തൃക്കാക്കരക്കാർ കുത്തി, കെവി തോമസിന്റെ നെഞ്ചിലും: ഇനിയാര് രക്ഷ, ആര് തുണ
എറണാകുളം: യുഡിഎഫ് കോട്ടയായ തൃക്കാക്കരയിലെ ഉമ തോമസിന്റെ റെക്കോർഡ് വിജയം സെഞ്ച്വറി മോഹം തകർത്തെങ്കിലും പരാജയം ഇടതിന് കണക്കിന്റെ കളികളില്‍ നഷ്ടങ്ങളൊന്നും ബാക്കിയാക്കുന്നില്ല. മുഖ്യമന്ത്രിയടക്കം ഇറങ്ങി പ്രചരണത്തിലുണ്ടാക്കിയ ഹൈപ്പ് വോട്ടായി മാറിയില്ലെങ്കിലും രണ്ടായിരം വോട്ട് വർധിച്ചത് ചൂണ്ടിക്കാട്ടി പിടിച്ച് നില്‍ക്കാനാണ് ഇടത് കേന്ദ്രങ്ങളുടെ ശ്രമം.
ജോ ജോസഫിന്റെ പരാജയം ഇടതുപക്ഷം പതിയെ മറക്കുകകയും തോല്‍വി തൃക്കാക്കരയുടെ സ്വാഭാവിക ജനവിധിയായി വിലയിരത്തപ്പെടുകയും ചെയ്തേക്കാമെങ്കിലും ഈ തിരഞ്ഞെടുപ്പ് ഫലം ഏറ്റവും വലിയ തിരിച്ചടി നല്‍കിയിരിക്കുന്നത് കെവി തോമസ്‍ എന്ന മുതിർന്ന രാഷ്ട്രീയ നേതാവിനാണ്. യു ഡി എഫ് ക്യാമ്പിലേക്ക് തിരിച്ചു ഇനിയൊരു തിരിച്ച് വരവില്ലാത്ത വിധം പടിയിറക്കപ്പെട്ടിരിക്കുന്ന കെ വി തോമസിന്റെ രാഷ്ട്രീയ ഭാവി ഇനിയെന്ത് എന്ന ചോദ്യം കൂടിയാണ് തൃക്കക്കര ഉപതിരഞ്ഞെടുപ്പിന്റെ ജനഹിതം ഉയർത്തുന്നത്.

യഥാർത്ഥത്തില്‍ കെവി തോമസ് തൃക്കാക്കരയില്‍ വലിയ ഘടകമായി മാറിയില്ലെങ്കിലും കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ഏതാനും പേരുടെ പിന്തുണയും വോട്ടും ഉറപ്പിക്കാന് അദ്ദേഹത്തിന് കഴിയുമെന്നായിരുന്നു ഇടതിന്റെ കണക്ക് കൂട്ടല്‍. ഡി സി സി ജനറല്‍ സെക്രട്ടറി എംബി മുരളീധരന്‍ ഉള്‍പ്പടെ കോണ്‍ഗ്രസ് വിട്ട് എത്തിയതും പ്രതീക്ഷകള്‍ വർധിപ്പിച്ചു. കോണ്‍ഗ്രസില്‍ നിന്നും എത്തിയവരുടെ പ്രത്യേക വാർത്താസമ്മേളനവും പ്രചരണ പരിപാടികളം സംഘടിപ്പിച്ച എല്‍ ഡി എഫ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം ഇത്തവണ ഞങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ പോവുന്നുവെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്.
ഈ പുഞ്ചിരിക്ക് എത്ര മാർക്കിടും: വൈറലായി നിമിഷ സജയന്റെ പുതിയ ചിത്രങ്ങള്‍
കോണ്‍ഗ്രസിന്റെ നേതൃത്വത്തോട് മടുപ്പുള്ളവർ എല്‍ ഡി എഫിന് വോട്ട് ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് പി രാജീവ് പരസ്യമായി പ്രഖ്യാപിച്ചപ്പോള്‍ കെ വി തോമസും എംബി മുരളീധരനും ഒരു തുടക്കം മാത്രമാണെന്നായിരുന്നു എം സ്വരാജിന്റെ പ്രതികരണം. മുഖ്യമന്ത്രി പങ്കെടുത്ത തിരഞ്ഞെടുപ്പ് സമ്മേളനങ്ങളിലും നിറ സാന്നിധ്യമായിരുന്നു കെവി തോമസ്. എന്നാല്‍ കെവി തോമസ് ഒരു തരത്തിലും യു ഡി എഫിന് തിരിച്ചടിയായില്ലെന്ന് മാത്രമല്ല അദ്ദേഹം ഇടതിനൊപ്പം കൂടിയത് ഉമ തോമസിന് ഗുണകരമായെന്ന വിലയിരുത്തലും ഇപ്പോള്‍ ശക്തമാണ്. എല്ലാം നല്‍കി വലുതാക്കിയ പാർട്ടിയെ നിർണ്ണായക ഘട്ടത്തില്‍ കൈവെടിഞ്ഞ് ഇടതിനൊപ്പം ചേക്കേറിയ കെവി തോമസിനെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടി കൂടിയാണ് തൃക്കാക്കരയിലെ ജനങ്ങള്‍ വിധിയെഴുതിയതെന്നാണ് യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്.

ഒരുകാലത്ത് തോമസ് മാഷെന്ന് സ്നേഹത്തോടെ വിളിച്ച കോണ്‍ഗ്രസ് പ്രവർത്തകർ ഇന്ന് 'തിരുത തോമ'യെന്നാണ് കെവി തോമസിനെ വിളിക്കുന്നത്. ജാതിസൂചനകള്‍ പ്രകടമായ ഈ വിളി രാഷ്ട്രീയപരമായി പ്രോല്‍സാഹിപ്പിക്കേണ്ടതല്ലെങ്കിലും തിരഞ്ഞെടുപ്പ് വിജയിത്തില്‍ നേതാക്കള്‍ പോലും ഇതെല്ലാം മറക്കുന്ന കാഴ്ചയാണ് ഇന്ന് തൃക്കാക്കരയുടേയും പരിസര പ്രദേശങ്ങളിലും കാണാന്‍ കഴിയുന്നത്. കെവി തോമസിന്റെ വീടിന് മുന്നിലേക്ക് പ്രകടനമായി എത്തിയ പ്രവർത്തകർ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ നിറച്ചത് പരിഹാസങ്ങലും അസഭ്യവർഷങ്ങളുമായിരുന്നു. കുറഞ്ഞപക്ഷം എറണാകുളത്തെ കോണ്‍ഗ്രസ് പ്രവർത്തകർക്കെങ്കിലും പിണറായി വിജയനേക്കാള്‍ വലിയ രാഷ്ട്രീയ ശത്രു കെവി തോമസായി മാറിയിരിക്കുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രവർത്തകർ പരിഹാസങ്ങളും വിമർശനങ്ങളും കൊണ്ട് നേരിടുമ്പോള്‍ കെവി തോമസിനെ പൂർണ്ണമായി അവഗണിക്കുന്ന നിലപാടാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയുള്ള പ്രതികരണങ്ങളിലും കോണ്‍ഗ്രസ് നേതൃത്വം തുടർന്നത്. എന്ത് കെവി തോമസെന്ന വിഡി സതീശന്‍ ചോദിച്ചപ്പോള്‍ സ്വന്തം പഞ്ചായത്തിലെ 10 വോട്ടുപോലും പിടിക്കാന്‍ കഴിയാത്ത നേതാവെന്നായിരുന്നു കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണം.
കെ പി സി സി, എ ഐ സി സി നേതൃത്വങ്ങളെ വെല്ലുവിളിച്ച് സിപിഎം പാർട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് കണ്ണൂരില്‍ നടത്തിയ സെമിനാറില്‍ പങ്കെടുത്തത് മുതലാണ് കെ വി തോമസ് കോണ്‍ഗ്രസിന്റെ കണ്ണിലെ കരടാവുന്നത്. ഉടന്‍ തന്നെ പുറത്താക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം ഉന്നയിച്ചെങ്കിലും പാർട്ടി കോണ്‍ഗ്രസ് സെമിനാറിന്റെ പേരില്‍ കെവി തോമസിനെ പുറത്തക്കാന്‍ എ ഐ സി സി അച്ചടക്ക സമിതി തീരുമാനിച്ചിരുന്നില്ല. എന്നാല്‍ തൃക്കാക്കരയിലെ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത കെ വി തോമസിനെ പുറത്താക്കാന്‍ കെ പി സി സി നേതൃത്വത്തിന് അല്‍പം പോലും ആലോചിച്ച് നില്‍ക്കേണ്ടിയും വന്നില്ല.

കെവി തോമസെന്ന നേതാവിന്റെ രാഷ്ട്രീയ ഭാവി ഇനിയെന്ത് എന്നുള്ളതാണ് പ്രധാന ചോദ്യം. മുന്‍ കേന്ദ്രമന്ത്രിക്ക് മുന്നില്‍ എഐസിസിയുടേത് മുതല്‍ ഇങ്ങ് കുമ്പളങ്ങിയിലെ പാർട്ടിയുടെ ബൂത്ത് കമ്മിറ്റി ഓഫീസ് പോലും തുറക്കില്ലെന്ന് വ്യക്തം. മരണം വരെ കോണ്‍ഗ്രസുകരാനായി തുടരുമെന്ന് ഈ അവസരത്തിലും ആവർത്തിച്ച് വ്യക്തമാക്കുന്ന കെവി തോമസിന് മുന്നില്‍ ഇനിയുള്ള ചുരുക്കം ചിലവഴികളിലൊന്ന് എന്‍സിപി പ്രവേശനമാണ്. ഇടതുമുന്നണിയുടെ ഭാഗമായി നില്‍ക്കാം എന്ന് മാത്രമല്ല മരണം വരെ കോണ്‍ഗ്രസുകാരനെന്ന വാക്ക് പാലിക്കുകയും ചെയ്യാം.
സിപിഎമ്മിലേക്ക് ഇല്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇനി അതിന് മാറ്റം വന്ന് അദ്ദേഹം പാർട്ടി പ്രവേശനം നടത്തുകയാണെങ്കില്‍ എന്ത് പദവി നല്‍കി അദ്ദേഹത്തെ തൃപ്തിപ്പെടുത്തും എന്നതും സംശയകരമാണ്. ഇതൊന്നുമില്ലാതെ കോണ്‍ഗ്രസുകാരനായ ഇടത് സഹയാത്രികനായി തുടരാനാണ് കെവി തോമസിന്റെ നിലപാടെങ്കിലും ഏതെങ്കിലും ബോർഡ്-കോർപ്പറേഷന്‍ മേധാവി പദവിയെങ്കിലും ഇടതുപക്ഷം നല്‍കാതിരിക്കില്ല. കുറഞ്ഞപക്ഷം മുഖ്യമന്ത്രിയെങ്കിലും അതുറപ്പ് വരുത്തും. അപ്പോഴും പതിറ്റാണ്ടുകളോളം തോമസ് മാഷിന് സിന്ദാബാദ് വിളിച്ച ഒരു ജനവിഭാഗത്തിന് മുന്നില്‍ അദ്ദേഹം 'രാഷ്ട്രീയ യൂദാസ്' തന്നെയായിരിക്കും.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിശദമായി
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പ്രവചിച്ച് സർവ്വെ, എൻഡിഎ നിർണായക ശക്തിയാകുമെന്ന് -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications