തൃക്കാക്കര ഫലം: പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള വിജയം, ഉമയെ അഭിനന്ദിക്കുന്നുവെന്ന് കെവി തോമസ്
എറണാകുളം: തൃക്കാക്കരയില്‍ തരംഗം സൃഷ്ടിച്ചുകൊണ്ട് യു ഡി എഫ് മുന്നേറുമ്പോള്‍ സ്ഥാനാർത്ഥി ഉമ തോമസിനെ അഭിനന്ദിച്ച് കെവി തോമസ്. പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള വിജയമാണ് ഉമ തോമസ് നേടിയിരിക്കുന്നതെന്ന് വ്യക്തമാക്കിയ കെവി തോമസ് അവരെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സ്വാഭാവികമായും സി പി എമും ഇടതുമുന്നണിയുമാണ് വിലയിരുത്തേണ്ടത്. എന്തൊക്കെയാണ് ഇനി ചെയ്യേണ്ടതെന്ന് അവരാണ് പരിശോധിക്കേണ്ടതെന്നും കെവി തോമസ് വ്യക്തമാക്കി.
യുഡിഎഫ് പ്രവർത്തകർ തനിക്കെതിരെ നടത്തുന്ന പ്രതിഷേധം സ്വഭാവികമാണെന്നും കെവി തോമസ് പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രവർത്തകർ തന്നെ ചീത്ത വിളിക്കുന്നത് ഇപ്പോള്‍ തുടങ്ങിയതല്ല. സി പി എം പാർട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ പോയ അന്നുമുതല്‍ അവർ എന്നെ ചീത്ത വിളിക്കുന്നുണ്ട്. സഭ്യമായ ഭാഷയിലും ചിലപ്പോള്‍ അസഭ്യമായ ഭാഷയിലും അവർ വിമർശിക്കുന്നുണ്ട്. എന്റേത് രാഷ്ട്രീയമായ കാഴ്ച്ചപാടാണ്. അത് തിരഞ്ഞെടുപ്പ് കണ്ടിട്ട് എടുത്ത തീരുമാനം അല്ലെന്നും കെവി തോമസ് പറഞ്ഞു.

കെ റെയിലാണ് തൃക്കാക്കരയില്‍ പ്രധാന ചർച്ചാ വിഷയമാക്കിയത്. എന്നാല്‍ അത് വേണ്ടവിധത്തില്‍ ചർച്ചയ ചെയ്യപ്പെട്ടിട്ടുണ്ടാവില്ല. ഞാന്‍ ഇന്നും നില്‍ക്കുന്നത് വികസനത്തിനോടൊപ്പമാണ്. കേരളത്തിന് ഒരുപാട് മുന്നോട്ട് പോവാനുണ്ട്. തന്റെയൊക്കെ ചെറുപ്പകാലത്ത് എറണാകുളത്ത് ഉള്ളത് ബ്രോഡ് വേയാണ്. അത് കഴിഞ്ഞ് എംജി റോഡും ബൈപ്പാസും എയർപ്പോർട്ടും സീ പോർട്ടുമായി. എന്നിട്ടും ട്രാഫിക് പ്രശ്നം ഇതുവരെ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. വെള്ളക്കെട്ടും നിലനില്‍ക്കുന്നത്. ഇതിനെല്ലാം പരിഹാരം കണ്ടെത്തേണ്ടത് ആവശ്യമാണെന്നും കെവി തോമസ് വ്യക്തമാക്കി.
ഈ പുഞ്ചിരിക്ക് എത്ര മാർക്കിടും: വൈറലായി നിമിഷ സജയന്റെ പുതിയ ചിത്രങ്ങള്‍
അതേസമയം യു ഡി എഫിന്റെ ആഹ്ളാദ പ്രകടനങ്ങളില്‍ കെ വി തോമസിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. കെവി തോമസേ നിന്നെ പിന്നെ കണ്ടോളം എന്നതടക്കമാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളി. പിടി തോമസിനും ഉമാ തോമസിനും അഭിവാദ്യം അര്‍പ്പിക്കുന്നതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന് എതിരെയും മുദ്രാവാക്യം വിളികളുണ്ട്. യു ഡി എഫ് പ്രവർത്തകർ പ്രതീകാത്മകമായി തിരുത വില്‍പ്പനയും വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ നടത്തി. തൃക്കാക്കരയില്‍ എല്‍ ഡി എഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയവരില്‍ കെ വി തോമസുമുണ്ടായിരുന്നു. എല്‍ ഡി എഫിന് മികച്ച വിജയം സ്വന്തമാക്കാന്‍ കഴിയുമെന്ന് ഇന്ന് രാവിലേയും കെവി തോമസ് അവകാശപ്പെടുകയും ചെയ്തു.












Click it and Unblock the Notifications