Get Updates
Get notified of breaking news, exclusive insights, and must-see stories!

'കെവി തോമസേ നിന്നെ പിന്നെ കണ്ടോളം', മഹാരാജാസിന് മുന്നിൽ മുദ്രാവാക്യം വിളികളുമായി യുഡിഎഫ് പ്രവർത്തകർ

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ലീഡ് ചെയ്യുകയാണ്. പിടി തോമസിനേക്കാള്‍ ലീഡ് നേടിയാണ് ഉമ തോമസിന്റെ കുതിപ്പ്. പിടി തോമസ് പിന്നില്‍ പോയ 2, 14 ബൂത്തുകളിലടക്കമാണ് ഉമ തോമസിന്റെ മുന്നേറ്റം. ഇതോടെ യുഡിഎഫ് ക്യാമ്പ് വലിയ ആവേശത്തിലാണ്. വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളേജിന് മുന്നില്‍ തടിച്ച് കൂടിയ യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു.

ഇടതുപക്ഷത്തിന് വേണ്ടി രംഗത്ത് ഇറങ്ങിയ കോണ്‍ഗ്രസ് നേതാവ് കെവി തോമസിന് എതിരെയാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളി. കെവി തോമസേ നിന്നെ പിന്നെ കണ്ടോളം എന്നതടക്കമാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളി. പിടി തോമസിനും ഉമാ തോമസിനും അഭിവാദ്യം അര്‍പ്പിക്കുന്നതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന് എതിരെയും മുദ്രാവാക്യം വിളികളുണ്ട്.

uma thomas

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+