കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്താദ്യമായി സംഭവിക്കുന്നത്, നാസയെ വെല്ലുന്ന കണ്ടുപിടുത്തം; പരിഹസിച്ച് സാബു എം ജേക്കബ്

Google Oneindia Malayalam News

കൊച്ചി: ലോഫ്‌ളോര്‍ ബസ് ക്ലാസ് മുറിയാക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയെ പരിഹസിച്ച് ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ലോഫ്‌ളോര്‍ ബസ് ക്ലാസ് മുറി ആക്കാനുള്ള നീക്കം നാസയെ വെല്ലുന്ന കണ്ടുപിടിത്തമാണെന്നാണ് സാബു ജേക്കബിന്റെ പരിഹാസം.

ലോകത്തില്‍ ആദ്യമായി സംഭവിക്കുന്ന കാര്യമാണ് ഇതെന്നും വിദ്യാഭ്യാസ, ഗതാഗത മന്ത്രിമാരെ അഭിനന്ദിക്കുന്നുവെന്നും പരിഹാസരൂപേണ സാബു പറഞ്ഞു. കോഴി വളര്‍ത്താന്‍ ബസ് ഉപയോഗിക്കാമെന്ന് കൃഷിമന്ത്രിയും പറഞ്ഞില്ലെങ്കില്‍ മാത്രേ അദ്ഭുതമുള്ളൂവെന്നും ഈ വിമര്‍ശനം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നിലപാടിനോടു ചേര്‍ത്തു വായിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജനക്ഷേമ സഖ്യം രാഷ്ട്രീയ നിലപാട് എടുത്തുകഴിഞ്ഞുവെന്നും എന്താണ് നിലപാടെന്ന് ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.

SABU M JACOB

ഉപയോഗശൂന്യമായി സ്‌ക്രാപിനായി മാറ്റിവെച്ച കെഎസ്ആര്‍ടിസി ബസ്സുകകാളാണ് പുനരുപയോഗിക്കാനുള്ള പദ്ധതിക്കായി സര്‍ക്കാര്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് ലോഫ്‌ലോര്‍ ബസ്സുകള്‍ ക്ലാസ് മുറികളാക്കുന്നത്. മന്ത്രി വി ശിവന്‍കുട്ടിയുടേതാണ് ഈ ആശയം ഇതിന് പിന്നാലെ വകുപ്പുകള്‍ യോജിച്ച് മുന്നോട്ടുപോകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജുവും പറഞ്ഞിരുന്നു.തിരുവനന്തപുരം മണക്കാട് ടിടിഇയിലാണ് ആദ്യ ബസ് ക്ലാസ്സ് മുറി നിര്‍മിക്കുക. ഇതിന് വേണ്ടി രണ്ട് ബസ്സുകള്‍ നല്‍കുമെന്ന് ആന്റണി രാജു പറഞ്ഞു. ബസിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത് ബസ് ഏറ്റെടുക്കുന്ന സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്.

ഞങ്ങളുടെ മകള്‍ക്ക് നീതി കിട്ടും; വിസ്മയ കേസില്‍ കോടതി വിധി കാത്ത് അച്ഛനും അമ്മയുംഞങ്ങളുടെ മകള്‍ക്ക് നീതി കിട്ടും; വിസ്മയ കേസില്‍ കോടതി വിധി കാത്ത് അച്ഛനും അമ്മയും

ലോഫ്‌ളോര്‍ ബസ് ക്ലാസ് മുറിയാക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വരുന്നുണ്ട്.ഉപയോഗശൂന്യമായ ബസുകള്‍ എത്രയും വേഗം വിറ്റഴിച്ചു കോര്‍പറേഷന് വരുമാനമുണ്ടാക്കാനാണ് വകുപ്പ് നോക്കേണ്ടതെന്നും 'ഷോപ്‌സ് ഓണ്‍ വീല്‍' പദ്ധതി പ്രകാരം കുടുംബശ്രീക്കു രണ്ട് ബസ്സ് വ വിട്ടുകൊടുത്തെങ്കിലും ഫലം ഉണ്ടാക്കിയില്ലെന്നും കെഎസ്ടിഇയു ജനറല്‍ സെക്രട്ടറി പറഞ്ഞു.

ഉപയോഗശ്യൂനമായ ബസുകള്‍ പുനരുപയോഗിക്കുകയും അതിലൂടെ വരുമാവനം ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍ക്കാര്‍ ഷോപ്‌സ് ഓണ്‍ വീല്‍ പദ്ധതി അവതരിപ്പിച്ചത്.

Recommended Video

cmsvideo
തൃക്കാക്കരയിൽ കത്തിക്കയറുന്ന ഉമാ തോമസ്,സ്ഥാനാർത്ഥിക്കൊപ്പം ഞാനും | Thrikkakkara Election 2022

English summary
ThriKkakara:Twenty20 chief Sabu M Jacob mocks government's plan to turn low floor bus into class room
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X