തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം: 'സിൽവർ ലൈനിന് എതിരായ ജനവികാരം യുഡിഎഫിന് അനുകൂലമായി'; - വി മുരളീധരൻ
തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ഉന്നയിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇന്ന് പുറത്തുവന്ന ഉപതിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയന് എതിരായ വിധിയെഴുത്ത് എന്നാണ് കേന്ദ്ര മന്ത്രി വ്യക്തമാക്കിയത്.
കേരള സിൽവർ ലൈൻ പദ്ധതിക്ക് എതിരായ ജനവികാരം യു ഡി എഫിന് അനുകൂലമായെന്ന് അദ്ദേഹം പറഞ്ഞു. ഇനിയെങ്കിലും സർക്കാർ ജനവികാരത്തെ മാനിക്കുകയും തിരിച്ചറിയുകയും ചെയ്യണം. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ പിണറായി സർക്കാർ തയ്യാറാകണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.

ജനവികാരം ബി ജെ പിക്ക് അനുകൂലം ആയില്ല. തൃക്കാക്കര മണ്ഡലം ബി ജെ പിയുടെ സ്വാധീന മേഖല അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ ഫലമെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണന നയത്തിനും ഏകാധിപത്യ പ്രവണതയ്ക്കും എതിരായ വിധായാണിത്.
ജനങ്ങളുടെ താക്കീതായി വേണം ഈ ഫലത്തെ കാണാൻ. ഇതാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചത്. ശക്തമായ സഹതാപ തരംഗം യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസിന് അനുകൂലമായി എന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. മരണപ്പെട്ട കോൺഗ്രസ്സ് നേതാവ് പി ടി തോമസിനെ തൃക്കാക്കരയിലെ ജനങ്ങൾ ഇന്നും സ്‌നേഹിക്കുന്നു. അതിനുളള തെളിവാണ് ഇന്ന് നാം കണ്ടത്. ഈ സ്നേഹമാണ് സഹതാപമായി മാറിയതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
പി ടി തോമസിനെ ഇപ്പോഴും തൃക്കാക്കരയിലെ ജനങ്ങള്‍ സ്‌നേഹിക്കുന്നു എന്നതിന് തെളിവാണ് സഹതാപ തരംഗത്തിന്റെ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഏറെ കാത്തിരിപ്പുകൾക്കും വിവാദങ്ങൾക്കും ത്രികോണ മത്സരങ്ങൾക്കും ഒടുവിലാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവന്നത്. കോൺഗ്രസിന്റെ മണ്ഡലം എന്നാണ് തൃക്കാക്കരയെ വിശേഷിപ്പിക്കുന്നത്. ഈ വിശേഷണത്തെ ശെരിവെയ്ക്കുന്ന രീതിയിൽ ആയിരുന്നു ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം. യു ഡി എഫ് സ്ഥാനാർത്ഥിയായ ആയ പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിന് ജനം മികച്ച ഭൂരിപക്ഷം നൽകി സ്വീകരിക്കുകയായിരുന്നു.












Click it and Unblock the Notifications