'ഗ്യാങ്സ്റ്ററല്ല, മോണ്‍സ്റ്ററായി വന്നു'; ഒടുവില്‍ വോട്ടെണ്ണിയപ്പോള്‍ സെഞ്ചറിയടിച്ച് മന്മഥണ്ണന്‍
എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടിക്കലാശം പാലാരിവട്ടം ജംങ്ഷനില്‍ പൊടിപൊടിക്കുകയാണ്. മൂന്ന് വശത്തായി അണി നിരന്നുകൊണ്ട് രാഷ്ട്രീയ പാർട്ടികളുടെ പ്രസംഗങ്ങള്‍, കലാപ്രകടനങ്ങള്‍, മുദ്രാവാക്യങ്ങള്‍, ഡിജെ മ്യൂസിക് എല്ലാം ചേർന്ന് ആകെ ബഹളമയം. ബിജെപി തങ്ങളുടെ സ്ഥാനാർത്ഥിയെ ജെസിബി കയ്യിലേറ്റിയപ്പോള്‍ 'അതുക്കും മേലെ ഡാ' എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇടത് സ്ഥാനാർത്ഥി ജോ ജോസഫ് ക്രെയിനിലേറി ആകാശത്ത് നിന്നുമാണ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹനത്തിനടുത്ത് മാധ്യമപ്രവർത്തകർക്ക് പോലും എത്താനാവാത്ത വിധം പ്രവർത്തകർ വളഞ്ഞിരിക്കുന്നു. ഇതിനെല്ലാം ഇടയിലേക്കാണ് ഒരു ഗുഡ്സ് ഓട്ടോറിക്ഷയില്‍ വെള്ളയും വെള്ളയും ധരിച്ചുകൊണ്ട് നിറ ചിരിയോടെ കൈവീശി എല്ലാവരേയും അഭിവാദ്യം ചെയ്തുകൊണ്ട് അയാള്‍ കടന്ന് വരുന്നത്. ഗുഡ്സ് ഓട്ടോറിക്ഷയുടെ സൈഡില്‍ വലിച്ച് കെട്ടിയ ബാനറില്‍ നിന്നാണ് ഉപതിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥിയാണെന്നും പേര് മന്മഥന്‍ ആണെന്നും വ്യക്തമായത്.

'ആളെ കൂട്ടി വരുന്നവർ ഗ്യാന്‍ങ്സ്റ്റർ, ഒറ്റക്ക് വരുന്നവന്‍ മോണ്‍സ്റ്റർ' എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആ വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ മന്മഥന്‍ ഒറ്റക്കായിരുന്നു. എങ്കിലും തെല്ലും സങ്കോചമില്ലാതെ എല്ലാവരോടും ചിരിച്ചു കൊണ്ട് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടാണ് ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്നും മന്മഥന്‍ പതിയെ മറഞ്ഞത്. ഏതായാലും വോട്ടിങ് യന്ത്രത്തില്‍ മന്മഥന്‍ മോണ്‍സ്റ്ററായില്ല, തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ 101 വോട്ടുകള്‍ നേടി വോട്ടെണ്ണത്തില്‍ സെഞ്ച്വറി തികയ്ക്കാനും അദ്ദേഹത്തിന് സാധിച്ചു.
മന്മഥന്‍ ഉള്‍പ്പടെ ആകെ 5 സ്വതന്ത്ര സ്ഥാനാർത്ഥികളായിരുന്നു തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതില്‍ എല്‍ ഡി എഫ് സ്ഥാനാർത്ഥിയായ ജോ ജോസഫിന്റെ അപരനായ ജോമോന്‍ ജോസഫ് സാമ്പ്രിക്കലിന് 384 വോട്ടുകള്‍ ലഭിച്ചപ്പോള്‍ മറ്റൊരു സ്വതന്ത്രനായ അനില്‍ നായർ 100 വോട്ടി. ബോസ്കോ കളമശ്ശേരി, സിപി ദിലീപ് നായർ എന്നീ സ്വതന്ത്ര സ്ഥാനാർത്ഥികള്‍ യഥാക്രമം 136, 36 വോട്ടുകള്‍ കരസ്ഥമാക്കി. 1111 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്.
ഈ പുഞ്ചിരിക്ക് എത്ര മാർക്കിടും: വൈറലായി നിമിഷ സജയന്റെ പുതിയ ചിത്രങ്ങള്‍
അതേസമയം, 72767 വോട്ടെന്ന റെക്കോർഡ് വോട്ടുകള്‍ നേടിയാണ് ഉമ തോമസിലൂടെ യു ഡി എഫ് സിറ്റിങ് സീറ്റ് നിലനിർത്തിയിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടായിരത്തോളം വോട്ടുകള്‍ വർധിപ്പിച്ച എല്‍ ഡി എഫ് 47752 വോട്ടുകളും കരസ്ഥമാക്കി. ബി ജെ പി സ്ഥാനാർത്ഥി എഎന്‍ രാധാകൃഷ്ണന് 12955 വോട്ടുകളാണ് ലഭിച്ചത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിശദമായി












Click it and Unblock the Notifications