Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കര ഫലം: നെഞ്ചിടിപ്പില്ലെന്ന് ഡോക്ടർ, വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും, തികഞ്ഞ ആത്മവിശ്വാസം

എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടെുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേയും തികഞ്ഞ് ആത്മവിശ്വാസത്തിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. തികഞ്ഞ വിജയ പ്രതീക്ഷയെന്ന് എല്‍ ഡി എഫും യു ഡി എഫും അവകാശപ്പെടുമ്പോള്‍ വോട്ട് വർധിപ്പിക്കുമെന്നാണ് എന്‍ ഡി എയുടെ അവകാശവാദം. മികച്ച വിജയം നേടുമെന്ന് രാവിലെ മാധ്യമങ്ങളെ കണ്ട യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസ് വ്യക്തമാക്കിയപ്പോള്‍ വലിയ ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കുമെന്ന് എല്‍ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫും പറഞ്ഞ് കഴിഞ്ഞു.

എല്ലാവരുടേയും നെഞ്ചിടിപ്പ് നോക്കുന്ന ഡോക്ടർക്ക് ഫലം അറിയുന്നതിന് മുമ്പ് നെഞ്ചിടിപ്പ് കൂടുന്നുണ്ടോയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോള്‍ ' എനിക്ക് ഒരു നെഞ്ചിടിപ്പും
ഇല്ല. നെഞ്ചിടിപ്പ് കൂടേണ്ട ആവശ്യമില്ല. വളരെ ആത്മാർത്ഥതയോടെ ജോലി ചെയ്തിട്ടുണ്ട്. ഒരു കാര്യം നമ്മളെ ഏല്‍പ്പിച്ചു, അത് വളരെ ആത്മാർത്ഥതയോടെ തന്നെ ചെയ്തിട്ടുണ്ട്. ഞാന്‍ മാത്രമല്ല എല്ലാവരും അങ്ങനെയായിയിരുന്നു. താഴെത്തട്ട് മുതല്‍ മേല്‍ത്തട്ട് വരെ എല്ലാ പ്രവർത്തകരും വളരെ അർപ്പണ ബോധത്തോടെ ഒരു ടീം വർക്കാണ് നടത്തിയിരിക്കുന്നത്. അതുകൊണ്ട് വിജയ പ്രതീക്ഷയില്‍ യാതൊരു സംശയവും ഇല്ല'- എന്നായിരുന്നു ജോ ജോസഫിന്റെ പ്രതികരണം.

jos

വളരെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഉള്ളത്. മണ്ഡലത്തിന് വേണ്ടത് ഒരു ഭരണപക്ഷ എം എല്‍ എയാണ്. ഈ തിരഞ്ഞെടുപ്പുകൊണ്ട് മാറ്റം ഉണ്ടാവാന്‍ പോവുന്നത് തൃക്കാക്കരയ്ക്ക് മാത്രമാണ്. കേരളത്തിലെ ഭരണത്തിന് യാതൊരു മാറ്റവും ഉണ്ടാവാന്‍ പോവുന്നില്ല. ആറ് വർഷമായി തൃക്കാക്കരയില്‍ വികസനം പലതും നടക്കുന്നില്ലായിരുന്നു. അതുകൊണ്ട് തന്നെ തൃക്കാക്കരയില്‍ ഒരു ഭരണ പക്ഷ എം എല്‍ എ വേണമെന്ന വികാരം ശക്തമായിട്ടുണ്ട്. അതാണ് വിജയപ്രതീക്ഷയുടെ അടിസ്ഥാനം.

ഈ പുഞ്ചിരിക്ക് എത്ര മാർക്കിടും: വൈറലായി നിമിഷ സജയന്റെ പുതിയ ചിത്രങ്ങള്‍

മണ്ഡലത്തില്‍ ചിട്ടയായ പ്രവർത്തനം കാഴ്ചവെക്കാനും സാധിച്ചിട്ടുണ്ട്. ഓരോ വോട്ടറുടേയും തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കണക്കുകള്‍ വളരെ കൃത്യമാണ്. ഇക്കാര്യങ്ങള്‍ കൊണ്ട് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. മണ്ഡലത്തില്‍ നടത്താന്‍ പോവുന്നതിന്റെ രൂപരേഖകള്‍ വ്യക്തമായി ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞുപോയ കാലങ്ങളെക്കുറിച്ചല്ല, വരാനിരിക്കുന്ന ദിനങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. പോളിങ് കുറഞ്ഞത് ആരെയാണ് ബാധിക്കുക എന്നുള്ളത് യുഡിഎഫ് നേതാക്കളുടെ പ്രതികരണത്തില്‍ നിന്നും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുമെന്നും ജോ ജോസഫ് കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+