കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃക്കാക്കര തിരഞ്ഞെടുപ്പ്: വ്യാജ വീഡിയോ പ്രചാരണത്തില്‍ ജോയുടെ ഭാര്യക്കൊപ്പം: ഉമ തോമസ്

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ നടക്കുന്ന വ്യാജ വീഡിയോ പ്രചാരണത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. വ്യാജ വീഡിയോ പ്രചാരണത്തില്‍ ജോ ജോസഫിന്റെ ഭാര്യക്കൊപ്പമാണ് താനെന്ന് ഉമ തോമസ് പറഞ്ഞു. തനിക്കെതിരേയും സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

എതിര്‍ സ്ഥാനാര്‍ത്ഥി ആരാണെങ്കിലും അവരെ ബഹുമാനിക്കും. വ്യാജ വീഡിയോ പ്രചാരണത്തില്‍ ജോയുടെ ഭാര്യക്കൊപ്പമാണ്. എനിക്കെതിരേയും പ്രചാരണം ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി ഇവിടെ വന്ന് കഴിഞ്ഞപ്പോള്‍ പിടി തോമസിന്റെ മരണം പോലും സൗഭാഗ്യമായിട്ടാണ് കണ്ടത്. അദ്ദേഹത്തിന് സെഞ്ച്വറി അടിക്കാനാണ് അത്. അത് എത്ര വേദനയുണ്ടാക്കുമെന്ന് എനിക്കറിയാം' ഉമ തോമസ് പറഞ്ഞു.

1


ജോ ജോസഫിനെതിരേയുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ചതില്‍ അന്വേഷണം ശരിയായ വഴിക്ക് തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അന്വേഷണം ശരിയായി നടന്നാല്‍ വാദി പ്രതിയാകുമെന്നുള്ള പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. പ്രതിപക്ഷനേതാവിന്റെ പ്രസ്താവന ഇത് ചെയ്തവര്‍ക്കൊപ്പമാണെന്ന പ്രോത്സാഹന സന്ദേശമാണ്. തെറ്റിനെ ന്യായീകരിക്കുന്നത് ശരിയല്ല. പ്രത്യേകിച്ച് പ്രധാന സ്ഥാനങ്ങളിലിരിക്കുമ്പോള്‍. കേസില്‍ ചിലര്‍ പിടിയിലായിട്ടുണ്ട്. അന്വേഷണം ശരിയായ വഴിക്കുനടക്കട്ടെ. ആരൊക്കെ പിടിയിലാകുമെന്ന് കാത്തിരുന്നു കാണാം.

2


പിണറായി വിജയന്‍ പറഞ്ഞത്:

ഈ ഉപതിരഞ്ഞെടുപ്പില്‍ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഇടതുപക്ഷം തയ്യാറായിട്ടില്ല. കാര്യങ്ങളോ വസ്തുതകളോ ഇല്ലാഞ്ഞിട്ടല്ല. വ്യക്തിപരമായി ഒരാളെ ആക്ഷേപിച്ച് നേട്ടം കരസ്ഥമാക്കാന്‍ ഇടതുപക്ഷം ആഗ്രഹിച്ചിട്ടില്ല. സ്ഥാനാര്‍ഥിക്കെതിരെ വ്യാജവീഡിയോ പ്രചാരണം പോലെയൊരു നിലയിലേക്ക് യുഡിഎഫ് അധഃപതിക്കരുതായിരുന്നു. സ്ഥാനാര്‍ഥിയുടെ സഹധര്‍മിണിക്ക് വരെ ഞങ്ങള്‍ എന്തു തെറ്റു ചെയ്തു എന്ന് ചോദിച്ച് രംഗത്തുവരേണ്ടിവന്നു,എന്നിട്ടും ഇതു ചെയ്തവരെ തള്ളിപ്പറയാന്‍ യുഡിഎഫ് നേതൃത്വം തയ്യറായിട്ടില്ല., മുഖ്യമന്ത്രി പറഞ്ഞു.

3


ഇടതുപക്ഷം മന്ത്രിമാരെയും എം.പി.മാരെയും എം.എല്‍.എമാരെയും ഇറക്കി ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വോട്ട് ചോദിക്കുന്നു എന്നാണ് യുഡിഎഫ്. ആരോപിക്കുന്നതെന്നും എന്നാല്‍ ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ ആളുകളല്ല ഇടതുപക്ഷത്തിന്റെ ജനപ്രതിനിധികള്‍, തങ്ങള്‍ മനുഷ്യരെയാണ് കാണുന്നതെന്നും അതിനെയാണ് യുഡിഎഫ് തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വ്യാജ വീഡിയോ പ്രചാരണത്തില്‍ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയും മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവുമാണ് അറസ്റ്റിലായത്.
എല്‍ഡിഎഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം സ്വരാജിന്റെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ് അനുകൂലികളായ സ്റ്റീഫന്‍ ജോണ്‍, ഗീത പി തോമസ് എന്നീ എഫ്ബി, ട്വിറ്റര്‍ അക്കൗണ്ട് ഉടമകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

4


ഐടി ആക്ട് 67എ, 123 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. രാഷ്ട്രീയനിലപാടുകളും വികസനസ്വപ്നങ്ങളും നയങ്ങളുമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉയരേണ്ടതെന്നും അല്ലാതെ വ്യക്തിഹത്യ അല്ലെന്നുമാണ് വ്യാജ വീഡിയോ പ്രചരണത്തില്‍ ജോ ജോസഫിന്റെ ഭാറ്യ ദയ പ്രതികരിച്ചത്. വ്യാജ അശ്ലീലവീഡിയോ പ്രചരിപ്പിച്ചതിന്റെ പിന്നില്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ ആണെന്ന് ദയ പറഞ്ഞിരുന്നു. ജോ ജോസഫിനെ സ്വഭാവഹത്യ നടത്തി, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിന് വീഡിയോ പ്രചരിപ്പിച്ചെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

English summary
thrikkakara: Uma thomas's response to fake video campaign, extend support to jo joseph's wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X