India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സതീശന്റെ പ്രസ്താവനയ്ക്ക് മറുപടിയില്ല, വോട്ട് ചോർച്ച ബിജെപി പരിശോധിക്കും'; വി മുരളീധരൻ

Google Oneindia Malayalam News

കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ ബി ജെ പിക്ക് സംഭവിച്ച വോട്ട് ചോർച്ചയെ കുറിച്ച് പരിശോധിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി മുരളീധരൻ രംഗത്ത്. തൃക്കാക്കര മണ്ഡലം ഒരിക്കലും ബി ജെ പിയുടെ സ്വാധീന മേഖല അല്ല. ഉപ തിരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞത് സ്വാഭാവികമാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചിരുന്നു.

എന്നാൽ, സതീശന്റെ പ്രസ്താവനകൾക്ക് മറുപടി പറയാനില്ലെന്നും വി മുരളീധരൻ വ്യക്തമാക്കി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചത് സിൽവർ ലൈൻ പദ്ധതിക്കെതിരായ ജന വികാരമാണ്. ഈ വികാരം ഇനിയെങ്കിലും സർക്കാർ മാനിക്കാൻ തയ്യാറാകണം. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ പിണറായി സർക്കാർ തയ്യാറാകണമെന്നും വി മുരളീധരൻ ആവിശ്യപ്പെട്ടു.

അതേസമയം, ഇക്കഴിഞ്ഞ ദിവസവും കേന്ദ്രമന്ത്രി പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ഉന്നയിച്ചായിരുന്നു വി മുരളീധരന്റെ പ്രതികരണം. പുറത്തുവന്ന ഉപതിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയന് എതിരായ വിധിയെഴുത്താണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കേരള സിൽവർ ലൈൻ പദ്ധതിക്ക് എതിരായ ജനവികാരം യു ഡി എഫിന് അനുകൂലമായി.

അതേസമയം, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ ഫലമെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണന നയത്തിനും ഏകാധിപത്യ പ്രവണതയ്ക്കും എതിരായ വിധായാണിത്. ജനങ്ങളുടെ താക്കീതായി വേണം ഈ ഫലത്തെ കാണാൻ. ഇതാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചത്. ശക്തമായ സഹതാപ തരംഗം യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ ഉമാ തോമസിന് അനുകൂലമായി എന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

മരണപ്പെട്ട കോൺഗ്രസ്സ് നേതാവ് പി ടി തോമസിനെ തൃക്കാക്കരയിലെ ജനങ്ങൾ ഇന്നും സ്‌നേഹിക്കുന്നു. അതിനുളള തെളിവാണ് ഇന്ന് നാം കണ്ടത്. ഈ സ്നേഹമാണ് സഹതാപമായി മാറിയതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. പി ടി തോമസിനെ ഇപ്പോഴും തൃക്കാക്കരയിലെ ജനങ്ങള്‍ സ്‌നേഹിക്കുന്നു എന്നതിന് തെളിവാണ് സഹതാപ തരംഗത്തിന്റെ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഏറെ കാത്തിരിപ്പുകൾക്കും വിവാദങ്ങൾക്കും ത്രികോണ മത്സരങ്ങൾക്കും ഒടുവിലാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. കോൺഗ്രസിന്റെ മണ്ഡലം എന്നാണ് തൃക്കാക്കരയെ വിശേഷിപ്പിക്കുന്നത്. ഈ വിശേഷണത്തെ ശെരിവെയ്ക്കുന്ന രീതിയിൽ ആയിരുന്നു തിരഞ്ഞെടുപ്പ് ഫലം. യു ഡി എഫ് സ്ഥാനാർത്ഥിയായ ആയ പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിന് ജനം മികച്ച ഭൂരിപക്ഷം നൽകി സ്വീകരിക്കുകയായിരുന്നു.

'ഉമയ്ക്കെതിരെ നടന്ന സൈബര്‍ ആക്രമണം, താൻ അറിഞ്ഞില്ല,തോല്‍വി സിപിഎം പരിശോധിക്കും':ബൃന്ദ കാരാട്ട്'ഉമയ്ക്കെതിരെ നടന്ന സൈബര്‍ ആക്രമണം, താൻ അറിഞ്ഞില്ല,തോല്‍വി സിപിഎം പരിശോധിക്കും':ബൃന്ദ കാരാട്ട്

റെക്കോഡ് ഭൂരിപക്ഷത്തിലാണ് തൃക്കാക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വിജയിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഒരു മാസക്കാലത്തോളം മണ്ഡലത്തില്‍ വലിയ രീതിയുലുളള പ്രചാരണം നടത്തിയിരുന്നു. എന്നാൽ, അവസാന ഫലങ്ങൾ യു ഡി എഫിന് അനുകൂലമാകുകയാണ് ചെയ്തത്.

'സാരി ധരിച്ചു ഞാൻ'; സിംപിള്‍ ലുക്കിലെന്ന് കനിഹ; പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഉമാ തോമസ് ആകെ നേടിയത് 72767 വോട്ടുകൾ ആയിരുന്നു. 59,839 വോട്ടുകളാണ് 2021 ൽ പി ടി തോമസ് നേടിയത്. 12,928 വോട്ടുകൾ ഇത്തവണ യുഡിഎഫിന് കൂടി. അതേസമയം, എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 45510 വോട്ടാണ് നേടിയത്.അതായത്, ഇടതു വോട്ടുകളിൽ 2242 വോട്ടിന്റെ വർധനവ് ഉണ്ടായി. ബി ജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു.

English summary
thrikkakara election result: v muraleedharan slams to vd satheesan and pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X