തൃക്കാക്കര ഫലം: ആത്മവിശ്വാസം പണ്ടേ കൂടുതലാണ്! അന്നേ പറഞ്ഞതാണ് അന്നേ പറഞ്ഞതാണ്
കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മികച്ച ലീഡുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. യുഡിഎഫ് ക്യാംപുകളില്‍ ആഘോഷം തുടങ്ങിയിരിക്കുകയാണ്. നേതാക്കന്മാരും അണികളും ആവേശത്തിലാണ്.
വിജയപ്രതീക്ഷ കൂടിയതിന് പിന്നാലെ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. ആത്മവിശ്വാസം പണ്ടേ കൂടുതലാണ്...!അന്നേ പറഞ്ഞതാണ് , രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഏതാണ്ട് വിജയം ഉറപ്പായതോടെ രമേശ് ചെന്നിത്തലയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.' തൃക്കാക്കരയിലെ മിന്നുന്ന വിജയത്തിന് ഉമ തോമസിന് അഭിനന്ദനങ്ങള്‍! കെ - റെയില്‍ വേണ്ട എന്ന് ശക്തമായി വിധിയെഴുതിയ തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങളെ അഭിനന്ദിക്കുന്നു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിശദമായി
ഉമ തോമസിന്റെ ഉജ്ജ്വല വിജയത്തിനായി പ്രവര്‍ത്തിച്ച യു ഡി എഫിന്റെ എല്ലാ പ്രവര്‍ത്തകരേയും ഹൃദയപൂര്‍വം അനുമോദിക്കുന്നു. പിണറായി വിജയന്റെ ധിക്കാരത്തിനും ധാര്‍ഷ്ഠ്യത്തിനും കനത്ത തിരിച്ചടി നല്‍കിയ ഈ ജനവിധിയെ മാനിച്ചു സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണം. എന്നാണ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം, കേരളത്തെ ഉത്തരേന്ത്യയാക്കാനുള്ള ശ്രമത്തിന് പിണറായിക്കേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ ഫലം എന്നാണ് ഡി സി സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിന്റെ പ്രതികരിച്ചത്. വര്‍ഗീയതയെ താലോലിച്ചതിന് എതിരായ വിധിയെഴുത്താണ് തൃക്കാക്കരയില്‍ നടന്നതെന്നും ഷിയാസ് പറഞ്ഞു.












Click it and Unblock the Notifications