകളുടെ ഡ്യൂപ്ലിക്കേറ്റ് ഇറങ്ങുന്നപോലെ. adidas -adibas ഒകെ പോലെ . ഇത് ക്യാപ്റ്റൻ മറ്റേതു കേപ്ടൻ ..'
* 'സെഞ്ച്വറി അടിക്കാൻ പോയ ഡോക്ടർ ഇഞ്ചുറി ആയി നില്കുനുണ്ട്. ജോറാണെ... ജോറാണെ....'
* 'കെവി തോമസ് കുറച്ച് സ്ഥലത്ത് കൂടി പോയിരുന്നെങ്കിൽ ഇത് ഡബിൾ ആകുമായിരുന്നു'
* 'ക്യാപ്റ്റനും കൂട്ടരും മത രാഷ്ട്രീയത്തിന്റെ വക്താക്കൾ ആയപ്പോൾ അതിനെ സോഷ്യൽ എഞ്ചിനീയറിങ് എന്ന് വിളിച്ച CITU മാധ്യമ പ്രവർത്തകരുടെ മുഖത്തെറ്റ അടിയാണ് തൃക്കാക്കര ഉപാതിരഞ്ഞെടുപ്പ്..'












Click it and Unblock the Notifications