തൃക്കാക്കര വിജയം നേതൃത്വത്തെ അഹങ്കാരികളാക്കരുത്: യുഡിഎഫിന് തുറന്ന കത്തുമായി നാസർ ഫൈസി കൂടത്തായി
കോഴിക്കോട്: തൃക്കാക്കരയിലെ വന്‍ വിജയത്തിന് പിന്നാലെ യു ഡി എഫ് നേതൃത്വത്തിന് തുറന്ന കത്തുമായി സമസ്ത ഇകെ വിഭാഗം നേതാവ് നാസർ ഫൈസി കൂടത്തായി. വിജയം പാർട്ടി നേതൃത്വത്തെ അഹങ്കാരികളാക്കരുത്. പാർട്ടിയിിലെ അമിത ജനാധിപത്യവും സ്വാതന്ത്ര്യവും പാർട്ടിയെ മാത്രമല്ല, മതേതരത്വത്തേയാണ് ശിഥിലമാക്കുന്നത് എന്ന് നേതാക്കൾ അറിയണം. ഒരു കേന്ദ്രത്തിൽ നിന്ന് നിലപാടുകളും തീരുമാനങ്ങളും പുറത്ത് വരണമെന്നാണ് കത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഇതോടൊപ്പം തന്നെ തെരഞ്ഞെടുപ്പും ജനാധിപത്യവും ഇല്ലാത്ത ഇന്ത്യയെ സൃഷ്ടിക്കുന്ന മൂന്നാം മോഡി വരവിനെ ചെറുക്കാൻ കേരളത്തിന് ആവത് ചെയ്യാനുണ്ട് എന്ന് കേരളത്തിലെ കോൺഗ്രസ് നേതൃത്വം തിരിച്ചറിയണമെന്നും കത്തില്‍ പറയുന്നു. നാസർ ഫൈസിയുടെ കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നിങ്ങളുടെ കൂട്ടായ്മ നൽകിയ കരുത്തിലാണ് തൃക്കാക്കര വിജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം നൽകുന്ന വലിയൊരു പാഠമുണ്ട്: മതം തിരിച്ച് ആളുകളെ സമീപിച്ച് പരമാവധി വർഗ്ഗീയത കുത്തിവെച്ച് വോട്ട്നേടാൻ ഭരണപക്ഷം നടത്തിയ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു. കാസാ എന്ന ക്രിസ്ത്യൻ വർഗ്ഗീയ സംഘത്തെ പരമാവധി പ്രീതിപ്പെടുത്തി. പക്ഷേ പി.ടി.തോമസ് എന്ന തികഞ്ഞ മതനിരപേക്ഷതയുടെ ആൾരൂപം ഉഴുതുമറിച്ച് പാകപ്പെടുത്തിയ തൃക്കാക്കര മണ്ണിൽ അത് വിലപ്പോയില്ല. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ജനത മതേതരത്വത്തേയും പാരസ്പര്യത്തേയും കാത്തുവെച്ചു, പിടി യുടെ പിൻഗാമിയെ കണ്ടെത്തി.
ഈ പുഞ്ചിരിക്ക് എത്ര മാർക്കിടും: വൈറലായി നിമിഷ സജയന്റെ പുതിയ ചിത്രങ്ങള്‍

മായം ചേർക്കാത്ത മതനിരപേക്ഷതയുടെ കരുത്തുണ്ടെങ്കിൽ അടുത്ത പാർലമെൻ്റിലും ഫാഷിസത്തിന് ബദലാവാൻ കേരളത്തിൽ നിന്ന് 20 അംഗങ്ങളേയും അയക്കാൻ കോൺഗ്രസിന് സാധിക്കും." ഇനിയൊരു ശബരിമല പ്രവേശം " അനുഗ്രഹിച്ചെത്തിക്കൊള്ളണമെന്നില്ല. നന്നായി കൂട്ടുത്തരവാദിത്വം വേണം.

തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴുള്ള കോൺഗ്രസ് നേതാക്കളിലെ ചിലരുടെ അഹിതകരമായ പ്രതികരണമാണ് ഈ കുറിപ്പിന്നാധാരം. ലീഡ് പുരോഗമിക്കവെ പ്രതിപക്ഷ നേതാവ് ശ്രീ വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു റിസൾട്ട് പൂർണ്ണമായ് വരട്ടെ എന്നിട്ട് കൃത്യമായ് പ്രതികരിക്കാമെന്ന്. കുറച്ച് സമയം കഴിഞ്ഞ പ്പോഴേക്കും ഉമ്മൻ ചാണ്ടിയും രമേഷ് ചെന്നിത്തലയും പ്രതികരിച്ചു കഴിഞ്ഞു. വിജയ അവകാശത്തിൻ്റെ അഹമഹമികയാണ് ചാനലുകൾക്ക് മുമ്പിൽ പ്രകടിപ്പിച്ചത്.ഒരു പ്രതിപക്ഷ നേതാവും പാർട്ടി പ്രസിഡൻ്റുമുണ്ടല്ലോ നിലപാടുകൾ ഔദ്യോഗികമായി ആദ്യം പറയേണ്ടവർ അവരാണ്. സീനിയേഴ്സാണെങ്കിലും ഞാൻ ഞാൻ മുമ്പിലെന്ന് വരുത്തുന്നത് എന്തിനാണ്? പിറ്റേ ദിവസമായപ്പോൾ ക്യാപ്റ്റൻ വിവാദ പുകിലും.ഇനി തമ്മിലകന്ന് എന്തൊക്കെ കാണാനിരിക്കുന്നു.
എല്ലാ ഈഗോ ചിന്തകളും മാറ്റിവെച്ച് കൂട്ടായ് നയിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാവണം.

വിജയം പാർട്ടി നേതൃത്വത്തെ അഹങ്കാരികളാക്കരുത്. അമിത ജനാധിപത്യവും സ്വാതന്ത്ര്യവും പാർട്ടിയെ മാത്രമല്ല; മതേതരത്വത്തേയാണ് ശിഥിലമാക്കുന്നത് എന്ന് നേതാക്കൾ അറിയണം. ഒരു കേന്ദ്രത്തിൽ നിന്ന് നിലപാടുകളും തീരുമാനങ്ങളും പുറത്ത് വരണം.
തൃക്കാക്കര വിജയം നേതൃത്വത്തെ കൂടുതൽ വിനയാന്വിതരും കാര്യബോധ്യമുള്ളവരും ആക്കട്ടെ.
പുതിയ സാഹചര്യത്തിൽ കോൺഗ്രസ് പാർട്ടിയെ ഫാഷിസത്തെ പ്രതിരോധിക്കാൻ കരുത്തുള്ളവരാക്കട്ടെ എന്നാണ് മതേതരത്വത്തിൻ്റെ സിംഹഭാഗവും കരുതുന്നത്.പ്രത്യേകിച്ച് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ. തെരഞ്ഞെടുപ്പും ജനാധിപത്യവും ഇല്ലാത്ത ഇന്ത്യയെ സൃഷ്ടിക്കുന്ന മൂന്നാം മോഡി വരവിനെ ചെറുക്കാൻ കേരളത്തിന് ആവത് ചെയ്യാനുണ്ട് എന്ന് കേരളത്തിലെ കോൺഗ്രസ് നേതൃത്വം തിരിച്ചറിയണം.












Click it and Unblock the Notifications