തൃക്കാക്കര ഫലം: ' ബിജെപിയുടെ രണ്ടാം എംഎല്‍എയാവാന്‍' എഎന്‍ രാധാകൃഷ്ണനില്ല, വോട്ടില്‍ കുറവ്
എറണാകുളം: നിയമസഭയില്‍ സെഞ്ച്വറിയെന്ന ഇടതുപക്ഷത്തിന്റെ മോഹങ്ങള്‍ തകിടം മറിച്ചുകൊണ്ട് തൃക്കാക്കരയില്‍ യുഡിഎഫിന് വന്‍മുന്നേറ്റം. ആദ്യ അഞ്ച് റൗണ്ട് വോട്ടെണ്ണികഴിയുമ്പോള്‍ പതിനായിരത്തിലേറെ വോട്ടിന്റെ ലീഡാണ് യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസിന് ലഭിച്ചിരിക്കുന്നത്. 10714 വോട്ടിന്റെ ലീഡാണ് യുഡിഎഫിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മറുവശത്ത് ജോ ജോസഫിനെ രംഗത്തിറക്കിയുള്ള എല്‍ ഡി എഫിന്റെ പരീക്ഷണം അമ്പേ പാളിയ ലക്ഷണമാണ്. ഇതുവരെ എണ്ണിയ ഒരു ബൂത്തുകളില്‍ പോലും ജോ ജോസഫിന് മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല.

എല്‍ ഡി എഫ് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുകള്‍ വർധിപ്പിച്ചിട്ടുണ്ടെങ്കില്‍ ബിജെപിയുടെ സ്ഥിതിയാണ് ഏറെ ദയനീയം. ആദ്യ റൗണ്ടുകളില്‍ 2021 ല്‍ നേടിയ വോട്ടുകള്‍ പോലും സ്വന്തമാക്കാന്‍ ബി ജെ പി സ്ഥാനാർത്ഥി എ എന്‍ രാധാകൃഷ്ണന് സാധിച്ചിട്ടില്ല. 5 റൗണ്ട് വോട്ടെണ്ണല്‍ പൂർത്തിയായി കഴിഞ്ഞപ്പോള്‍ 5457 വോട്ട് മാത്രമാണ് ബി ജെ പിക്ക് സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളത്. അതേസമയം യു ഡി എഫിന് 28644 വോട്ടും എല്‍ ഡി എഫിന് 17132 വോട്ടും ലഭിച്ചിട്ടുണ്ട്.
2021 ആദ്യ റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ 1642 വോട്ടും, രണ്ടാം റൗണ്ടില്‍ 1603 വോട്ടുമായിരുന്നു ലഭിച്ചിരുന്നത്. തുടർന്നുള്ള 3, 4, 5 റൌണ്ടുകളില്‍ യഥാക്രമം 959, 1021, 1156 വോട്ടുകളും ലഭിച്ചു. ഇത്തരത്തില്‍ ആകെ 6381 വോട്ടുകള്‍ ലഭിച്ചിരുന്നെങ്കില്‍ ഇത്തവണ അത് 5457 വോട്ടിലേക്ക് ഇടിഞ്ഞു. ആയിരത്തോളം വോട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ബി ജെ പിയുടെ പ്രതീക്ഷകളെ തകിടം മറിക്കുന്ന ജനവിധിയാണ് തൃക്കാക്കരിയില്‍ ഉണ്ടായിരിക്കുന്നതെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഈ പുഞ്ചിരിക്ക് എത്ര മാർക്കിടും: വൈറലായി നിമിഷ സജയന്റെ പുതിയ ചിത്രങ്ങള്‍
നേരത്തെ ഓ രാജഗോപാലിന് ശേഷം നിയമസഭയിലെത്താന്‍ പോവുന്ന ബി ജെ പി എംഎല്‍എ താനായിരിക്കുമെന്നായിരുന്നു എഎന്‍ രാധാകൃഷ്ണന് അവകാശപ്പെട്ടത്. വിജയിച്ചില്ലെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് സ്വന്തമാക്കാന്‍ കഴിയുമെന്ന് ബി ജെ പി നേതൃത്വവും അവകാശപ്പെട്ടു. തൃക്കാക്കരയില്‍ പാര്‍ട്ടിക്ക് വോട്ട് വര്‍ധനവ് ഉണ്ടാകുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന് ഇന്ന് രാവിലെയും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത് 15000 വോട്ടുകള്‍ ആണ്. അതിനേക്കാള്‍ വര്‍ധനവ് ഉണ്ടാകും. സാധാരണ ഗതിയില്‍ കേരളത്തില്‍ കാണുന്നത് ഉപതിരഞ്ഞെടുപ്പുകളില്‍ കാര്യമായ റോളെടുക്കാന്‍ ബിജെപിക്ക് സാധ്യമാകാറില്ല. മന്ത്രിമാരുടേയും എംഎല്‍എമാരുടേയും അടക്കം പങ്കാളിത്തത്തില്‍ വലിയ പ്രചാരണം നടക്കുമ്പോള്‍ തങ്ങള്‍ക്ക് അതിനെ അതിജീവിക്കാന്‍ പ്രയാസമുണ്ടാകാറുണ്ടെന്നുമായിരുന്നു ബി ജെ പി സ്ഥാനാർത്ഥിയുടെ പ്രതികരണം.
-
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം












Click it and Unblock the Notifications