
‘മുമ്പന്മാർ പലരും പിമ്പന്മാരായി,പിമ്പന്മാർ പലരും മുമ്പന്മാരായി’ മാർക്ക് ലിസ്റ്റ് കാണിച്ച് ജോ ജോസഫ്
കൊച്ചി : വിദ്യാർഥികളുടെ കാത്തിരിപ്പിനൊടുവിൽ എസ് എസ് എൽ സി പരീക്ഷാഫലം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മാർക്ക് ലിസ്റ്റുകളുടെ പട്ടികളാണ് സമൂഹ മാധ്യമങ്ങളിൽ ഉടനീളം പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇതിന് പിന്നാലെ വ്യത്യസ്തമായ ഒരു പോസ്റ്റുമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയായിരുന്ന ജോ ജോസഫ് രംഗത്ത് വന്നിരുന്നു.
തന്റെ പത്താം ക്ലാസ് മാർക്ക് ലിസ്റ്റ് പങ്കുവച്ചു കൊണ്ടാണ് ജോ ജോസഫിന്റെ പ്രതികരണം ഉണ്ടായത്. എസ് എസ് എൽ സി പരീക്ഷാ ഫലം എന്നത് വലിയൊരു നൊസ്റ്റാൾജിയ ആണെന്നാണ് ഡോക്ടർ ഫേസ്ബുക്കിലൂടെ കുറച്ചത്.
210 മാർക്ക് എന്ന കടമ്പ കടക്കുക എന്നതാണ് ഞങ്ങളുടെ തലമുറയുടെ ജീവിത ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതെന്ന് ജോസഫ് പറഞ്ഞു. എന്റെ പഠന കാലത്ത് മെയ് മാസത്തിന്റെ അവസാന ആഴ്ചയിലാണ് മിക്കവാറും ഫല പ്രഖ്യാപനം ഉണ്ടാകുന്നത്.

അന്നുള്ള ഫലപ്രഖ്യാപനത്തിന്റെ അലയൊലികൾ പത്രത്താളുകളിൽ ഏതാനും ദിവസത്തേക്ക് ഉണ്ടാകാറുണ്ടെന്നും ജോ ജോസഫ് തന്റെ ഫേസ്ബുക്കിലൂടെ പറയുന്നു. പിന്നീടങ്ങോട്ട് മുമ്പന്മാർ പലരും പിമ്പന്മാരായി, പിമ്പന്മാർ പലരും മുമ്പന്മാരായി എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ജോ ജോസഫിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ ;-

'സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയായ എസ് എസ് എൽ സി യുടെ ഫലം പുറത്തുവന്നപ്പോൾ 99.26% കുട്ടികളും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. കോവിഡ് കാലഘട്ടമായിരുന്നിട്ടും പ്രശ്നങ്ങളെയും പ്രതിസന്ധികളെയുമെല്ലാം തരണം ചെയ്തു ഉന്നത വിദ്യാഭ്യാസം നേടിയ കുട്ടികൾക്കും അവരെ സഹായിച്ച അധ്യാപക - അനധ്യാപക സുഹൃത്തുക്കൾക്കും പിന്തുണയുമായി കൂടെ നിന്ന മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും അഭിനന്ദനങ്ങൾ.

എസ് എസ് എൽ സി ഫല പ്രഖ്യാപനം എന്നുമൊരു നൊസ്റ്റാൾജിയയാണ്. 210 മാർക്ക് എന്ന കടമ്പ കടക്കുക എന്നതായിരുന്നു ഞങ്ങളുടെ തലമുറയുടെ ജീവിത ലക്ഷ്യങ്ങൾ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. അന്നൊക്കെ മെയ്മാസം അവസാനത്തെ ആഴ്ചയിലെ ആ ഫലപ്രഖ്യാപനത്തിന്റെ അലയൊലികൾ പത്രത്താളുകളിൽ ഏതാനും ദിവസത്തേക്ക് ഉണ്ടാകും. ആ നൊസ്റ്റാൾജിയ മൂലം ഞാനും എന്റെ എസ് എസ് എൽ സി ബുക്ക് ഒന്ന് പരതി നോക്കി.

എന്റെ എസ് എസ് എൽ സി ഫലം വന്നു 28 വർഷത്തിനുശേഷം വിലയിരുത്തൽ ഇങ്ങനെ - പിന്നീടങ്ങോട്ട് മുമ്പന്മാർ പലരും പിമ്പന്മാരായി, പിമ്പന്മാർ പലരും മുമ്പന്മാരായി'...
അതേസമയം, ഇന്നലെയായിരുന്നു ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പുറത്തു വന്നത്. 99.26 ശതമാനമായിരുന്നു വിജയം. പരീക്ഷ എഴുതയിവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിന് അർഹരായി മാറി.
മൂന്നാറിന്റെ മനോഹാരിതയില് അപർണ മൾബറി; വെളള വേഷത്തിൽ ക്യൂട്ട് ലുക്കാണ്...

മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കിയത് 44363 വിദ്യാർത്ഥികളാണ്. വിജയ ശതമാനം കൂടുതലുളള ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിച്ചപ്പോൾ പിന്നോട്ട് പോയത് വയനാടാണ്. 2134 സ്കൂളുകൾ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം സ്വന്തമാക്കി. ഇതിൽ 760 സർക്കാർ സ്കൂളുകളും 942 എയ്ഡഡ് സ്കൂളുകളും 432 അൺഎയ്ഡഡ് സ്കൂളുകളും ഉൾപ്പെടും. കഴിഞ്ഞ വർഷം 2210 സ്കൂളുകൾ ആണ് ഫുൾ എ പ്ലസ് നേടിയത്.

അതേസമയം, 275 കുട്ടികളായിരുന്നു എസ് എസ് എൽ സി പ്രൈവറ്റ് പുതിയ സ്കീമിൽ പരീക്ഷ എഴുതിയത്. 206 വിദ്യാർത്ഥികൾ ഇതിൽ വിജയിച്ചിരുന്നു. 74.91 ശതമാനം ആണ് വിജയം. എന്നാൽ, വിദ്യാർത്ഥികൾക്കുളള പുനർ മൂല്യനിർണയത്തിന്റെ അപേക്ഷകൾ ജൂൺ 16 മുതൽ 21 വരെ നൽകാൻ സാധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സേ പരീക്ഷയ്ക്കുള്ള വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കും. ജൂലൈയിൽ സേ പരീക്ഷ നടത്തുമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.