ജോ ജോസഫിലൂടെ ക്രിസ്ത്യന്‍ വോട്ട് മറിയുമോ,പിസി ജോർജിലൂടെ നേട്ടമാർക്ക്?കൂട്ടിയും കിഴിച്ചും മുന്നണികള്‍
എറണാകുളം: ഉപതിരഞ്ഞെടുപ്പിലെ തൃക്കാക്കരയുടെ വിധിയെഴുത്ത് അറിയാന്‍ ഇനി ഒരു രാത്രിയുടെ ദൂരം മാത്രം. നാളെ രാവിലെ കൃത്യം 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആദ്യ സൂചനകള്‍ പുറത്ത് വന്ന് തുടങ്ങും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ആദ്യ റൌണ്ട് മുതല്‍ തന്നെ യു ഡി എഫിന് വ്യക്തമായ ഭൂരിപക്ഷം തൃക്കാക്കരയില്‍ ലഭിച്ചിരുന്നു.
ഇത്തവണയും അത് തന്നെയാണ് അവർ പ്രതീക്ഷിക്കുന്നത്. മറിച്ച് എല്‍ ഡി എഫിനാണ് തുടക്കത്തില്‍ മുന്‍തൂക്കം ലഭിക്കുന്നതെങ്കില്‍ അത് അട്ടിമറിയിലേക്കുള്ള സൂചന നല്‍കും. ന്യൂനപക്ഷകള്‍ക്ക് വലിയ സ്വാധീനമുള്ള മണ്ഡലം എന്ന നിലയില്‍ ആ വോട്ടുകളിലാണ് ഇടത് വലത് മുന്നണികളുടേയെല്ലാം പ്രതീക്ഷ.

പതിവ് പോലെ ഇത്തവണയും മുസ്ലിം-ക്രിസ്ത്യന്‍ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് യു ഡി എഫിന്റെ പ്രതീക്ഷ. എന്നാല്‍ ഈ വിഭാഗത്തില്‍ നിന്നും അധികമായി കിട്ടുന്ന വോട്ടുകള്‍ വിജയം കൊണ്ടുവരുമെന്നാണ് എല്‍ ഡി എഫ് നേതൃത്വം വിശ്വസിക്കുന്നത്. തിരഞ്ഞെടുപ്പിന് പിന്നാലെ ബൂത്തുകളില്‍ നിന്നും പ്രവർത്തകർ നല്‍കിയ ഉറച്ച വോട്ടുകളുടെ കണക്കുകള്‍ പ്രകാരം ജോ ജോസഫ് അല്‍പം പിന്നിലാണ്. എന്നാല്‍ ഇതിനെ മറികടക്കാന്‍ കഴിയുന്ന വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.
ഒരു പൂവ് പോലെ സുന്ദരം: മോഡേണ്‍ ലുക്കില്‍ വൈറലായി അപർണ്ണ ബാലമുരളി

നേരത്തെ ബഹുഭൂരിപക്ഷവും യു ഡി എഫിന് പോയിരുന്ന ക്രിസ്ത്യന്‍ വോട്ടുകളില്‍ ഒരു പത്ത് ശതമാനം മറിക്കാന്‍ സാധിച്ചാല്‍ തന്നെ അത് വിജയത്തിലേക്ക് നയിക്കുമെന്നാണ് ഇടതിന്റെ കണക്ക് കൂട്ടല്‍. ക്രിസ്ത്യന്‍ വിഭാഗത്തിലെ ഒരു വിഭാഗം ഇത്തവണ മുന്നണിക്ക് അനുകൂലമായി ചിന്തിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പ്രബല വിഭാഗത്തില്‍നിന്നുള്ള ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയത് ഗുണം ചെയ്തെന്നുമാണ് മുന്നണിയുടെ കണക്ക് കൂട്ടല്‍.

രാഷ്ട്രീയത്തിന് അപ്പുറം സ്ഥാനാർത്ഥിക്ക് വ്യക്തിപരമായി തന്നെ നല്ല രീതിയില്‍ വോട്ടുകള്‍ സമാഹരിക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ എന്നതും ഗുണം ചെയ്തു. ഈ അധിക വോട്ടുകളായിരിക്കും വിധി നിർണ്ണയക്കുന്നതില്‍ പ്രധാനമായിരിക്കുക. എന്നാല്‍ എത്രത്തോളം വോട്ടുകള്‍ ഇത്തരത്തില്‍ മറിയും എന്ന് ചോദിച്ചാല്‍ നേതാക്കളിലാർക്കും അതേക്കുറിച്ച് വ്യക്തമായ കണക്കില്ല.

മുസ്ലിം ന്യുനപക്ഷങ്ങളുടെ പിന്തുണയിലും ഇത്തവണ വിള്ളലുണ്ടായിട്ടുണ്ടെന്ന് എല്‍ ഡി എഫ് നേതൃത്വം വിലയിരുത്തുന്നു. വിദ്വേഷ പ്രസംഗം നടത്തിയ പിസി ജോർജിന്റെ അറസ്റ്റും തുടർന്നുണ്ടായ നടപടികളും എല്‍ ഡി എഫിന് അനുകൂലമായ ചിന്ത രൂപപ്പെടുത്തുന്നതില്‍ സഹായകരമായിട്ടുണ്ട്. ഇതോടൊപ്പം തന്നെ കഴിഞ്ഞ തവണ ട്വന്റി-20 ക്ക് പോയ വോട്ടുകളില്‍ വലിയൊരു വിഹിതവും ജോ ജോസഫിന് ലഭിക്കുമെന്നും അതുവഴി വിജയം കരസ്ഥമാക്കാന്‍ കഴിയുമെന്നും എല്‍ഡിഎഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നു.

എന്നാല്‍ ന്യൂനപക്ഷങ്ങളുടെ പരമ്പരാഗതമായ പിന്തുണയില്‍ ഒരു വിള്ളലും വരുത്താന്‍ എല്‍ ഡി എഫ് പ്രചരണത്തിന് കഴിഞ്ഞിട്ടില്ലെന്നും ഉമ തോമസിന്റെ വിജയത്തില്‍ യാതൊരു ആശങ്കയും ഇല്ലെന്നുമാണ് യു ഡി എഫ് അവകാശപ്പെടുന്നത്. ജോ ജോസഫിലൂടെ ക്രൈസ്തവ സഭയെ സ്വാധീനിക്കാന്‍ എല്‍ ഡി എഫ് നടത്തിയ നീക്കം അവർക്ക് തന്നെ തിരിച്ചടിയാവുമെന്നും അവർ വിലയിരുത്തുന്നു. വൈദികര്‍തന്നെ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചത് ഇതിന്റെ സൂചനയായി അവർ കാണുന്നു

പിസി ജോർജിനെതിരെ സർക്കാർ സ്വീകരിച്ച നടപടി പരോക്ഷമായെങ്കിലും തങ്ങള്‍ക്ക് ഗുണം ചെയ്യും. മറുവശത്ത് മുസ്ലിം വിഭാഗത്തിന്റെ പിന്തുണ യു ഡി എഫിന് നഷ്ടമാവേണ്ട യാതൊരു സാഹചര്യവും മണ്ഡലത്തിലുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഈ വോട്ടുകളില്‍ വിള്ളലുണ്ടാവുമെന്ന് ആശങ്കയില്ലെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നു.

മറ്റ് മുന്നണികളിലേത് പോലെ തന്നെ പിസി ജോർജ് ഫാക്ടർ വോട്ട് കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ബി ജെ പിയും. പിസി ജോർജിന്റെ അറസ്റ്റും തുടർന്നുണ്ടായ വിവാദങ്ങളും തിരഞ്ഞെടുപ്പിന്റെ അവസാന ദിനങ്ങളില്‍ സജീവ ചർച്ചാ വിഷയമായി നിർത്താന്‍ കഴിഞ്ഞത് ഗുണകരമാവുമെന്നാണ് ബി ജെ പി നേതാക്കള്‍ അവകാശപ്പെടുന്നത്. ബി ജെ പി കൂടുതല്‍ പിടിക്കുന്ന വോട്ടുകള്‍ സ്വാഭാവികമായും യു ഡി എഫിനേയാവും സാരമായി ബാധിക്കുക.

അതേസമയം പോളിങ് ശതമാനം പരിശോധിക്കുമ്പോള്‍ കൊച്ചി കോര്‍പ്പറേഷനിലെ യു ഡി എഫ് കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞിട്ടുണ്ട്. എല്‍ ഡി എഫ് അവർക്ക് മേല്‍ക്കൈ പ്രതീക്ഷിക്കുന്ന തൃക്കാക്കര മുന്‍സിപ്പാലിറ്റി പരിധിയിലാവട്ടെ പോളിങ് ശതമാനം താരതമ്യേന മികച്ച് നില്‍ക്കുന്നുമുണ്ട്. എന്നാല്‍ തങ്ങളുടെ കേന്ദ്രങ്ങളില്‍ കഴിഞ്ഞ തവണയും യു ഡി എഫ് അനുകൂല കേന്ദ്രങ്ങളില്‍ വലിയ പോളിങ് ഉണ്ടായിട്ടില്ലെന്നും അവിടെയുള്ള മുന്നണി വോട്ടുകളെല്ലാം പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.
ഗ്ലാമറസ് മിറർ ചിത്രം പങ്കുവെച്ച് പ്രേക്ഷകരുടെ സ്വന്തം മീനാക്ഷി: ചിത്രം ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications